AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: വി എസ്സേ… സഖാവ് ഇതൊക്കെ കാണുന്നുണ്ടോ? എൽഡിഎഫ് കിതയ്ക്കുമ്പോൾ പോസ്റ്റുമായി വിനയൻ

Director Vinayan Remembers VS Achuthananthan Kerala Assembly Election Result 2026: വിഎസ് ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്നും പുത്രി വാത്സല്യവും കോർപ്പറേറ്റ് താൽപര്യങ്ങളും കുറച്ചു കൂടിപ്പോയി അതാണ് ഈ അവസ്ഥയ്ക്ക് കാരണം.സംവിധായകൻ പങ്കുവെച്ച പോസ്റ്റിനു താഴെ നിരവധി പേരാണ് വിഎസിനെ ഈ ഘട്ടത്തിൽ ഓർക്കുന്നത്......

Kerala Assembly Election Result 2026: വി എസ്സേ… സഖാവ് ഇതൊക്കെ കാണുന്നുണ്ടോ? എൽഡിഎഫ് കിതയ്ക്കുമ്പോൾ പോസ്റ്റുമായി വിനയൻ
Vinayan With Vs AchuthanadanImage Credit source: Facebook
Ashli C
Ashli C | Published: 04 May 2026 | 01:41 PM

2026 ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ജനങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്. ഒരു മണ്ഡലത്തിൽ പോലും വ്യക്തമായ ഭൂരിപക്ഷം നേടാനോ വിജയിക്കാനോ സാധിക്കാത്ത ഒരു അവസ്ഥയിലേക്കാണ് ഇടതുപക്ഷത്തിന്റെ പോക്ക്. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായി അച്യുതാനന്ദനെ സ്മരിച്ച് പോസ്റ്റുമായി സംവിധായകൻ വിനയൻ. വിഎസേ സഖാവ് ഇതൊക്കെ കാണുന്നുണ്ടോ ഈ പോക്ക് പോയാൽ ഇതൊക്കെ സംഭവിച്ചേക്കുമെന്ന് ഞാൻ എന്നെ പറഞ്ഞതാണ് വിനയാ എന്നാണ് പോസ്റ്റ്. സംവിധായകൻ പങ്കുവെച്ച പോസ്റ്റിനു താഴെ നിരവധി പേരാണ് വിഎസിനെ ഈ ഘട്ടത്തിൽ ഓർക്കുന്നത്.

വിഎസ് ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്നും പുത്രി വാത്സല്യവും കോർപ്പറേറ്റ് താൽപര്യങ്ങളും കുറച്ചു കൂടിപ്പോയി അതാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പാർട്ടിയിൽ ജനപിന്തുണ ഉള്ള നേതാവ് ഇപ്പോൾ ഇല്ല എന്നും 10 വർഷം ഭരിച്ചിട്ടല്ലേ തോറ്റത് സാറേ എന്നാണ് മറ്റൊരാളുടെ ചോദ്യം. പ്രബുദ്ധ കേരളം നന്മകളെ തിരിച്ചറിയും. പാർട്ടി സെക്രട്ടറിമാരുടെ ഭാര്യമാർക്ക് മാത്രം മത്സരിക്കാനുള്ളതല്ല ഈ പാർട്ടി എന്ന ജനം മനസ്സിലാക്കി കൊടുത്തു. വിഎസ് നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു എന്നും അഭിപ്രായങ്ങൾ.

വിനയന്റെ പോസ്റ്റ്

വ്യക്തിയല്ല പാർട്ടി എന്നു പറഞ്ഞ വിഎസിനെ ശങ്കുമുഖം സമ്മേളനത്തിൽ ആക്ഷേപിച്ചിരുത്തി പൊരിച്ച ആള് കേരളം മുഴുവൻ സ്വന്തം മുഖം വച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ എന്തൊക്കെ പ്രഹസനമായിരുന്നു ഇവിടെ നടന്നത്.യഥാർത്ഥ കുലംകുത്തി കറ കളഞ്ഞ നികൃഷ്ടജീവി കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഗുണ്ട ഒരു രാഷ്ട്രീയക്കാരൻ ഒരിക്കലും പാടില്ലാത്ത വൈരാഗ്യ ബുദ്ധിക്കാരൻ അഴിമതിയുടെയും കാട്ടാളത്തിന്റെയും ആൾരൂപം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വെറുക്കപ്പെടേണ്ടവൻ ഉമ്മൻചാണ്ടി എന്ന നീതിമാനായ മനുഷ്യനെ വേട്ടയാടി കൊന്നവൻ ഒടുവിൽ ഇതാ അനിവാര്യമായ പതനത്തിൽ  കഴിഞ്ഞ പത്തുവർഷമായി നടത്തിവന്നിരുന്ന അഴിമതി ഓരോന്നായി പുറത്തുവരാൻ കാലമായിരിക്കുന്നു എന്നും കമ്മന്റുകൾ.

അതേസമയം പിണറായി സർക്കാറിനെ പ്രകീർത്തിച്ചും ചിലർ എത്തുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്തായിരുന്നു ഏറ്റവും കൂടുതൽ വികസനം ഉണ്ടായിരുന്നത്. പാർട്ടി തിരിച്ചുവരും എന്നും ചിലർ പ്രതികരിക്കുന്നു. ഇതിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റുമായി മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ പോ മോനെ വിജയ് എന്നല്ല ഇറങ്ങിപ്പോയി വിജയ എന്നാണ് ജനങ്ങൾ പറയുന്നത് എന്നും രാഹുൽ മാഷ്യൽ മീഡിയയിൽ കുറിച്ചു.

ENGLISH SUMMARY

Director Vinayan shared a post remembering Director Vinayan remembers former kerala cm vs achuthanandan amid ldf faces strong defeat in kerala assembly election. Many people are remembering VS at this stage under the post shared by the vinayan.

Follow Us