Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?

സ്വവർഗാനുരാ​ഗികളുടെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെയും ജീവിതവും പ്രശ്നങ്ങളും എല്ലാം സിനിമയിൽ ചിത്രീകരിച്ച രീതിയിൽ വലിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.കാർത്തിക് സുബ്ബരാജ് രചനയും സംവിധാനം നിർവഹിച്ച ഡോറോത്തി 1980കളുടെ പശ്ചാത്തലത്തിൽ കാർത്തി,സുബു എന്നീ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ശക്തമായ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ഇരുവരും വളരുന്നത്.കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വരവോടെയാണ് ഈ സുഹൃത്തുക്കൾക്കിടയിലെ സമവാക്യങ്ങൾ മാറുന്നത്..........

Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?

Dorothy

Updated On: 

11 Oct 2026 | 05:00 PM

കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ തമിഴ് ക്രൈം ഡ്രാമ ഡോറോത്തി ചിത്രം റിലീസിന് തൊട്ടുപിന്നാലെ ഒടിടി സ്ക്രീനിങ്ങിന് ഒരുങ്ങുന്നു. സനന്ത്, ഋഷികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം സെപ്റ്റംബർ 11ന് ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി വേൾഡ് പ്രീമിയർ ചെയ്തത്. പിന്നീട് സെപ്റ്റംബർ 25ന് തിയേറ്ററിൽ റിലീസ് ചെയ്തു.

ഒ ടി ടി യിൽ എപ്പോൾ?

റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അതായത് ഒക്ടോബർ 23ന് ചിത്രം ഫ്ലെക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന. എന്നാൽ ഈ റിലീസ് നെറ്റ്ഫ്ലിക്സ് ഓഫ് സിനിമയുടെ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഒക്ടോബർ 23 എന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട തീയതി മാത്രമാണ് എന്നാണ് സൂചന. തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ തീയേറ്ററീസ് ചെയ്ത ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

ALSO READ:ഇനിയുമുണ്ട് ഒരുപാട്! ഒക്ടോബറിലെ ഒടിടി റിലീസുകൾ

കാർത്തിക് സുബ്ബരാജ് രചനയും സംവിധാനം നിർവഹിച്ച ഡോറോത്തി 1980കളുടെ പശ്ചാത്തലത്തിൽ കാർത്തി,സുബു എന്നീ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ശക്തമായ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ഇരുവരും വളരുന്നത്.
കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വരവോടെയാണ് ഈ സുഹൃത്തുക്കൾക്കിടയിലെ സമവാക്യങ്ങൾ മാറുന്നത്. കൂടാതെ സ്വവർഗാനുരാ​ഗികളുടെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെയും ജീവിതവും പ്രശ്നങ്ങളും എല്ലാം സിനിമയിൽ ചിത്രീകരിച്ച രീതിയിൽ വലിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.

സ്ഥിരം കാഴ്ചകൾക്കപ്പുറം ട്രാൻസ്ജെൻഡർ സമൂഹത്തെ അന്തസ്സോടെയും മാന്യതയുടെ ചിത്രീകരിക്കാനാണ് താൻ ആഗ്രഹിച്ചത് എന്നാണ് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കിയത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ തങ്ങൾ മുൻകാലങ്ങളിൽ എങ്ങനെയാണ് പെരുമാറിയത് എന്ന് പുരുഷന്മാരെ പുനർ ചെയ്യാൻ ചിത്രം പ്രേരിപ്പിച്ചതായി അദ്ദേഹം ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ENGLISH SUMMARY

The Tamil crime drama Dorothy, starring Keerthy Suresh in the lead role, is gearing up for an OTT release shortly after its theatrical run. The film, which also features Sananth and Rishikanth in key roles, had its world premiere at the Toronto International Film Festival on September 11 and was subsequently released in theaters on September 25.

Loading...
Unable to load recommendations.
Follow Us
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ