AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Upcoming Malayalam OTT Releases : ഇനിയുമുണ്ട് ഒരുപാട്! ഒക്ടോബറിലെ ഒടിടി റിലീസുകൾ

Malayalam Upcoming OTT Releases In October : ഈ മാസം ഏകദേശം എട്ടോളം മലയാളം ചിത്രങ്ങളാണ് ഒടിടിയിൽ വരാനിരിക്കുന്നത്. ഇതിൽ ആറ് ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് ധാരണയും ഔദ്യോഗിക പ്രഖ്യാപിനവും ഉണ്ടായിട്ടുണ്ട്. രണ്ട് സിനിമകളുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Jenish Thomas
Jenish Thomas | Published: 11 Oct 2026 | 12:01 AM
ഈ ആഴ്ചയിൽ മൂന്ന് മലയാളം ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്. അതിൽ ശ്രദ്ധേയമായ ചിത്രമാണ് സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തിയ ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ എന്ന ചിത്രം. മനോരമ മാക്സാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 15-ാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും (Image Credit Source : Social Media)

1 / 8
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന രണ്ടാമത്തെ മലയാളം ചിത്രമാണ് ഉർവശിയും ജോജു ജോർജും ഒന്നിച്ച ആശ. സീ5 ആണ് ആശ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 16-ാം തീയതി മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്

2 / 8
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മൂന്നാമത്തെ ചിത്രം അടിനാശം വെള്ളപ്പൊക്കം എന്ന സിനിമയാണ്. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ സംവിധായകൻ ജോണി വർഗീസ് ഒരുക്കിയ ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. ചിത്രം സൈന പ്ലേയിലൂടെ ഒക്ടോബർ 16-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്. 2025 ഡിസംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം.

3 / 8
ഈ സിനിമകൾക്ക് ശേഷം ഒടിടിയിലേക്കെത്തുന്ന മറ്റൊരു ചിത്രമാണ് ധൂമകേതു. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ടൈം ലൂപ്പ് കോമഡി ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഒക്ടോബർ 23-ാം തീയതി മുതൽ ധുമകേതു നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

4 / 8
ധുമകേതുവിന് പിന്നാലെ നെറ്റ്ഫ്ലിക്സിലെത്തുന്ന മറ്റൊരു മലയാളം ചിത്രമാണ് ബിജു മേനോൻ്റെ അവറാച്ചൻ ആൻഡ് സൺസ്. ഒക്ടോബർ 30-ാം തീയതി മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യും.

5 / 8
ഇവയ്ക്ക് പുറമെ ഈ മാസം തന്നെ ഒടിടിയിൽ എത്താൻ സാധ്യതയുള്ള ചിത്രമാണ് സൈജു കുറുപ്പിൻ്റെ ആരം. സോണി ലിവ് ആണ് ആരം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.m Ott

6 / 8
എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു ഒടിടി റിലീസാണ് ദുൽഖൽ സൽമാൻ ഐ ആം ഗെയിം. സിനിമയുടെ ഒടിടി അവകാശം ആര് സ്വന്തമാക്കിയെന്നുള്ള ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. അതേസമയം സീ5 ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടെന്നാണ് ചില സോഷ്യൽ മീഡിയ പേജുകൾ അറിയിക്കുന്നത്. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാം

7 / 8
ഒപ്പം സീ5ൽ സംപ്രേഷണം ചെയ്യാനായി കാത്തിരിക്കുന്ന മറ്റൊരു ഒടിടി റിലീസാണ് ദിലീപിൻ്റെ ബാന്ദ്ര. 2023ൽ റിലീസായ ചിത്രത്തിൻ്റെ ഒടിടി അവകാശം അടുത്തിടെയാണ് സീ5 സ്വന്തമാക്കിയത്. അതേസമയം റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇനിയും വൈകുകയാണ്.

8 / 8
Follow Us