Drishyam 3: ജോര്‍ജുകുട്ടിയുടെ നഷ്ടങ്ങള്‍ ദൃശ്യം 3 എണ്ണി എണ്ണിപ്പറയും; ചിത്രത്തിന്റെ കഥ പോകുന്നതിങ്ങനെ

Jeethu Joseph Reveals Drishyam 3 Focuses on Emotional Story of Georgekutty: ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയായിരിക്കും മൂന്നാം ഭാഗത്തില്‍ പറയുക എന്നാണ് വിവരം. രണ്ടാം ഭാഗത്തോടെ ഗീത പ്രഭാകറിനോടും ഭര്‍ത്താവിനോടും കുറ്റസമ്മതം നടത്തിയ ജോര്‍ജുകുട്ടി ഇനി എങ്ങനെയായിരിക്കും അന്വേഷണം വഴിതിരിച്ചുവിടുക എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ അങ്ങനെയൊരു കഥയായിരിക്കില്ല ദൃശ്യം മൂന്ന് എന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

Drishyam 3: ജോര്‍ജുകുട്ടിയുടെ നഷ്ടങ്ങള്‍ ദൃശ്യം 3 എണ്ണി എണ്ണിപ്പറയും; ചിത്രത്തിന്റെ കഥ പോകുന്നതിങ്ങനെ

ജീത്തു ജോസഫ്, ദൃശ്യം 3 പോസ്റ്റര്‍

Published: 

12 May 2026 | 12:22 PM

ദൃശ്യം മൂന്ന് തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ആദ്യ രണ്ടുഭാഗങ്ങളിലും സംഭവിച്ചതുപോലെ വലിയ ട്വിസ്റ്റുകള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കില്ലെന്ന് സംവിധായകനായ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ആരാധകര്‍ക്ക് ആവേശമാക്കാന്‍ സാധിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. നിലവില്‍ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ജീത്തു ജോസഫ്, മോഹന്‍ലാല്‍, മീന, ആശ ശരത് തുടങ്ങിയവര്‍.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയായിരിക്കും മൂന്നാം ഭാഗത്തില്‍ പറയുക എന്നാണ് വിവരം. രണ്ടാം ഭാഗത്തോടെ ഗീത പ്രഭാകറിനോടും ഭര്‍ത്താവിനോടും കുറ്റസമ്മതം നടത്തിയ ജോര്‍ജുകുട്ടി ഇനി എങ്ങനെയായിരിക്കും അന്വേഷണം വഴിതിരിച്ചുവിടുക എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ അങ്ങനെയൊരു കഥയായിരിക്കില്ല ദൃശ്യം മൂന്ന് എന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ദൃശ്യം 3 ജോര്‍ജുകുട്ടിയിലൂടെ

ദൃശ്യം ഒന്നില്‍ ജോര്‍ജുകുട്ടിയുടെ ഇന്റലിജന്‍സായിരുന്നു നമ്മള്‍ കണ്ടത്. പോലീസ് വന്നാല്‍ പറയാന്‍ അല്ലെങ്കില്‍ നിരത്താന്‍ സാധിക്കുന്ന തെളിവുകള്‍ പുള്ളി ആ ഭാഗത്തില്‍ ചെയ്തുവെച്ചു. രണ്ടാം ഭാഗത്തില്‍ പറയുന്നത്, ജോര്‍ജുകുട്ടിയുടെ പ്രതിരോധമാണ്. വളരെ സേഫായൊരു പൊസിഷനില്‍ കൊണ്ടുപോയി ബോഡി എത്തിച്ചു. എന്നാല്‍ എന്നെങ്കിലും തന്നെ തേടി പോലീസെത്തും എന്ന ബോധ്യത്തിലായിരുന്നു ജീവിതം. അതിനെ പ്രതിരോധിക്കാനായി ശക്തമായി കരുക്കള്‍ നീക്കി.

മൂന്നാം ഭാഗത്തിലേക്ക് വരുമ്പോള്‍, ഇത്രകാലം പ്രതിരോധം തീര്‍ത്ത് മുന്നോട്ട് പോയിരുന്ന ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ എന്താണ് നഷ്ടമായതെന്ന കാര്യം ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളെല്ലാം സിനിമയിലൂടെ പറയും, ജീത്തു ജോസഫ് പറഞ്ഞു.

Also Read: Drishyam 3: ജോര്‍ജുകുട്ടിയെ കുടുംബം സമ്മര്‍ദത്തിലാക്കും, ദൃശ്യം 3 പറയുന്നത് ഈ കഥ; സൂചന നല്‍കി മോഹന്‍ലാലും ജീത്തുവും

ജോര്‍ജുകുട്ടി ഒരിക്കലും സന്തോഷവാനല്ല

എല്ലാം പോസിബിലിറ്റിയില്‍ പോകുന്നയാളാണ് ജോര്‍ജുകുട്ടിയെന്ന് പറയുകയാണ് മോഹന്‍ലാല്‍. അയാളൊരു മിടുക്കനായിട്ടുള്ള ആളല്ല, അങ്ങനെ ചെയ്തു പക്ഷെ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. അയാള്‍ ശ്രമിക്കുകയാണ്, അയാള്‍ ആദ്യം ഒരു ബോഡി കൊണ്ടുപോയി കുഴിച്ചിട്ടു. അത് കണ്ടുപിടിക്കപ്പെടാം, എന്നാല്‍ ഭാഗ്യം എപ്പോഴും അയാളുടെ കൂടെയാണ്. രണ്ടാം ഭാഗത്തിലും അയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാ, മൂന്നാം ഭാഗത്തിലും അതുണ്ടാകും. എന്നാല്‍ അയാള്‍ ആദ്യം മുതല്‍ക്കെ ട്രോമയിലാണ്. അതീവ ദുഃഖിതനാണ് അയാള്‍, സന്തോഷവാനല്ല. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന രീതിയില്‍ മുന്നോട്ട് പോകുകയാണ്.

ദൃശ്യം മൂന്ന് ഒരു ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. പതിമൂന്ന് വര്‍ഷം കൊണ്ട് ആ കുടുംബം വലുതായി കുട്ടികള്‍ വലുതായി, ഗീത പ്രഭാകര്‍ എവിടെയാണെന്ന് അറിഞ്ഞൂടാ, കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി, എന്നെല്ലാം മോഹന്‍ലാല്‍ പറയുന്നു. ഇത് രണ്ട് അമ്മമാരുടെ കൂടി കഥയാണ്. ഒരാള്‍ക്ക് ഒരു മകളും ഒരാള്‍ക്ക് ഒരു മകനുമാണ് ചോദ്യ ചിഹ്നമാകുന്നത്. രണ്ടും ഒരേ വികാരമാണ്. ഇവര്‍ എവിടെയാണ് ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്നതും അറിയണം. ഗീതയെ കുറിച്ച് ജോര്‍ജുകുട്ടി എപ്പോഴും ആലോചിക്കുന്നുണ്ടാകും. അയാള്‍ ഏറെ ഭയത്തോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Director Jeethu Joseph has stated that Drishyam 3 will be an emotional film focusing on the life and losses of the character Georgekutty, continuing the popular Malayalam thriller franchise.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?