Drishyam 3: ജോര്‍ജുകുട്ടിയെ കുടുംബം സമ്മര്‍ദത്തിലാക്കും, ദൃശ്യം 3 പറയുന്നത് ഈ കഥ; സൂചന നല്‍കി മോഹന്‍ലാലും ജീത്തുവും
Mohanlal and Jeethu Joseph Confirm Drishyam 3 Story: സിനിമ തിയേറ്ററുകളിലെത്തും മുമ്പ് പ്രേക്ഷകരെ കാണാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ദൃശ്യം മൂന്നിന്റെ കഥ എന്തായിരിക്കും എന്നതിന്റെ ഏകദേശ സൂചന മോഹന്‍ലാലും സംവിധായകനായ ജീത്തു ജോസഫും പ്രേക്ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 3. ആദ്യഭാഗം ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ സിനിമ ഉണ്ടാക്കിയ ഓളം അത്ര പെട്ടെന്നൊന്നും നഷ്ടമാകില്ലെന്ന കാര്യം വ്യക്തം. ആദ്യ രണ്ട് ഭാഗങ്ങളും ഗംഭീര പ്രേക്ഷക പിന്തുണയില്‍ വിജയിച്ചുകയറിയതിനാല്‍ തന്നെ മൂന്നാം ഭാഗത്തിലും പ്രതീക്ഷകള്‍ ഏറുന്നു. മെയ് 21ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
സിനിമ തിയേറ്ററുകളിലെത്തും മുമ്പ് പ്രേക്ഷകരെ കാണാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ദൃശ്യം മൂന്നിന്റെ കഥ എന്തായിരിക്കും എന്നതിന്റെ ഏകദേശ സൂചന മോഹന്‍ലാലും സംവിധായകനായ ജീത്തു ജോസഫും പ്രേക്ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.
ജോര്‍ജുകുട്ടിയുടെ ജീവിതം ഭയത്താല്‍
ഒരു ഭയത്തോടെ ജീവിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അങ്ങനെ ഒരു ഭയത്തോടെ ജീവിക്കുന്ന ഒരാള്‍ക്ക് അത് എങ്ങനെ എങ്കിലും അവസാനിപ്പിക്കണമെന്ന തോന്നലുണ്ടായിരിക്കും. 13 വര്‍ഷം കൊണ്ട് കുട്ടികള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങി, അതിനെല്ലാം ഇയാള്‍ ഉത്തരം പറയണം. എത്രയോ കാര്യങ്ങള്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിക്കപ്പെട്ടിട്ടുണ്ട്, അങ്ങനെ സംഭവിക്കുമെന്ന പേടിയില്‍ ജീവിക്കുകയാണ് ജോര്‍ജുകുട്ടി. അയാള്‍ അതിനെ എങ്ങനെ കാണുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ദൃശ്യം 3. ഇതൊരു മോശം സിനിമയാകാന്‍ സാധ്യതയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.




ദൃശ്യം മൂന്നിന്റെ കഥ ഇതാണ്
ദൃശ്യം മൂന്നില്‍ എത്ര ട്വിസ്റ്റുണ്ട്, എങ്ങനെയാകും ക്ലൈമാക്‌സ് എന്നെല്ലാമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ദൃശ്യം ഒന്ന് ഇറങ്ങിയത് മുതല്‍ ഞാന്‍ പറയുന്നൊരു കാര്യമുണ്ട്, ഇതൊരു ഇമോഷണല്‍ ഡ്രാമയാണെന്ന്. രണ്ട് കുടുംബത്തിന്റെ, രണ്ട് അമ്മമാരുടെ ഇമോഷണന്‍, രണ്ട് അച്ഛന്മാരുടെ ഇമോഷന്‍, കുട്ടികളുടെ ട്രോമ, ഇമോഷന്‍ ഇതെല്ലാമാണ് ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍. അതിനിടെ കുറ്റകൃത്യവും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനായി ജോര്‍ജുകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ചില ശ്രമങ്ങള്‍ പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്. ദൃശ്യം മൂന്ന് കുറച്ചുകൂടി ജോര്‍ജുകുട്ടിയെ ഫോക്കസ് ചെയ്താണ് മുന്നോട്ടുപോകുന്നത്. ജോര്‍ജുകുട്ടിയുടെ ഇമോഷനും പ്രശ്‌നങ്ങളുമെല്ലാം മൂന്നാം ഭാഗം ചര്‍ച്ച ചെയ്യും സംസാരിക്കും, എന്ന് ജീത്തു ജോസഫ് പറഞ്ഞു.
Also Read: Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു
ദൃശ്യം മൂന്ന് തിയേറ്ററുകളിലേക്ക്
യു/എ 13 പ്ലസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ദൃശ്യം മൂന്ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെയും പേട്രിയറ്റ് സിനിമ മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തുന്നതും കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.
വന്‍ താരനിര അണിനിരക്കും
മോഹന്‍ലാലിന് പുറമെ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മീന, അന്‍സിബ, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ് എന്നിവരോടൊപ്പം കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
English Summary
Jeethu Joseph and Mohanlal have revealed that the plot of Drishyam 3 will revolve around Georgekutty. The film will continue the suspense-driven narrative of the popular Malayalam franchise.