Vijay- Sangeetha Divorce: ‘കുടുംബത്തെ നശിപ്പിച്ചവൾ അത് നീയാണ്’; വിജയ്- സം​ഗീത ഡിവോഴ്സ്, പഴി തൃഷയ്‌ക്ക്, സൈബറാക്രമണം രൂക്ഷം

Trisha Faces Cyber Attack: ഒരു കുടുംബത്തെ നശിപ്പിച്ചവൾ... അത് നീങ്ക താ' എന്നാണ് പലരും കമന്റുകളിൽ പറയുന്നത്. ' സം​ഗീത പറഞ്ഞ ആ നടി നിങ്ങൾ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിൻ്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്

Vijay- Sangeetha Divorce: കുടുംബത്തെ നശിപ്പിച്ചവൾ അത് നീയാണ്; വിജയ്- സം​ഗീത ഡിവോഴ്സ്, പഴി തൃഷയ്‌ക്ക്, സൈബറാക്രമണം രൂക്ഷം

Vijay And Trisha

Published: 

01 Mar 2026 | 09:34 AM

നടൻ വിജയിയുടെയും സം​ഗീതയുടെയും വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ നടി തൃഷയ്‌ക്കെതിരെ വൻ സൈബർ ആക്രമണം. വിജയിയുടെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ് സം​ഗീതയുടെ വിവാഹമോചന ഹർജി. പ്രമുഖ നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് സം​ഗീത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.

അടുത്തിടെയായി വിജയ്ക്കൊപ്പം തൃഷയുടെ പേര് ഉയർന്നുവന്നിരുന്നു. ഡിവോഴ്സ് വാർത്ത പുറത്തുവന്നതോടെ പലരും ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് തൃഷയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. താരത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിലെ കമൻ്റ് ബോക്സുകളിൽ വൻ അധിക്ഷേപ പരാമർശങ്ങളാണ് ഉയരുന്നത്. കടുത്ത ഭാഷയിലാണ് ആരോപണങ്ങളും വിമർശന കമന്റുകളും ആരാധകരിൽ നിന്ന് വരുന്നത്.

ALSO READ: ദളപതി വിജയ്‌യും സംഗീതയും വേർപിരിയുന്നു? ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന് റിപ്പോർട്ട്

‘ഒരു കുടുംബത്തെ നശിപ്പിച്ചവൾ… അത് നീങ്ക താ’ എന്നാണ് പലരും കമന്റുകളിൽ പറയുന്നത്. ‘ സം​ഗീത പറഞ്ഞ ആ നടി നിങ്ങൾ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിൻ്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്’, തുടങ്ങി തീർത്തും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കമൻ്റുകൾ പെരുകുന്നത്. ‘ജസ്റ്റിസ് ഫോർ സം​ഗീത’ എന്ന ഹാഷ്ടാ​ഗുമായും ഒരുവിഭാ​ഗം രം​ഗത്തുണ്ട്.

എന്നാൽ ചിലർ വിമർശിക്കുമ്പോൾ തൃഷയെ പിന്തുണയ്ച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്ത് ഉറപ്പിലാണ് സം​ഗീത പറഞ്ഞ നടി തൃഷ ആണെന്ന് പറയുന്നതെന്നാണ് നടിയെ പിന്തുണയ്ക്കുന്ന ആരാധകർ ചോദിക്കുന്നത്. മുൻപ് തിരുപ്പാച്ചി സിനിമയുടെ പ്രൊമോഷനിടെ തൃഷയെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ നിറയുകയാണ്. അന്ന് വിജയ് പറഞ്ഞ ചില കാര്യങ്ങൾ മാത്രമെടുത്താണ് ട്രോളുകൾ നിറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?