AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം

Rise of K-Pop Industry: സിയോൾ എന്ന നഗരത്തിൽ നിന്ന് ലോകമൊട്ടാകെ പടർന്ന് പന്തലിച്ച കെ-പോപ്പിന്റെ വളർച്ച ഹോളിവുഡിനെ പോലും അതിശയിപ്പിക്കുന്നതാണ്. ദക്ഷിണകൊറിയയുടെ സമ്പത്ത് വ്യവ്സ്ഥയിൽ പോലും കെ-പോപ്പിന് വലിയ സ്ഥാനമുണ്ട്.

K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
K PopImage Credit source: social media
Nithya Vinu
Nithya Vinu | Published: 16 Mar 2026 | 09:56 PM

സിയോളിലെ തെരുവുകളിൽ നിന്ന് ആരംഭിച്ച് ഇന്ന് ലോകത്തിന്റെ ഓരോ കോണിലും അലയടിക്കുന്ന ആവേശമായി കെ-പോപ്പ് മാറിയിരിക്കുകയാണ്. സംഗീതം, ഫാഷൻ, നൃത്തം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള ദക്ഷിണ കൊറിയൻ സംസ്കാരം ആഗോളതലത്തിൽ നടത്തിയ പടയോട്ടത്തിന്റെ ഏറ്റവും പുതിയ തെളിവാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ നേടിയ ഓസ്കാർ വിജയം.

കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ (K-Pop Demon Hunters) എന്ന അനിമേഷൻ ചിത്രത്തിലെ ‘ഗോൾഡൻ’ എന്ന ഗാനമാണ് ഇത്തവണ മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ കെ-പോപ്പ് ഗാനമാണിത്. ഗോൾഡൻ ​ഗ്ലോബിന് പിന്നാലെ ഓസ്കാറിലും ചരിത്രംകുറിച്ച കെപോപ്പ് ​ഗാനമായി ​ഗോൾഡൻ മാറി. കൂടാതെ, ഈ വിഭാഗത്തിൽ ഓസ്കാർ നേടുന്ന ആദ്യ ദക്ഷിണ കൊറിയൻ കലാകാരന്മാരായി ഗായിക എജെ (Ejae), ഐഡോ (Ido), ടെഡി പാർക്ക് (Teddy Park) എന്നിവർ മാറി.

മികച്ച ഒറിജിനൽ സോങ്ങിന് പുറമെ, ‘മികച്ച അനിമേഷൻ ചിത്രം’ എന്ന പുരസ്കാരവും ഈ സിനിമ സ്വന്തമാക്കി. മേക്കപ്പിന്റെ പേരിൽ പോലും കെ പോപ്പിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണിത്. സിയോൾ എന്ന നഗരത്തിൽ നിന്ന് ലോകമൊട്ടാകെ പടർന്ന് പന്തലിച്ച കെ-പോപ്പിന്റെ വളർച്ച ഹോളിവുഡിനെ പോലും അതിശയിപ്പിക്കുന്നതാണ്. ദക്ഷിണകൊറിയയുടെ സമ്പത്ത് വ്യവ്സ്ഥയിൽ പോലും കെ-പോപ്പിന് വലിയ സ്ഥാനമുണ്ട്.

ALSO READ: ഈ ഏഴ് പേർ ചേർന്നാൽ…പിന്നെ പറയണോ? ഞെട്ടിച്ച് ബിടിഎസ്; ട്രെയിലർ ‍പുറത്ത്

ബിടിഎസ്-ൽ നിന്ന് കെ-പോപ്പിലേക്ക്

കെ പോപ്പ് ​ഗാനം ആണെന്ന് പോലും അറിയാതെ ​ഗന്നം സ്റ്റൈൽ പാടി നടന്ന മലയാളികൾക്കിടയിൽ പോലും ഇന്ന് കെ പോപ്പ് വലിയൊരു സ്വാധീനം ചെലുത്തുന്നുണ്ട്. അതിന് മുഖ്യകാരണം ബിടിഎസ് എന്ന ബോയ് ബാൻഡ് തന്നെ. കോവിഡ് സമയത്താണ് ബിടിഎസ് കൂടുതലും ലോകശ്രദ്ധ നേടി തുടങ്ങിയത്. ബിടിഎസ്-ലൂടെ ബ്ലാക്ക്പിങ്കും, എക്സോയുമെല്ലാം ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ കടന്ന് കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി.

ഇപ്പോഴിതാ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ബിടിഎസ്-ന് വേണ്ടി കാത്തിരിക്കുകയാണ് ലോകം. മാർച്ച് 20-ന് പുറത്തിറങ്ങുന്ന പുതിയ ആൽബമായ ‘അരിരംഗിന്’ പിന്നാലെ മാർച്ച് 21-ന് സിയോളിലെ ഗ്വാങ്‌വാമുനിൽ അതി​ഗംഭീര കോൺസർട്ടാണ് അരങ്ങേറുന്നത്. നേരിട്ട് കാണാൻ സാധിക്കാത്ത ആരാധകർക്ക് നെറ്റ്ഫ്ലിക്സിന്റെ വക തത്സമയ സംപ്രേക്ഷണവുമുണ്ട്.

Follow Us