AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Harisree Ashokan: ‘എൻ്റെ കൈയ്യിലുണ്ടെങ്കിൽ കൊടുക്കും, പലരും എന്നെ പറ്റിച്ചിട്ടുണ്ട്, ഇപ്പോൾ അന്വേഷിച്ചിട്ട് മാത്രം…’; ഹരിശ്രീ അശോകൻ

Harisree Ashokan About Charity: അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. താൻ സമ്പാദിക്കുന്ന പണത്തിൽ നിന്ന് ഒരുവിഹിതം സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് കൊടുക്കാൻ താല്പര്യപ്പെടുന്ന ആളാണെന്നും അതിന് ഒരു പബ്ലിസിറ്റി ആ​ഗ്രഹിക്കുന്നില്ലെന്നുമാണ് ഹരിശ്രീ അശോകൻ പറയുന്നത്.

Harisree Ashokan: ‘എൻ്റെ കൈയ്യിലുണ്ടെങ്കിൽ കൊടുക്കും, പലരും എന്നെ പറ്റിച്ചിട്ടുണ്ട്, ഇപ്പോൾ അന്വേഷിച്ചിട്ട് മാത്രം…’; ഹരിശ്രീ അശോകൻ
Harisree AshokanImage Credit source: Instagram (Harisree Ashokan)
Neethu Vijayan
Neethu Vijayan | Updated On: 24 Mar 2026 | 03:32 PM

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ രാജക്കന്മാരിൽ ഒരാളായിരുന്ന നമ്മുടെ സ്വന്തം ഹരിശ്രീ അശോകൻ. ഇന്നും അദ്ദേഹത്തിൻ്റെ പല ഡയലോ​ഗുകളും നിത്യജീവിതത്തിൽ നാം പറഞ്ഞു നടക്കാറുണ്ട്. ‘പഞ്ചാബി ഹൗസിലെ’ രമണനായാലും ‘സിഐഡി മൂസയിലെ’ കൊച്ചുണ്ണിയായാലും ഇന്നും ട്രോളുകളിലൂടെയും അല്ലാതെയും നാം ഓർക്കാറുണ്ട്. സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും മകൻ അർജുൻ അശോകൻ്റെ വളർച്ചയിൽ അഭിമാനത്തോടെ അദ്ദേഹം പിന്തുണച്ച് കൂടെയുണ്ട്.

ALSO READ: നൊന്ത് പ്രസവിച്ച നിന്റെ അമ്മ എന്ത്യേ..? മറ്റേയാളും മിസ്സിംഗ് ആണല്ലോ ; മീനാക്ഷിയുടെ പിറന്നാൾ ദിന ചിത്രങ്ങൾക്ക് വിമർശനം

എന്നാൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. താൻ സമ്പാദിക്കുന്ന പണത്തിൽ നിന്ന് ഒരുവിഹിതം സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് കൊടുക്കാൻ താല്പര്യപ്പെടുന്ന ആളാണെന്നും അതിന് ഒരു പബ്ലിസിറ്റി ആ​ഗ്രഹിക്കുന്നില്ലെന്നുമാണ് ഹരിശ്രീ അശോകൻ പറയുന്നത്. എന്നാൽ തൻ്റെ ഈ മനസ്സിനെ മുതലെടുത്തവർ ധാരാളമാണെന്നും അതിലൂടെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിശ്രീ അശോകൻ്റെ വാക്കുകൾ ഇങ്ങനെ

എനിക്ക് കിട്ടുന്ന വരുമാനത്തിൻ്റെ ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. എൻ്റെ കയ്യിൽ പണം ഉണ്ടെങ്കിൽ അർഹതപ്പെട്ടവർക്ക് അത് കൊടുക്കുന്ന ആളാണ്. ഇല്ലെങ്കിൽ ഇല്ലെന്ന് തന്നെ പറയുകയും ചെയ്യും. അത് ഒരു പത്രത്തിൽ വരാനോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെയോ ചാനലിലൂടെയോ വിളിച്ച് പറയാനോ ആ​ഗ്രഹിക്കുന്ന ആളല്ല ഞാൻ.

ആ സമയത്ത് എന്താണോ കൈയ്യിൽ ഉള്ളത് അത് വലുതാണെങ്കിലും ചെറുതാണെങ്കിലും അർഹതയുള്ളവർക്ക് കൊടുക്കും. അത്തരത്തിൽ ഞാൻ പണ്ട് കുറെ കൊടുത്തിട്ടുണ്ട്. അത് മുതലെടുത്ത് പലരും എന്നെ പറ്റിച്ചിട്ടുമുണ്ട്. ചിലർ എന്നെ പറ്റിക്കാൻ വേണ്ടി പല കഥകളും പറഞ്ഞ് പൈസ മേടിച്ചിട്ടുണ്ട്. സംഭവം മനസ്സിലാക്കിയതു മുതൽ ഞാൻ അന്വേഷിച്ചിട്ട് മാത്രം സഹായം ചെയ്യാൻ തുടങ്ങി. ഇപ്പൊ അതുകൊണ്ട് അങ്ങനെ പറ്റിക്കപ്പെടുന്നില്ല. ഒരാൾ സഹായം ചോദിച്ച് മുന്നിലെത്തിയാൽ കൊടുത്തില്ലെങ്കിൽ എനിക്കൊരു വിഷമമാണ് മനസ്സിൽ.

 

Follow Us