Drishyam 3: ജോർജുകുട്ടിയും കുടുംബവും പറഞ്ഞ ദിവസം ഒന്നും എത്തില്ലേ..? 99 ശതമാനവും പ്രശ്നമാണ്!

Drishyam 3 Release Date: ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ മീനരെ എന്നിവ കേന്ദ്ര കഥാപാത്രങ്ങളിലായി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗം റിലീസ് തീയതി മാറ്റേണ്ടി വരുമെന്നാണ് സൂചന. യുദ്ധം മൂലമുണ്ടാകുന്ന ജിസിസി രാജ്യങ്ങളിലെ അനശ്ചിതത്വം ചിത്രത്തിന്റെ റിലീസിനെയും കളക്ഷനെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു....

Drishyam 3: ജോർജുകുട്ടിയും കുടുംബവും പറഞ്ഞ ദിവസം ഒന്നും എത്തില്ലേ..? 99 ശതമാനവും പ്രശ്നമാണ്!

Drishyam 3

Published: 

20 Mar 2026 | 12:36 PM

പശ്ചിമേഷ്യയിൽ കനത്തു കൊണ്ടിരിക്കുന്ന യുദ്ധം രാജ്യത്തെ വിവിധ മേഖലകളെ ബാധിച്ചത് പോലെ സിനിമ മേഖലയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ വലിയ മാർക്കറ്റുകളിൽ ഒന്നാണ് ജിസിസി. രാജ്യത്തെ പ്രശ്നങ്ങൾ പല സിനിമകളെയും സാരമായി തന്നെ ബാധിച്ചു. ജിസിസി രാജ്യങ്ങളിലെ യുദ്ധം കാരണം യഷ് നായകനായ ടോക്സികിന്റെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. മാർച്ച് 19ന് റിലീസ് ആകേണ്ടിയിരുന്ന ചിത്രം ജൂൺ നാലിലേക്കാണ് മാറ്റിവെച്ചത്.

കൂടാതെ മലയാളം ചിത്രം ആട് ത്രീയും റിലീസ് മാറ്റുമെന്ന തരത്തിൽ സൂചനകൾ വന്നിരുന്നുവെങ്കിലും കൃത്യമായി മാർച്ച് 19ന് തന്നെ സിനിമ റിലീസ് ചെയ്യാൻ സാധിച്ചു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ മീനരെ എന്നിവ കേന്ദ്ര കഥാപാത്രങ്ങളിലായി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗം റിലീസ് തീയതി മാറ്റേണ്ടി വരുമെന്നാണ് സൂചന. യുദ്ധം മൂലമുണ്ടാകുന്ന ജിസിസി രാജ്യങ്ങളിലെ അനശ്ചിതത്വം ചിത്രത്തിന്റെ റിലീസിനെയും കളക്ഷനെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു.

ALSO READ:അഭിപ്രായസ്വാതന്ത്ര്യം ഉള്ള സർക്കാരാണ് വേണ്ടത്! രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും; ആസിഫ് അലി

മാത്രമല്ല ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുള്ള പോസ്റ്ററുകളോ പ്രൊമോ വീഡിയോ ഒന്നും സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. കൂടാതെ സിനിമ നിരീക്ഷകനായ എബി ജോർജും ഇത്തരത്തിൽ തന്നെയാണ് സൂചന നൽകുന്നത്. ദൃശ്യം 3 99% മാറ്റിവയ്ക്കും. മിക്കവാറും മെയ് അല്ലെങ്കിൽ ജൂൺ മാസത്തേക്ക് മാറ്റും. ഔദ്യോഗിക അപ്‌ഡേറ്റ് ഉടൻ പ്രതീക്ഷിക്കാം. ഇതാണ് നിലവിലെ പ്ലാൻ. ആടു3, വാഴ2, പള്ളി ചട്ടമ്പി, മോഹിനിയാട്ടം എന്നിവയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും എബി ട്വിറ്ററിൽ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?