AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinay Forrt: ‘നിങ്ങൾക്ക് ആളുമാറിയതാണെന്ന് തോന്നുന്നു…’; ഭാര്യയെ കണ്ടെത്തിയ കഥ പറഞ്ഞ് വിനയ് ഫോർട്ട്!

"There Was Never a Formal Proposal": Vinay Forrt Recalls His Unique Love Story With Wife Soumya: ഇതൊരു ലവ് സ്റ്റോറിയാണൊ എന്ന് ചോദിച്ചാൽ അറിയില്ല. ഇരുവരും തമ്മിൽ വലിയ സൗഹൃദമായിരുന്നു. രണ്ട് വർഷത്തെ റിലേഷൻഷിപ്പിന് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇരുവരും പരസ്പരം പ്രപോസ് ചെയ്യുന്ന രീതി ഉണ്ടായിട്ടില്ല

Vinay Forrt: ‘നിങ്ങൾക്ക് ആളുമാറിയതാണെന്ന് തോന്നുന്നു…’; ഭാര്യയെ കണ്ടെത്തിയ കഥ പറഞ്ഞ് വിനയ് ഫോർട്ട്!
വിനയ് ഫോർട്ട്Image Credit source: Facebook Vinay Forrt
Sumeesh T Unneen
Sumeesh T Unneen | Updated On: 14 Oct 2026 | 10:01 PM

സിനിമകളിലെ മികച്ച പ്രകടനവും സിനിമക്ക് പുറത്തെ തൻ്റെ വ്യത്യസ്തമായ ശൈലിയും കാരണം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന അഭിനയതാവാണ് വിനയ് ഫോർട്ട്. ഏത് തരം കഥാപാത്രവും തൻ്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ഗിരീഷ് എ.ഡി ചിത്രത്തിലും വിനയ് ഫോർട്ടിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ തൻ്റെ വ്യക്തി ജീവിതത്തിലെ ഒരു കഥ താരം പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ്. ജിവിത പങ്കാളിയെ കണ്ടുമുട്ടിയ രസകരമായ കഥയാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്.

താൻ സ്ഥിരിമായി സംസാരിക്കാറുണ്ടായിരുന്ന ഒരു പെൺകുട്ടി പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ ആ പെൺകുട്ടിക്കായി നടത്തിയ അന്വേഷണമാണ് ജീവിത പങ്കാളിയിലേക്ക് തന്നെ എത്തിച്ചത് എന്ന് വിനയ് ഫോർട്ട് പറയുന്നു. ഫോർട്ട് കൊച്ചിയിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയുമായി താൻ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞതോടെ ആ കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ലാതെയായി. ആ കുട്ടിയാണെന്ന് കരുതിയാണ് സൗമ്യക്ക് ആദ്യമായി മെസേജ് അയക്കുന്നത്. ഇരുവരുടെയും പേര് ഏതാണ്ട് ഒരു[പോലെയായിരുന്നു. നല്ല പരിചയ ഭാവത്തോടെ താൻ മെസേജ് അയച്ചു. എന്നാൽ സൗമ്യ തിരിച്ചയച്ചത് ചോദ്യച്ചിഹ്നമായിരുന്നു എന്ന് വിനയ് ഓർത്ത് പറയുന്നു.

Also Read: Sonia Bose: ‘ഇന്ദ്രൻസേട്ടൻ്റെ ഭാര്യയായി അഭിനയിച്ചപ്പോൾ അന്ന് വലിയ സങ്കടം തോന്നിയിരുന്നു, പക്ഷേ ഇപ്പോൾ…’; വെളിപ്പെടുത്തലുമായി സോണിയ ബോസ്

‘എന്തുപറ്റി’ എന്ന് വീണ്ടും ചോദിച്ചതോടെ ‘നമ്മൾ ഇതുവരെ ചാറ്റിലൊന്നും സംസാരിച്ചിട്ടില്ല, നിങ്ങൾക്ക് ആളുമാറിയതാണെന്ന് തോന്നുന്നു’ എന്ന് സൗമ്യ മറുപടി നൽകി. അപ്പോഴാണ് പ്രൊഫൈലിൽ കയറി നോകുന്നത്.

“ഞാൻ നോക്കുമ്പോൾ ഈ ചങ്ങാതി സെറ്റുസാരിയുടുത്ത് ഊഞ്ഞാലാടുന്നു. ഇങ്ങനത്തെ ഒരു കുട്ടിയെ കല്യണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അപ്പോൾ മനസ്സിൽ ആലോചിച്ചിരുന്നു.” വിനയ് പറഞ്ഞു.

പിന്നീടാണ് ഇരുവരും പതിയെ അടുക്കുന്നത്. ‘ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരാളല്ല’ എന്ന് തുറന്ന് സംസാരിക്കുകയാണ് സൗമ്യ ആദ്യം ചെയ്തത്. സെറ്റുസാരിയുടുത്ത് ഊഞ്ഞാലാടുന്ന ഫോട്ടോ കണ്ട് താൻ അത്തരം ഒരു പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിക്കരുത് എന്നായിരുന്നു സൗമ്യ അന്ന് പറഞ്ഞത് എന്ന് വിനയ് പറയുന്നു. “ഇതൊരു ലവ് സ്റ്റോറിയാണൊ എന്ന് ചോദിച്ചാൽ അറിയില്ല. ഇരുവരും തമ്മിൽ വലിയ സൗഹൃദമായിരുന്നു. രണ്ട് വർഷത്തെ റിലേഷൻഷിപ്പിന് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇരുവരും പരസ്പരം പ്രപോസ് ചെയ്യുന്ന രീതി ഉണ്ടായിട്ടില്ല” എന്നും വിനയ് ഫോർട്ട് പറഞ്ഞു.

English Summary

Actor Vinay Forrt revealed he met his wife, Soumya, after accidentally messaging her while searching for an old friend. Their mistaken-identity chat blossomed into a deep friendship and eventual marriage.

Follow Us