Sonia Bose: ‘ഇന്ദ്രൻസേട്ടൻ്റെ ഭാര്യയായി അഭിനയിച്ചപ്പോൾ അന്ന് വലിയ സങ്കടം തോന്നിയിരുന്നു, പക്ഷേ ഇപ്പോൾ…’; വെളിപ്പെടുത്തലുമായി സോണിയ ബോസ്

"Never Underestimate Any Actor": Sonia Bose Praises Indrans's Incredible Transformation: എത്രവലിയ അഭിനയതാവായാണ് അദ്ദേഹം മാറിയിരിക്കുന്നത്. ഇങ്ങനെയൊരു മാറ്റം ആരും ചിന്തിച്ചുകാണില്ല.’ ഹോം’ കണ്ടപ്പോഴും, ‘കറുപ്പ്’ കണ്ടപ്പോഴും അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു എന്ന് താരം പറഞ്ഞു. ‘കുട്ടിച്ചാത്തൻ’ എന്ന സിനിമയിൽ താൻ ബാലതാരമായി അഭിനയിക്കുന്ന കാലത്ത് അദ്ദേഹം ആ സിനിമയിലെ കോസ്റ്റ്യൂമറായിരുന്നു. ഒരു അഭിനയതാവിനെയും ചെറുതായി കാണരുത് എന്ന തിരിച്ചറിവ് പിന്നീടാണ് ഉണ്ടായത്

Sonia Bose: ‘ഇന്ദ്രൻസേട്ടൻ്റെ ഭാര്യയായി അഭിനയിച്ചപ്പോൾ അന്ന് വലിയ സങ്കടം തോന്നിയിരുന്നു, പക്ഷേ ഇപ്പോൾ…’; വെളിപ്പെടുത്തലുമായി സോണിയ ബോസ്

ഇന്ദ്രൻസ്, സോണിയ ബോസ്

Published: 

14 Oct 2026 | 09:07 PM

മലയാളത്തിൻ്റെ മഹാ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുള്ള താരമാണ് സോണിയ ബോസ്. ഇരുവരുടെയും എണ്ണിയാൽ തീരാത്തത്ര സിനിമകളിലാണ് സോണിയ ബാലതാരമായി അഭിനയിച്ചിട്ടുള്ളത്.അങ്ങനെ സൂപ്പർ താരങ്ങൾക്കും വലിയ നടൻമാർക്കും ഒപ്പം സ്ക്രീൻ പങ്കിട്ടതുകൊണ്ടാകാം ‘കാട്ടുചെമ്പകം’ എന്ന സിനിമയിൽ ഇന്ദ്രൻസിൻ്റെ ഭാര്യയായി അഭിനയിക്കാൻ തന്നെ വിളിച്ചപ്പോൾ വലിയ സങ്കടം തോന്നിയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ‘തേൻമാവിൻ കൊമ്പത്ത്’ സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് ജാങ്കോ സ്പേസ് ടി.വി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.

വിനയൻ സാർ വിളിച്ചപ്പോൾ കഥാപാത്രത്തെ കുറിച്ച് ഒന്നും ചോദിക്കാതെ സിനിമ കമ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ തൻ്റെ കഥാപത്രം ഇന്ദ്രൻസിൻ്റെ ഭാര്യയാണ് എന്ന് അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നിയെന്നും താരം പറയുന്നു. അന്നത്തെ തൻ്റെ ചിന്താഗതി തെറ്റായിരുന്നു എന്ന് പരസ്യമായി പറയാൻ അവർ ഒട്ടും മടികാട്ടിയില്ല. സ്ഥിരമായി വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചതുകൊണ്ടാകാം അന്ന് അങ്ങനെയൊരു തോന്നൽ ഉണ്ടായത്. ആ സിനിമയിലുടനീളം ഇന്ദ്രൻസേട്ടൻ്റെ ഭാര്യയായി അഭിനയിക്കുന്നതിലുള്ള വിഷമം തന്നെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ താൻ ഇന്ദ്രൻസിൻ്റെ ആരാധകയായി മാറിയെന്ന് സോണിയ ബോസ് അഭിമാനത്തോടെ പറയുന്നു.

Also Read: Sonia Bose: “മമ്മൂട്ടിയങ്കിളിൻ്റെ സെറ്റിൽ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല” രസകരമായ വെളിപ്പെടുത്തലുമായി സോണിയ ബോസ്

എത്രവലിയ അഭിനയതാവായാണ് അദ്ദേഹം മാറിയിരിക്കുന്നത്. ഇങ്ങനെയൊരു മാറ്റം ആരും ചിന്തിച്ചുകാണില്ല.’ ഹോം’ കണ്ടപ്പോഴും, ‘കറുപ്പ്’ കണ്ടപ്പോഴും അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു എന്ന് താരം പറഞ്ഞു. ‘കുട്ടിച്ചാത്തൻ’ എന്ന സിനിമയിൽ താൻ ബാലതാരമായി അഭിനയിക്കുന്ന കാലത്ത് അദ്ദേഹം ആ സിനിമയിലെ കോസ്റ്റ്യൂമറായിരുന്നു. ഒരു അഭിനയതാവിനെയും ചെറുതായി കാണരുത് എന്ന തിരിച്ചറിവ് തനിക്ക് പിന്നീടാണ് ഉണ്ടായത്. അന്നത്തെ തൻ്റെ ചിന്താഗതിയിൽ പിന്നീട് സങ്കടം തോന്നിയിട്ടുണ്ട് എന്നും അവർ തുറന്ന് സമ്മതിക്കുന്നു.

മറ്റൊരു നടനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച സംഭവവും താരം വെളിപ്പെടുത്തുന്നുണ്ട്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമക്ക് ശേഷം മറ്റൊരു ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു. അതുവരെ കോമഡി വേഷങ്ങൾ ചെയ്തിരുന്ന നടൻ നായകനാകുന്ന സിനിമയായിരുന്നു അത്, അദ്ദേഹത്തിൻ്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. ആ സിനിമയിലേക്ക് നായികയായി വിളിച്ചപ്പോൾ പോയില്ല. കോമഡി നടൻ്റെ നായികയാകാൻ തനിക്ക് ഇഷ്ടമായിരുന്നില്ല. ദേവയാനിയാണ് പിന്നീട് ആ സിനിമയിൽ നായികയായത്. സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തു. തൻ്റെ തെറ്റായ തിരുമാനങ്ങൾ കാരണം നിരവധി സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട് എന്നും അതേക്കുറിച്ചോർത്ത് പിന്നീട് സങ്കടപ്പെട്ടിട്ടുണ്ട് എന്നും താരം തുറന്നുപറഞ്ഞു.

English Summary

Actress Sonia Bose candidly admitted feeling upset about playing Indrans’s wife in Kattuchembakam. Expressing regret over her past mindset, she praised his acting transformation and called herself his huge fan.

Loading...
Unable to load recommendations.
Follow Us
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ