Sonia Bose: “മമ്മൂട്ടിയങ്കിളിൻ്റെ സെറ്റിൽ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല” രസകരമായ വെളിപ്പെടുത്തലുമായി സോണിയ ബോസ്
"No Compromise on Food in Mammootty Uncle's Sets": Sonia Bose Shares Fun Shooting Memories: “ഭക്ഷണം കഴിക്കുന്ന ഒരു മണിക്കൂർ അദ്ദേഹത്തെ ഫ്രീയാക്കി വിട്ടിരിക്കണം, ആരും ബുദ്ധിമുട്ടിക്കാൻ പാടില്ല. എല്ലാം ചേർത്ത് ഉരുളയാക്കി നല്ല ഭംഗിയായാണ് അദ്ദേഹം ഭക്ഷണം കഴിക്കുക. അത്രമാത്രം ആസ്വദിച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കാറ്. കാണുമ്പോൾ അത് നമുക്ക് മനസ്സിലാകും. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നമുക്കും കഴിക്കണം എന്ന് തോന്നും”
മൈഡിയർ കുട്ടിച്ചാത്താൻ എന്ന സിനിമയിലെ ആ കുഞ്ഞു മുഖം, പക്ഷേ മലയാളികൾ എക്കാലവും ഒർത്തിരിക്കുന്ന കഥാപാത്രം ‘തേൻമാവിൻ കൊമ്പത്ത്’ എന്ന സിനിമയിലെ കള്ളി ‘കുയിൽ’ തന്നെയായിരിക്കും. പറഞ്ഞുവരുന്നത് സോണിയ ബോസിനെ കുറിച്ചാണ്. വർഷങ്ങൾക്ക് ശേഷം ‘തേൻമാവിൻ കൊമ്പത്ത്’ എന്ന മലയാളത്തിലെ ഐക്കോണിക് സിനിമ വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങളും പഴ ഷൂട്ടിംഗ് അനുഭവങ്ങളും പറഞ്ഞ് സോണിയ ബോസും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മമ്മൂട്ടിയുടെ ഭക്ഷണരിതികളും, കാറിനോടും ഗാഡ്ജറ്റുകളോടുമുള്ള പ്രിയവുമെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ താൻ അടുത്തു കണ്ടിട്ടുണ്ട് എന്ന് സോണിയ ബോസ് പറയുന്നു. അദ്ദേഹത്തിൻ്റെ നിരവധി സിനിമകളിൽ ചൈൽഡ് അർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പുതിയ കാറ് വാങ്ങി വരുമ്പോൾ അദ്ദേഹം കാറിൽ റൗണ്ടടിക്കാൻ കൊണ്ടുപോകും. ഡ്രൈവർ ഉണ്ടാകും എങ്കിലും അദ്ദേഹമാണ് കാറോടിക്കാറ്. രണ്ട് തവണ അങ്ങനെ മമ്മൂട്ടിയുടെ പുതിയ കാറിൽ കറങ്ങാൻ കൊണ്ടുപോയിട്ടുണ്ട്. കാറും ഗാഡ്ജറ്റുകളും കഴിഞ്ഞാൽ പിന്നെ ഏറ്റബും കൗതുകമുള്ള കാര്യം അദ്ദേഹത്തിൻ്റെ ഭക്ഷണരീതികളാണെന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണുന്നത് തന്നെ രസമാണ് എന്നും സോണിയ ബോസ് പറയുന്നു.
“ഭക്ഷണം കഴിക്കുന്ന ഒരു മണിക്കൂർ അദ്ദേഹത്തെ ഫ്രീയാക്കി വിട്ടിരിക്കണം, ആരും ബുദ്ധിമുട്ടിക്കാൻ പാടില്ല. എല്ലാം ചേർത്ത് ഉരുളയാക്കി നല്ല ഭംഗിയായാണ് അദ്ദേഹം ഭക്ഷണം കഴിക്കുക. അത്രമാത്രം ആസ്വദിച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കാറ്. കാണുമ്പോൾ അത് നമുക്ക് മനസ്സിലാകും. അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നമുക്കും കഴിക്കണം എന്ന് തോന്നും” അവർ പറഞ്ഞു.
മലയാള സിനിമാ സെറ്റുകളിലെ ഭക്ഷണം പണ്ടുതൊട്ടെ നല്ലതായിരുന്നു എന്നും മമ്മൂട്ടി ഉള്ള സെറ്റുകളിൽ അത് ഉറപ്പായിരിക്കും എന്നും സോണിയ ബോസ് പറയുന്നുണ്ട്. “മമ്മൂട്ടിയങ്കിൾ ഉള്ള സെറ്റിൽ ഭക്ഷണം ഏറ്റവും മികച്ചതായിരിക്കും എന്ന് ഉറപ്പിച്ച പറയാം. അല്ലെങ്കിൽ അവരുടെ കാര്യം പോക്കാണ്. ആ ഒരു കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല” മമ്മൂട്ടിയുടെ ഈ നിർബ്ബന്ധം കാരണം സെറ്റിലെ എല്ലാവർക്കും രുചികരമായ ഭക്ഷണം കിട്ടുമായിരുന്നു എന്നും അവർ ഓർത്ത് പറയുന്നു. ജംഗോ സ്പേസ് ടി.വി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പഴയ സിനിമ ഓർമ്മകൾ പങ്കുവച്ചത്.
English Summary
Actress Sonia Bose shared fond memories of working with Mammootty, highlighting his love for cars, neat eating habits, and strict insistence on excellent food for everyone on the film set.