Actor Dhanush: രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുങ്ങി? നടൻ ധനുഷിന്റെ ഫാൻ ക്ലബ്ബിന് പുതിയ മുഖവും ഭാവവും
Actor Dhanush Polictical Entry:തമിഴ് സിനിമയിലെ പല മുൻനിര താരങ്ങളും ഫാൻ ക്ലബ്ബുകളെ ചാരിറ്റബിൾ ട്രസ്റ്റുകൾ ആക്കി മാറ്റുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതി ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറുകയാണ്. ഇപ്പോഴിതാ ഇതേ പാത പിന്തുടർന്നുകൊണ്ട് നടൻ ധനുഷിന്റെ ഫാൻ ക്ലബ്ബ് ഔദ്യോഗികമായി ഒരു ചാരിറ്റബിൾ സംഘടനയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് തമിഴ് ലോകത്തെ........

Dhanush
തമിഴ് ചലച്ചിത്ര മേഖലയിലും അന്താരാഷ്ട്ര തലത്തിലും സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും തിളങ്ങിനിൽക്കുന്ന പ്രമുഖ നടനാണ് ധനുഷ്. സിനിമയിൽ വിജയങ്ങൾ ആവർത്തിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ഫാൻസ് പ്രവർത്തനങ്ങളിലും നിർണായകമായ മാറ്റം വരുത്തിയിരിക്കുകയാണ് നടൻ. തമിഴ് സിനിമയിലെ പല മുൻനിര താരങ്ങളും ഫാൻ ക്ലബ്ബുകളെ ചാരിറ്റബിൾ ട്രസ്റ്റുകൾ ആക്കി മാറ്റുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതി ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറുകയാണ്. ഇപ്പോഴിതാ ഇതേ പാത പിന്തുടർന്നുകൊണ്ട് നടൻ ധനുഷിന്റെ ഫാൻ ക്ലബ്ബ് ഔദ്യോഗികമായി ഒരു ചാരിറ്റബിൾ സംഘടനയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് തമിഴ് ലോകത്തെ ചർച്ചാവിഷയം.
കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ വിവാഹ മണ്ഡപത്തിൽ ധനുഷ് ഫാം ക്ലബ്ബിന്റെ പ്രധാന എക്സിക്യൂട്ടീവുകൾടെയും അംഗങ്ങളുടെയും പ്രത്യേക യോഗം ചേർന്നു. അഖിലേന്ത്യാ ധനുഷ് ഫാൻ ക്ലബ് പ്രസിഡണ്ട് സുബ്രഹ്മണ്യം ശിവ സെക്രട്ടറി രാജ എന്നിവർ അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ നിരൂപക റാബി ഫെർണാണ്ടസ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു. പരിപാടിയുടെ പ്രധാന വിവരങ്ങൾ ചോരുന്നത് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പങ്കെടുത്ത ആരാധകരെ ഹാളിലേക്ക് മൊബൈൽഫോണുകൾ കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.
ALSO READ:വിജയിയെ കാണണോ? ഈ ദിവസം തൃശ്ശൂരിലേക്ക് വിട്ടോളു
ധനുഷും ഭാവിയിൽ രാഷ്ട്രീയ പ്രവേശനം നടത്തുന്നു…
പിന്നെ ഔപചാരിക ചാരിറ്റബിൾ സംഘടനയും മാറ്റുന്നതിനുള്ള പ്രമേയം പാസാക്കുകയും സംഘടനയ്ക്കായി പുതിയ ലോഗോയും പതാകയും ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ ഈ ആവേശകരമായ പരിപാടി പങ്കെടുക്കുവാനായി എത്തിയിരുന്നു.തമിഴ് സിനിമയിലെ പ്രമുഖർ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന സാഹചര്യത്തിൽ ധനുഷും ഭാവിയിൽ രാഷ്ട്രീയ പ്രവേശനം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ പശ്ചാത്തലത്തിൽ ഫാൻ ക്ലബ്ബിനെ ചാരിറ്റബിൾ സംഘടനയ്ക്ക് ഉയർത്തുകയും സ്വന്തമായി പതാകയും ലോഗോയും പുറത്തിറക്കുകയും ചെയ്ത നടപടി വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.
ഈ മാറ്റം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മാത്രമാണോ അതോ വരാനിരിക്കുന്ന രാഷ്ട്രീയ പ്രവേശനത്തിനുള്ള എന്ന ചോദ്യം ആരാധകർക്കിടയിലും ഉയരുന്നു. എന്നിരുന്നാലും ധനുഷിന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ അടുത്ത് നീക്കങ്ങൾ എന്തായിരിക്കും എന്ന് ആകാംക്ഷയിലാണ് ആരാധകർ.
ENGLISH SUMMARY
Dhanush is a prominent actor who has made a mark in both the Tamil film industry and on the international stage through his work in directing and acting. Amidst his recurring cinematic successes, the actor has also brought about a significant shift in the activities of his fan base. It has become a common trend for many leading stars in Tamil cinema to transform their fan clubs into charitable trusts—a move often followed by their entry into politics.