AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vijay Thalapathi: വിജയിയെ കാണണോ? ഈ ദിവസം തൃശ്ശൂരിലേക്ക്‌ വിട്ടോളു

Vijay Thalapathi Coming to Kerala:കല്യാണിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നവരാത്രി ആഘോഷങ്ങൾ കെങ്കേമമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി നടന്മാരും പ്രമുഖരും എല്ലാം എത്തിച്ചേരാറും ഉണ്ട്. അത്തരത്തിൽ ഇത്തവണത്തെ ചടങ്ങുകളിൽ വിജയ് എത്തും എന്നാണ് സൂചന. അതേസമയം തമിഴ്നാട് മുഖ്യമന്ത്രിയായതിനു ശേഷം ഇത് ആദ്യമായിട്ടാണ് വിജയ് കേരളത്തിൽ എത്തുന്നത്.

Vijay Thalapathi: വിജയിയെ കാണണോ? ഈ ദിവസം തൃശ്ശൂരിലേക്ക്‌ വിട്ടോളു
Thalapathy VijayImage Credit source: PTI Photos
Ashli C
Ashli C | Published: 15 Oct 2026 | 03:36 PM

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രിയും ആരാധകരുടെ പ്രിയപ്പെട്ട നടനുമായ വിജയ് കേരളത്തിൽ എത്തിയേക്കും എന്ന് സൂചന. തൃശ്ശൂരിൽ വെള്ളിയാഴ്ചയാണ് അദ്ദേഹം എത്തുകയെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. കല്യാണിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിൽ എത്തുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമന്റെ വസതിയിൽ ആണ് ചടങ്ങുകൾ നടത്തുന്നത്.

ആദ്യമായിട്ടാണ് വിജയ് കേരളത്തിൽ…

കല്യാണിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നവരാത്രി ആഘോഷങ്ങൾ കെങ്കേമമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി നടന്മാരും പ്രമുഖരും എല്ലാം എത്തിച്ചേരാറും ഉണ്ട്. അത്തരത്തിൽ ഇത്തവണത്തെ ചടങ്ങുകളിൽ വിജയ് എത്തും എന്നാണ് സൂചന. അതേസമയം തമിഴ്നാട് മുഖ്യമന്ത്രിയായതിനു ശേഷം ഇത് ആദ്യമായിട്ടാണ് വിജയ് കേരളത്തിൽ എത്തുന്നത്.

ALSO READ:“മോഹൻലാൽ എൻ്റെ ഇൻസ്പിരേഷൻ, പക്ഷേ ഇതുവരെ സ്ക്രീൻ ഷെയർ ചെയ്തിട്ടില്ല”; കാരണം വെളിപ്പെടുത്തി വിനയ് ഫോർട്ട്

ഇതിനു മുൻപ് കേരള സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി വിജയ് കേരളത്തിൽ എത്തുമെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് എത്തിയിരുന്നില്ല. ഇതു കൂടാതെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിജയ് കൊച്ചിയിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് വെങ്കട് പ്രങു സംവിധാനം ചെയ്ത ഗ്രേറ്റസ്റ്റ് ഓഫ് ഓൾഡ് ടൈം എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ENGLISH SUMMARY

There are indications that Tamil Nadu Chief Minister and actor—a favorite among fans—Vijay might visit Kerala. Current reports suggest he is expected to arrive in Thrissur this Friday. He is visiting Kerala to participate in the Navaratri celebrations hosted by Kalyan.The ceremonies are being held at the residence of T. S. Kalyanaraman, the owner of Kalyan Jewellers. Under his leadership, Navaratri is celebrated with great grandeur every year. Many actors and prominent figures often attend these celebrations.

Follow Us