Jailer 2: മോഹൻലാലിന്റെ ട്രെയിലറിലെ സീൻ പോലും സിനിമയിൽ നിന്ന് വെട്ടി, ജയിലർ 2 നെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, വിവാദം
ഇന്ന് രാവിലെയാണ് ഒക്ടോബർ 15 ) രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ രണ്ട് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. വൻ പ്രേക്ഷക പിന്തുണയോടെ റിലീസ് ചെയ്ത സിനിമ തീയറ്ററുകളിൽ തരംഗമായി മുന്നേറുകയാണ്. അതിനിടയിലാണ് സിനിമയുമായി ബന്ധപ്പെട്ട് ഒരു പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വന്നിരിക്കുന്നത്. ജയിലറിലെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന ജിഷാദ് ഷംസുദ്ദീനാണ് സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയത്.

Jailer 2 Mohanlal Scenes Removed From Final Movie
ഇന്ന് രാവിലെയാണ് ഒക്ടോബർ 15 ) രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ രണ്ട് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. വൻ പ്രേക്ഷക പിന്തുണയോടെ റിലീസ് ചെയ്ത സിനിമ തീയറ്ററുകളിൽ തരംഗമായി മുന്നേറുകയാണ്. അതിനിടയിലാണ് സിനിമയുമായി ബന്ധപ്പെട്ട് ഒരു പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വന്നിരിക്കുന്നത്. ജയിലറിലെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന ജിഷാദ് ഷംസുദ്ദീനാണ് സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയത്.
ജയിലറിലെ പ്രധാന കാമിയോ വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്നത് മലയാളികളുടെ സ്വന്തം മോഹൻലാൽ ആണ്. ആദ്യഭാഗത്തിൽ മോഹൻലാൽ ഉണ്ടായിരുന്നു എങ്കിലും രണ്ടാം ഭാഗത്തിൽ താരം വീണ്ടും എത്തുമോ എന്നുള്ള കാര്യത്തിൽ ട്രെയിലർ പുറത്തുവരുന്നതുവരെ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ട്രെയിലറിലൂടെയാണ് ജയിലറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ ഉണ്ടെന്ന അപ്ഡേറ്റ് പുറത്തുവരുന്നത്. എന്നാൽ മോഹൻലാലിന്റെ ട്രെയിലറിൽ കാണിച്ച സീൻ ഉൾപ്പെടെ ഫൈനൽ സിനിമയിൽ നിന്ന് വെട്ടി മാറ്റിയെന്നാണ് ജിഷാദ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഷൂട്ട് ചെയ്തതിൽ ഏകദേശം നല്ലൊരു ഭഗം സീനുകൾ മോഹൻലാലിന്റെ ഒഴിവാക്കി എന്നാണ് ഇദ്ദേഹം പറയുന്നത്.
Also Read: ജയിലർ 2 ആദ്യ റിവ്യൂസ്; ടൈഗർ മുത്തുവേൽ പാണ്ഡ്യനും ഗ്യാങ്ങും ഒരേയൊരു കത്തിക്കൽ
സിനിമയിൽ ചിത്രീകരിച്ച ദൃശ്യങ്ങളുടെ കാര്യത്തിൽ എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു, ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോൾ പോലും ആ ആത്മവിശ്വാസം തുടർന്നു, പക്ഷേ ചിത്രം റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു, എന്തിന് ട്രെയിലറിൽ ഉണ്ടായിരുന്ന ആ രംഗം പോലും നീക്കം ചെയ്യപ്പെട്ടു – ജിഷാദ് പറയുന്നു.
മോഹൻലാൽ സാറിനെപ്പോലൊരു സൂപ്പർ താരത്തിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കുന്നത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണ്.നമ്മുടെ എല്ലാം പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ഇത്തരത്തിൽ ചുരുക്കിക്കാണിക്കുന്നത് കണ്ടപ്പോൾ, ഇനി ജയിലറിന് മറ്റൊരു ഭാഗം കൂടി വരികയാണെങ്കിൽ ഞാൻ അതിൽ ഭാഗമാകില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയാണ് എന്നും ജിഷാജ് പോസ്റ്റിൽ കുറിച്ചു.താൻ അനുകൂല്യങ്ങൾക്കോ, ലാഭത്തിനോ, കോടി ക്ലബ്ബുകൾക്കോ, താരപദവിക്കോ വേണ്ടിയല്ല നിലകൊള്ളുന്നത് എന്നും മറിച്ച് ആരാധകർക്കും, സിനിമയെ സ്നേഹിക്കുന്നവർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണെന്നും ജിഷാദ് കൂട്ടിച്ചേർത്തു.
English Summary
Jishad has now revealed that a scene featuring Mohanlal which was shown in the trailer was cut from the movie Jailer. It is said that a significant portion of the scenes that were shot were edited to exclude Mohanlal.