AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2 Review: ജയിലർ 2 ആദ്യ റിവ്യൂസ്; ടൈഗർ മുത്തുവേൽ പാണ്ഡ്യനും ഗ്യാങ്ങും ഒരേയൊരു കത്തിക്കൽ

Jailer 2 Movie Review First Response: അങ്ങനെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് ഫസ്റ്റ് ഷോ മുതൽ വൻ പ്രതികരണം ആണ് ലഭിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടും രജനികാന്ത് അഴിഞ്ഞാടിയിരിക്കുകയാണ്. പക്കാ മാസ്സ് ആക്ഷൻ എന്റർടൈനർ എന്ന് ഈ സിനിമയെ വിളിക്കാം.

Jailer 2 Review: ജയിലർ 2 ആദ്യ റിവ്യൂസ്; ടൈഗർ മുത്തുവേൽ പാണ്ഡ്യനും ഗ്യാങ്ങും ഒരേയൊരു കത്തിക്കൽ
Jailer 2 Movie ReviewImage Credit source: Screen Grab, Social Media
Amal KV
Amal KV | Updated On: 15 Oct 2026 | 10:44 AM

അങ്ങനെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് ഫസ്റ്റ് ഷോ മുതൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടും രജനികാന്ത് അഴിഞ്ഞാടിയിരിക്കുകയാണ് സിനിമയിൽ. പക്കാ മാസ്സ് ആക്ഷൻ എന്റർടൈനർ എന്ന് ഈ സിനിമയെ വിളിക്കാം. ജയിലർ ഒന്നാം ഭാഗത്തേക്കാൾ കിടിലൻ ഹൈ മൊമെന്റ്സ് ആണ് പാർട്ട് 2 ൽ ഒരുക്കി വെച്ചിരിക്കുന്നത്.

മൂന്നാം ഭാ​ഗത്തിലേക്ക് സൂചന

രജനികാന്തിന്റെ മാസും കാമിയോ റോളുകളുടെ നിറഞ്ഞാട്ടവുമാണ് സിനിമയിൽ ഉടനീളം. ആ​ദ്യ പാർട്ടിൽ കഥ അവസാനിച്ച് നിന്നിടത്ത് നിന്ന് തുടങ്ങി മൂന്നാം ഭാ​ഗത്തിലേക്കുള്ള കൃത്യമായ സൂചന നൽകിക്കൊണ്ടാണ് ജയിലർ 2 അവസാനിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറെ ലെവൽ വില്ലനിസമാണെങ്കിൽ സെക്കൻഡ് ഹാഫിൽ എസ്.ജെ സൂര്യയുടെ അതുക്കും മേലെയുള്ള വില്ലത്തരമാണ്. നെ​ഗറ്റീവ് റോളിലെത്തിയ വിദ്യാ ബാലൻ്റെ പെർഫോമൻസും ഏടുത്ത് പറയേണ്ടതാണ്.

Also Read: ജയിലർ 2 ആദ്യ ദിനം തന്നെ 100 കോടിയിലേക്ക്, ഇതിനകം വിറ്റുപോയത് 15 ലക്ഷം ടിക്കറ്റുകൾ

ഹൃത്വിക് റോഷൻ

ജയിലർ 2 ഷൂട്ടിംഗ് നടക്കുന്ന വേളയിൽ തുടങ്ങി ഉയർന്നു കേൾക്കുന്നതാണ് ബോളിവുഡിൽ നിന്നുള്ള ഒരു പ്രധാന താരം സിനിമയിൽ കാമിയോ വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട് എന്നത്. ആദ്യം ഷാറൂഖ് ഖാന്റെ പേരാണ് പറഞ്ഞിരുന്നതെങ്കിൽ അത് പിന്നീട് അത് ഹൃതിക് റോഷനിലേക്ക് എത്തി. എന്തായാലും ആ അഭ്യൂഹങ്ങൾ ശരിയായിരുന്നു. ജയിലർ 2 ൽ കാമിയോ വേഷത്തിൽ എത്തി തീയറ്റർ തൂക്കിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. കിടിലൻ എൻട്രിയാണ് ഹൃതിക് റോഷന് സിനിമയിൽ നൽകിയിരിക്കുന്നത്, വേണമെങ്കിൽ ഹോളിവുഡ് ലെവൽ എന്ന് പറയാം. സിനിമയിലെ ഓരോ മാസ്സ് രംഗങ്ങളും പ്രേക്ഷകർക്ക് വല്ലാതെ കണക്ട് ചെയ്യും വിധമാണ് സംവിധായകൻ പ്ലേസ് ചെയ്തിരിക്കുന്നത്. ഫൈറ്റ് സീനുകളും മികച്ച് നിൽക്കുന്നു.

വീണ്ടും മാത്യു ഷോ

ട്രെയിലറിൽ തന്നെ ആദ്യ ഭാഗത്തിലെത് പോലെ മോഹൻലാലും ശിവരാജ് കുമാറും ജാക്കി ഷ്റോഫും രജനികാന്തിന്റെ തോളോട് തോൾ ചേർന്ന് സെക്കന്റ് പാർട്ടിലും ഉണ്ട്. അതിൽ തന്നെ മോഹൻലാലിന് പ്രത്യേക സ്പേസ് തന്നെ സിനിമയിൽ നൽകിയിട്ടുണ്ട്. സ്ക്രീനിൽ മോഹൻലാലിന്റെ എൻട്രി വരുമ്പോൾ കേരളത്തിലെ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളുകയായിരുന്നു. സിനിമ അവസാനിക്കുമ്പോൾ മുന്നാം ഭാ​ഗത്തിലേക്ക് വഴിതുറന്ന് വിജയ് സേതുപതിയും എത്തുന്നുണ്ട്.

ഇമോഷ്ണൽ ഇലമെന്റ്സ്

മാസ് ആക്ഷൻ സിനിമയുടെ ഗണത്തിലാണ് ജയിലിൽ 2 വരുന്നതെങ്കിലും ഇമോഷണൽ ഡ്രാമക്കും സിനിമയിൽ കൃത്യമായ ഇടം നൽകിയിട്ടുണ്ട് നെൽസൺ. എന്നാൽ ചില ഭാഗങ്ങളിൽ ഇത്രയും ഡ്രാമ വേണമായിരുന്നോ എന്ന് പ്രേക്ഷകർക്ക് തോന്നിയേക്കാം. ആദ്യ ഭാഗത്തിലെ തുടർച്ചയായി ആക്ഷനും മാസ്സിനുമിടയിൽ ചിരി പടർത്തിക്കൊണ്ട് യോഗി ബാബുവും ടീമും മുഴുവൻ സമയവും സിനിമയിൽ ഉണ്ട്.

English Summary

Jailer 2, which audiences had been eagerly awaiting, has arrived in theaters. Directed by Nelson and starring Rajinikanth, the film has been receiving an overwhelming response right from the first show. Rajinikanth is back in full form as Tiger Muthuvel Pandian. This film can truly be described as a quintessential mass action entertainer.

Follow Us