AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ

Jailer 2 First Half Belongs to Moorthy: സിനിമയിൽ സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്ത പ്രധാന നടന്മാർക്ക് ഒപ്പം തന്നെ സ്പേസ് കിട്ടിയ കഥാപാത്രമായിരുന്നു നമോ നാരായണ കൈകാര്യം ചെയ്ത മൂർത്തി. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവൻ മൂർത്തിയുടെ വിളയാട്ടമാണ്. മാസ് ആക്ഷൻ സിനിമയാണെങ്കിലും ചിരിക്കാനുള്ള കൃത്യമായ എലമെന്റുകളും നെൽസൺ സിനിമയിലുടനീളം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിൽ..

Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
Actor Namo Narayana In Jailer MovieImage Credit source: Social Media
Amal KV
Amal KV | Published: 17 Oct 2026 | 10:34 PM

ജയിലർ 2 തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുകയാണ്. ഓപ്പണിങ് ദിവസങ്ങളിൽ തന്നെ ഇതുവരെ ഉണ്ടായിരുന്ന പല ബോക്സ് ഓഫീസ് റെക്കോർഡുകളും സ്വന്തം പേരിൽ ആക്കിയാണ് ജയിലർ 2 സിനിമയുടെ മുന്നേറ്റം. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ വേള്‍ഡ്‌വൈഡ് ഗ്രോസ് കളക്ഷനായി 317 കോടി രൂപ ജയിലർ ഇതിനകം സ്വന്തമാക്കി എന്നാണ് സാക്നിൽക് തണുപ്പുകൾ പറയുന്നത്. ഇത്തരത്തിൽ വൻ വിജയവുമായി മുനീറുമ്പോൾ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ചർച്ച ചെയ്യപ്പെടുകയാണ്.

ഈ സിനിമയിൽ സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്ത പ്രധാന നടന്മാർക്ക് ഒപ്പം തന്നെ സ്പേസ് കിട്ടിയ കഥാപാത്രമായിരുന്നു നമോ നാരായണ കൈകാര്യം ചെയ്ത മൂർത്തി. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവൻ മൂർത്തിയുടെ വിളയാട്ടമാണ്. മാസ് ആക്ഷൻ സിനിമയാണെങ്കിലും ചിരിക്കാനുള്ള കൃത്യമായ എലമെന്റുകളും നെൽസൺ സിനിമയിലുടനീളം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിൽ രജനീകാന്തിനൊപ്പം തന്നെ തിയേറ്ററിനെ ഇളക്കിമറിച്ച പെർഫോമൻസ് ആണ് നമോ നാരായണയുടെ മൂർത്തി ചെയ്ത് വച്ചിരിക്കുന്നത്.

ശരിക്കും ആരും പ്രതീക്ഷിക്കാത്ത ഒരു എൻട്രിയാണ് മൂർത്തിയുടെ കഥാപാത്രം. പഴക്കട മൂർത്തി എന്നാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേര്. കോമ്പിനേഷൻ സീനുകളിൽ ചിലയിടങ്ങളിൽ രജനികാന്തിനെക്കാൾ ഒരു പടി നമോ നാരായണ മുന്നിട്ടുനിൽക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ.

Follow Us