AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍

Mithun Chakraborty In Jailer 2: ഗംഭീര ഓപ്പണിങ് കളക്ഷനോടെ രജനീകാന്ത് നായകനായ ജയിലർ 2 തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ഈ മാസ്സ് ആക്ഷൻ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്തിന്റെ സ്റ്റൈൽ പെർഫോമൻസിനൊപ്പം തന്നെ സിനിമയിലെ വില്ലൻ റോൾ ചെയ്തവരുടെയും പ്രകടനത്തെ സിനിമ കണ്ടവർ പ്രശംസിക്കുന്നുണ്ട്. ഈ സിനിമയിലെ പ്രധാന വില്ലൻ വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്തിരിക്കുന്നത് മുതിർന്ന ബോളിവുടഡ് താരമായ മിഥുൻ ചക്രവർത്തിയാണ്.

Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍
Mithun ChakrabortyImage Credit source: Social Media
Amal KV
Amal KV | Updated On: 16 Oct 2026 | 07:46 PM

ഗംഭീര ഓപ്പണിങ് കളക്ഷനോടെ രജനീകാന്ത് നായകനായ ജയിലർ 2 തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ഈ മാസ്സ് ആക്ഷൻ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്തിന്റെ സ്റ്റൈൽ പെർഫോമൻസിനൊപ്പം തന്നെ സിനിമയിലെ വില്ലൻ റോൾ ചെയ്തവരുടെയും പ്രകടനത്തെ സിനിമ കണ്ടവർ പ്രശംസിക്കുന്നുണ്ട്. ഈ സിനിമയിലെ പ്രധാന വില്ലൻ വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്തിരിക്കുന്നത് മുതിർന്ന ബോളിവുഡ് താരമായ മിഥുൻ ചക്രവർത്തിയാണ്.

മലയാളം സിനിമ പേജുകളിൽ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് മിഥുൻ ചക്രവർത്തി. കാരണം മറ്റൊന്നുമല്ല കേരളത്തിലെ പ്രമുഖ സിനിമ റിവ്യൂവർ ആയ അശ്വന്ത് കോക്ക് ജയിലർ 2 നെ കുറിച്ച് ചെയ്ത റിവ്യൂ വീഡിയോയിൽ ഏതോ ഒരു കിളവൻ വീൽചെയറിൽ ഇരിക്കുന്നു എന്നാണ് പറഞ്ഞത്. അശ്വന്തിന്‍റെ ഈ പരാമർശം പിന്നീട് അങ്ങോട്ട് സിനിമ പേജുകൾ ഏറ്റെടുത്തു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ മിഥുൻ ചക്രവർത്തിയെ പോലും അറിയില്ലേ എന്നാണ് പലരും അശ്വന്തിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിടുന്നത്.

Also Read: മോഹൻലാലിന്റെ ട്രെയിലറിലെ സീൻ പോലും സിനിമയിൽ നിന്ന് വെട്ടി, ജയിലർ 2 നെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, വിവാദം

ഇന്ത്യൻ സിനിമ രംഗത്ത് ഒട്ടനേകം നേട്ടങ്ങൾ കൈവരിച്ച താരമാണ് മിഥുൻ ചക്രവർത്തി. 1976 മൃണാൾസെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ്  മിഥുൻ ചക്രവർത്തി സിനിമയിലേക്ക് അരങ്ങേറിയത് എന്നും ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്നും സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു.

1982 ൽ പുറത്തിറങ്ങിയ ഡിസ്കോ ഡാൻസർ എന്ന മിഥുൻ ചക്രവർത്തി നായകനായ സിനിമ മറ്റൊരു നാഴികക്കല്ലായിരുന്നു ഇന്ത്യൻ സിനിമ ചരിത്രത്തിൽ. ഏഷ്യയിൽ ഉടനീളം മിഥുൻ ചക്രവർത്തിക്ക് മികച്ച പേര് നേടിക്കൊടുത്ത ഈ സിനിമ ആഗോള കളക്ഷനായി 100 കോടി രൂപക്ക് മുകളിൽ നേടി. നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഡിസ്കോ ഡാൻസർ. മിഥുൻ ചക്രവർത്തിയുടെ സിനിമയിലെ ഡാൻസ് പ്രകടനങ്ങൾ 80കളിലെ യുവാക്കൾക്ക് ഇടയിൽ വലിയ തരംഗമാണ് തീർത്തത്.

അദ്ദേഹത്തിന്റെ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ സിനിമ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മഭൂഷൻ നൽകിയും അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.

English Summary

Jailer, starring Rajinikanth, continues its successful run in theaters, having opened with an impressive box office collection. This mass-action film is receiving excellent feedback. Along with Rajinikanth’s stylish performance, the audience has also praised the portrayals of the film’s antagonists.

 

Follow Us