AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ

Director Belraj Kalarickal Dies: സംവിധായകന്‍ ബെല്‍രാജ് കളരിക്കലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണിമല സ്വദേശിയായ ബെല്‍രാജിനെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റി. വിവിധ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബെല്‍രാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്‌ക്വാഡ്.

Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Belraj KalarickalImage Credit source: Belraj Kalarickal Instagram
Jayadevan AM
Jayadevan AM | Published: 17 Oct 2026 | 02:16 PM

‘കാപ്പി സ്‌ക്വാഡ്’ വെബ്‌സീരിസിന്റെ സംവിധായകന്‍ ബെല്‍രാജ് കളരിക്കലിനെ (ചെഗു-27) മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണിമല സ്വദേശിയായ ബെല്‍രാജിനെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റി. ജിയോഹോട്‌സ്റ്റാറില്‍ രണ്ട് ദിവസം മുമ്പാണ് കാപ്പി സ്‌ക്വാഡ് സ്ട്രീം ചെയ്തു തുടങ്ങിയത്. ഇതിന് പിന്നാലെയാണ് സംവിധായകന്റെ അപ്രതീക്ഷിത മരണം. വിവിധ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബെല്‍രാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്‌ക്വാഡ്.

ഡാകിനി, മധുരം, നിഴല്‍ തുടങ്ങി വിവിധ സിനിമകളില്‍ ബെല്‍രാജ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ആതിരയാണ് ഭാര്യ. ആറു വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇവരുടെ വിവാഹം. മണിമല കളരിക്കല്‍ സുരേഷ്-സ്മിത ദമ്പതികളുടെ മകനാണ്. സോജയാണ് സഹോദരി.

കാപ്പി സ്‌ക്വാഡ്

ബിഗ് ബോസ് താരം റിനോഷ് ജോര്‍ജ് കേന്ദ്ര കഥാപാത്രമാകുന്ന കോമഡി-ഡ്രാമ വെബ് സീരിസ് കാപ്പി സ്‌ക്വാഡ് ഒക്ടോബര്‍ 15 മുതലാണ് ജിയോഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായരാണ് ഈ വെബ്‌സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകാന്ത് മോഹനാണ് ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

അനഘ അജിത്ത്, ദിയ ദീപന്‍, ജോയല്‍ ജോസഫ്, അഭിരാമി ദയാനന്ദനന്‍ തുടങ്ങിയ യുവതാരങ്ങളും കാപ്പി സ്‌ക്വാഡില്‍ അഭിനയിക്കുന്നുണ്ട്. യുവതലമുറയുടെ സൗഹൃദം, ജീവിതാനുഭവങ്ങള്‍ തുടങ്ങിയവയാണ് ഈ വെബ് സീരീസിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് കാപ്പി സ്‌ക്വാഡിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ബെല്‍രാജിന്റെ അപ്രതീക്ഷിത വിയോഗം.

ജിയോഹോട്ട്‌സ്റ്റാറിന്റെ കുറിപ്പ്‌

“ചില വിടപറച്ചിലുകൾ വളരെ നേരത്തെയായിപ്പോകുന്നു. ആദരാഞ്ജലികൾ, ബെൽരാജ് കളരിക്കൽ. ‘കാപ്പി സ്ക്വാഡി’ന് ജീവൻ നൽകിയത് നിങ്ങളാണ്. നിങ്ങളോടൊപ്പം പങ്കുവെക്കാൻ ഇനിയും ഒട്ടേറെ കഥകൾ ബാക്കിയുണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോകുന്നു. എങ്കിലും ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപിരിഞ്ഞല്ലോ. എന്നെന്നും ഓർമ്മിക്കപ്പെടും”-ജിയോഹോട്ട്‌സ്റ്റാര്‍ മലയാളം ഫേസ്ബുക്കില്‍ കുറിച്ചു.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പങ്കുവെച്ച കുറിപ്പ്‌

“അതീവ ദുഃഖത്തോടും വേദനയോടും കൂടി, ‘കാപ്പി സ്ക്വാഡ്’ ഡയറക്ടറും, ഞങ്ങളുടെ പ്രിയ സഹോദരനും വഴികാട്ടിയുമായിരുന്ന ബെൽരാജ് കളരിക്കലിന്റെ വിയോഗവാർത്ത ഞങ്ങൾ പങ്കുവെക്കുന്നു. ‘ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസി’ന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ബെൽരാജ് ഞങ്ങളുടെ ക്രിയേറ്റീവ് ടീമിന്റെ കരുത്തും നമ്മിലൊരാളുമായിരുന്നു. ചലച്ചിത്രനിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും അതിരുകളില്ലാത്ത അഭിനിവേശവും ഞങ്ങളുടെ സൃഷ്ടികളെ മാത്രമല്ല, ഞങ്ങളെത്തന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

Also Read: Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’

അദ്ദേഹമില്ലാതെ, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് എപ്പോഴും അപൂർണ്ണമായിരിക്കും. ഈ ഹൃദയഭേദകമായ സമയത്ത് അദ്ദേഹത്തിന്റെ ദുഃഖിതരായ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഒപ്പം ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനകളും ഉറച്ച പിന്തുണയും അറിയിക്കുന്നു. പ്രിയ ബെൽരാജ്, നിത്യശാന്തി നേരുന്നു. നിങ്ങൾ അവശേഷിപ്പിച്ച ഓർമ്മകള്‍ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കും”-ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.

English Summary

Young Malayalam director Belraj Kalarickal was found dead in an Ernakulam hotel room. His directorial debut web series Kaappi Squad premiered on OTT just two days prior. He had been married for only a month following a six-year relationship.

Follow Us