AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ

Kamal Haasan Facebook Post: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കമൽഹാസൻ ഫേസ്ബുക്കിൽ കുറിച്ചു...

Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ
Pinarayi Vijayan, Kamal HaasanImage Credit source: youtube screen grab
Ashli C
Ashli C | Published: 17 Mar 2026 | 11:42 AM

കേരളത്തിൽ എൽഡിഎഫ് സർക്കാറിന് തുടർഭരണത്തിന് ആശംസകളുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി എത്തിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കമൽഹാസൻ ഫേസ്ബുക്കിൽ കുറിച്ചു.

മറ്റു സംസ്ഥാനങ്ങൾ പോലെയല്ല, കേരളവുമായി തനിക്ക് ഒരു ആത്മബന്ധം ഉണ്ട്. ചിലർ അവരുടെ സാമൂഹികമായ മനോഭാവം കൊണ്ട് തന്നെ ഒരു പുറം നാട്ടുകാരനായി കണക്കാക്കിയാലും താൻ എപ്പോഴും കേരളത്തോട് കടപ്പെട്ടിരിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം സഖാവ് വിജയൻ വിജയിക്കട്ടെ കേരളവും വിജയിക്കട്ടെ എന്നാണ് കമൽഹാസൻ കുറിച്ചത്.

സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരി, കേരളം എന്ന സംസ്ഥാനം എനിക്ക് അന്യമല്ല. എന്റേയും സംസ്ഥാനം ആണെന്ന് എനിക്ക് തോന്നുന്നു. ചിലർ അവരുടെ പ്രത്യേക മനോഭാവത്തിൽ എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നൽകിയാലും, ഞാൻ വൈകാരികമായി കേരളത്തോട് ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ, ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കൾ (ഞാനും ഉൾപ്പെടെ) കഴിഞ്ഞ ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനം എടുക്കാം.സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും.
ഇത് എന്റെ അഭിപ്രായം.
-കമൽ ഹാസൻ

Follow Us