AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kichu Sudhi: വളർന്നത് അവരുടെ വഴക്ക് കണ്ട്, രേണു അമ്മ ആ സമയത്ത് സൂപ്പറായിരുന്നു, പക്ഷേ…

Kichu Opens Up About Renu Sudhi: ഷോർട്ട് ഫിലിമുകളിലൂടെയും റീലുകളിലൂടെയും വലിയൊരു ആരാധക വൃന്ദം രേണുവിനുണ്ട്. എന്നാൽ പലപ്പോഴും വിമർശനങ്ങൾക്കും രേണു ഇരയാകാറുണ്ട്. ഇപ്പോഴിതാ, രേണുവിനെ കുറിച്ചും സുധിയെ കുറിച്ചും മകൻ രാഹുൽദാസ് എന്ന കിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Kichu Sudhi: വളർന്നത് അവരുടെ വഴക്ക് കണ്ട്, രേണു അമ്മ ആ സമയത്ത് സൂപ്പറായിരുന്നു, പക്ഷേ…
Kichu Sudhi, RenuImage Credit source: social media
Nithya Vinu
Nithya Vinu | Published: 29 Mar 2026 | 04:01 PM

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമായത്. ഷോർട്ട് ഫിലിമുകളിലൂടെയും റീലുകളിലൂടെയും വലിയൊരു ആരാധക വൃന്ദം രേണുവിനുണ്ട്. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കും രേണു ഇരയാകാറുണ്ട്. ഇപ്പോഴിതാ, രേണുവിനെ കുറിച്ചും സുധിയെ കുറിച്ചും മകൻ രാഹുൽദാസ് എന്ന കിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘2004 ആണ് ഞാൻ ജനിച്ചത്. അമ്മയുടെ പേര് ശാലിനി എന്നായിരുന്നു. അച്ഛനും അമ്മയും തമ്മിൽ അടിയായിരുന്നു, അവരുടെ വഴക്ക് കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഒന്നര വയസുള്ളപ്പോൾ‌ അമ്മ വേറൊരാളോടൊപ്പം പോയി. രണ്ട് മൂന്ന് വയസുള്ളപ്പോഴാണ് കൊല്ലത്ത് വരുന്നത്. അതിന് ശേഷം അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചു. വീണ എന്നായിരുന്നു പേര്. അതോടെ അച്ഛനുമായി കോണ്ടാക്ട് ഇല്ലാതെയായി. അച്ഛൻ അവരുടെ വീട്ടിലായിരുന്നു. പക്ഷേ, അവിടെയും പ്രശ്നങ്ങളായിരുന്നു.

രേണു അമ്മയെ ആദ്യമായി കാണുന്നത് വീഡിയോ കോളിലാണ്. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛൻ എന്റെയടുത്ത് വന്ന് ചോദിച്ചു, ഞാൻ കല്ല്യാണം കഴിക്കട്ടെ, എന്താ അഭിപ്രായം എന്ന്, അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. ആദ്യം ഞങ്ങൾ മൂന്ന് പേരും കൊല്ലത്തായിരുന്നു. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി.

ALSO READ: ബോക്സ് ഓഫീസ് തൂത്തുവാരി ധുരന്ധർ… ലാഭവിഹിതം ചോദിച്ച് ല്യാരി നിവാസികൾ, എന്തിന്?

ആദ്യം നല്ല ഫ്രീഡമായിരുന്നു. പക്ഷേ, പതിയെ പതിയെ എല്ലാവരുടെയും സ്വഭാവം മാറി. ഞാൻ കമ്പ്യൂട്ടർ വാങ്ങി, ​ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛൻ മാത്രം റൂമിൽ വരും ഭക്ഷണം തരും. അച്ഛന് നോ പറയാൻ അറിയില്ല. രേണു അമ്മയുടെ കുടുംബത്തിന്റെ ചെലവ് നോക്കിയിരുന്നതും അച്ഛനായിരുന്നു. അച്ഛനല്ലാതെ മറ്റൊരു മിണ്ടില്ലായിരുന്നു.

ഇടയ്ക്ക് ചില ദുശ്ശീലങ്ങളൊക്കെ തുടങ്ങി. ഒന്നിനും അടിമപ്പെട്ടിട്ടൊന്നുമില്ല. അത് ഞാൻ മാറ്റിയെടുത്തു. ഇടയ്ക്ക് അച്ഛനും ഞാനും ഒരുമിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. അമ്മയ്ക്ക് അതും പ്രശ്നമായിരുന്നു. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു’ എന്ന് തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിൽ കിച്ചു പറയുന്നു.

Follow Us