Kottayam Nazeer:“അടുത്ത ജെയ്‌ലറിൽ ചിലപ്പോൾ ഞാനും ഉണ്ടാകും”; അന്ന് പറഞ്ഞ തമാശ സത്യമായി എന്ന് കോട്ടയം നസീർ!

Kottayam Nazeer Opens Up About Filming 'Jailer 2' With Suraj Venjaramoodu and Learning Tamil Dialogues: “അഭിനയിക്കുന്ന സമയത്ത് ഷോട്ട് കഴിഞ്ഞാൽ സുരാജ് എന്നെ. നോക്കും. അവര് ഓക്കെ പറഞ്ഞാലും ‘അണ്ണാ ഓക്കെയല്ലെ’ എന്ന് എൻ്റെയടുത്ത് ചോദിക്കും. ഞാൻ ചെയ്തുകഴിഞ്ഞാൽ സുരാജിനെയും നോക്കും” താരം പറഞ്ഞു. തമിഴ് ഡയലോഗുകൾ അവതരിപ്പിക്കേണ്ട രീതി സുരാജ് പറഞ്ഞുതരുമായിരുന്നു. :

Kottayam Nazeer:“അടുത്ത ജെയ്‌ലറിൽ ചിലപ്പോൾ ഞാനും ഉണ്ടാകും”; അന്ന് പറഞ്ഞ തമാശ സത്യമായി എന്ന് കോട്ടയം നസീർ!

കോട്ടയം നസീർ

Published: 

18 Oct 2026 | 10:42 AM

ജെയ്‌ലർ 1 കണ്ട ശേഷം ഭാര്യയോടും മകനോടും പറഞ്ഞ തമാശ ജെയ്‌ലർ 2-ലൂടെ സത്യമായി മാറിയെന്ന് തുറന്ന് പറഞ്ഞ് നടൻ കോട്ടയം നസീർ.മനോരമ ഓൺലൈനിൻ്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് താൻ ഏറെ ആരാധിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ട അനുഭവത്തെ കുറിച്ച് കോട്ടയം നസീർ മനസ്സ് തുറന്നത്. ജെയ്‌ലർ 1 സിനിമ തീയറ്ററിൽ കണ്ട ശേഷം ‘അടുത്ത ജെയ്‌ലറിൽ ചിലപ്പോൾ ഞാനും ഉണ്ടാകും” എന്ന് ഭാര്യയോടും മകനോടും തമാശയായി പറഞ്ഞിരുന്നു എന്നും. അത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്നും കോട്ടയം നസീർ പറയുന്നു.

ജെയ്‌ലാർ ഒന്നിൽ വിനായകൻ്റെ പ്രകടനം കണ്ട് അന്തവിട്ടുപോയിരുന്നു. മലയാളിയായ ഒരാൾ രജനീകാന്തിനെപ്പോലെയുള്ള ഒരാളുടെ എതിരെ കട്ടക്ക് നിൽക്കുന്ന ഒരു മുഴുനീളെ വില്ലൻ കഥാപാത്രം. അത്ര മികച്ച ഒരവസരം മറ്റാർക്കും കിട്ടിയിട്ടുണ്ടാകില്ല. അത് കണ്ടപ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നി. നമുക്കും എന്നെങ്കിലും ഇങ്ങനെയൊരു അവസരം കിട്ടുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട് എന്ന് കോട്ടയം നസീർ പറയുന്നു.

Also Read: Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ 

പാലക്കാടുള്ള തൻ്റെ സുഹൃത്തായ ലൊക്കേഷൻ മാനേജറാണ് ആദ്യം വിളിക്കുന്നത്. ‘ജെയ്‌ലർ 2-വിൽ ഒരു വേഷമുണ്ട്. നിങ്ങൾക്കത് ചെയ്യാൻ പറ്റുമോ’ എന്നായിരുന്നു ചോദ്യം. കേട്ടപ്പോൾ ഒന്ന് അമ്പരന്നുപോയി. ആ ചോദ്യത്തിൻ്റെ തന്നെ ആവശ്യമില്ല. താൻ ചെയ്യാം എന്ന് അപ്പോൾ തന്നെ സമ്മതിച്ചു. പിന്നീട് സിനിമയുടെ മെയിൻ കൺട്രോളർ വിളിച്ചു. ആറുമാസത്തിനിടക്ക് 30 ദിവസമാണ് അവർക്ക് വേണ്ടിയിരുന്നത്. എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും തയ്യാറായി ഇരിക്കണം എന്നും ;പ്രത്യേകം പറഞ്ഞിരുന്നു. താടി വളർത്താനും നിർദ്ദേശം നൽകിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ വച്ചായിരുന്നു തൻ്റെ ആദ്യ ഷോട്ട്, സുരാജിനൊപ്പമായിരുന്നു അത്. പട്ടണം റഷീദാണ് മേക്കോവർ ചെയ്തത്. സംവിധായകൻ നെൽസൺ ഓകെ പറഞ്ഞതോടെ രജനി സിനിമയിലെ യാത്ര അവിടെ തുടങ്ങി. ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന് സുരാജും ഒപ്പമുണ്ട് എന്നതായിരുന്നു എന്ന് താരം പറയുന്നു. “അഭിനയിക്കുന്ന സമയത്ത് ഷോട്ട് കഴിഞ്ഞാൽ സുരാജ് എന്നെ. നോക്കും. അവര് ഓക്കെ പറഞ്ഞാലും ‘അണ്ണാ ഓക്കെയല്ലെ’ എന്ന് എൻ്റെയടുത്ത് ചോദിക്കും. ഞാൻ ചെയ്തുകഴിഞ്ഞാൽ സുരാജിനെയും നോക്കും” താരം പറഞ്ഞു. തമിഴ് ഡയലോഗുകൾ അവതരിപ്പിക്കേണ്ട രീതി സുരാജ് പറഞ്ഞുതരുമായിരുന്നു. അദ്യ ഡയലോഗ് പറഞ്ഞപ്പോൾ ഭാഷ വഴങ്ങുന്നുണ്ടായിരുന്നില്ല, ആ സമയത്ത് ആക്ഷനും കട്ടുമെല്ലാം താൻ തന്നെ പറഞ്ഞുപോയി എന്ന് കോട്ടയം നസീർ പറഞ്ഞു.

English Summary

Actor Kottayam Nazeer revealed how a playful joke made to his family after watching ‘Jailer’ came true when he landed a role alongside Rajinikanth and Suraj Venjaramoodu in ‘Jailer 2’.

Loading...
Unable to load recommendations.
Follow Us
Related Stories
Hakeem Shajahan: “രജനി സാറിൻ്റെ മുഖത്ത് നോക്കി അഭിനയിച്ചപ്പോൾ ചങ്ക് കയ്യിൽ പിടിച്ച പോലെ തോന്നി”; അനുഭവം പറഞ്ഞ് ഹക്കീം ഷാജഹാൻ 
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?