AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kottayam Nazeer: “എടാ എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടത് നിന്നെയാ..”: കോട്ടയം നസീറിനെ ഞെട്ടിച്ച മമ്മൂട്ടിയുടെ ആ വാക്കുകൾ!

Kottayam Nazeer on His Second Innings in Cinema: അന്ന് ഹ്യൂമർ കഥാപാത്രങ്ങളാണ് കൂടുതലും തേടിയെത്തിയിരുന്നത്. ഒരു അഭിനയതാവ് എന്ന നിലയിൽ തന്നെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു, മാത്രമല്ല ഹ്യുമർ പശ്ചാലത്തിൽ നിന്നുമാണ് വരുന്നത് എന്നതിനാൽ മറ്റു കഥാപാത്രങ്ങൾ ഏൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്യാനാകുമോ എന്ന സംശയവും തോന്നിയിട്ടുണ്ടാകാം

Kottayam Nazeer: “എടാ എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടത് നിന്നെയാ..”: കോട്ടയം നസീറിനെ ഞെട്ടിച്ച മമ്മൂട്ടിയുടെ ആ വാക്കുകൾ!
മമ്മൂട്ടി, കോട്ടയം നസീർImage Credit source: Facebook Kottayam Nazeer
Sumeesh T Unneen
Sumeesh T Unneen | Published: 19 Oct 2026 | 09:58 PM

ടെലിവിഷനും സിനിമയും സ്റ്റേജ് പരിപടികളും അങ്ങനെ മലയാളികൾ വർഷങ്ങളായി കാണുന്ന മുഖമാണ് കോട്ടയം നസീറിൻ്റേത്. നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ തൻ്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് ഇപ്പോൾ കോട്ടയം നസീർ ഉള്ളത്. മികച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. റോഷാക്കിലെയും വാഴയിലെയും ഉൾപ്പടെയുള്ള പ്രകടനം വലിയ പ്രേക്ഷക പ്രശംസയാണ് കോട്ടയം നസീറിന് നേടിക്കൊടുത്തത്. സൂപ്പർ സ്റ്റാർ രജനീകാന്തിൻ്റെ ജെയ്‌ലർ 2-ലും താരം ഭാഗമായി. എന്നാൽ വർഷങ്ങൾക്ക് മുൻപും ചില മികച്ച വേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും അത് അക്രതണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്ന് പറയുകയാണ് ഇപ്പോൾ കോട്ടയം നസീർ.

‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ യാത്രയെ കുറിച്ച് കോട്ടയം നസീർ മനസ്സ് തുറന്നത്. സിനിമയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ കോട്ടയം നസീറിനെ തേടിയെത്തുന്നത്. അതിന് പിന്നില കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് അവതരാകൻ താരത്തോട് ചോദിക്കുന്നുണ്ട്. തുടക്കകാലത്ത് വിദേശത്തും നാട്ടിലുമായി ധാരാളം സ്റ്റേജ് ഷോക്കൾ ഉണ്ടായിരുന്നു. അന്നും സിനിമ ചെയ്തിരുന്നു എങ്കിൽ കൂടുതൽ വരുമാനം മറുവശത്തായിരുന്നു എന്നതിൽ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞതാകാം ആ വൈകലിന് കാരണം എന്നാണ് കോട്ടയം നസീർ നൽകിയ മറുപടി.

Also Read: Kottayam Nazeer: “സിനിമയിൽ ഞാൻ ചൂണ്ടിക്കാട്ടിയവരെല്ലാം എൻ്റെ തലയ്ക്ക് മുകളിൽ വളർന്നു”; കാരണം പറഞ്ഞ് കോട്ടയം നസീർ

അന്ന് ഹ്യൂമർ കഥാപാത്രങ്ങളാണ് കൂടുതലും തേടിയെത്തിയിരുന്നത്. ഒരു അഭിനയതാവ് എന്ന നിലയിൽ തന്നെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു, മാത്രമല്ല ഹ്യുമർ പശ്ചാലത്തിൽ നിന്നുമാണ് വരുന്നത് എന്നതിനാൽ മറ്റു കഥാപാത്രങ്ങൾ ഏൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്യാനാകുമോ എന്ന സംശയവും തോന്നിയിട്ടുണ്ടാകാം എന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു.

ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയിലെ ശ്രീനി എന്ന കഥാപാത്രം അന്നുവരെ കിട്ടിയതിൽ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു എന്നും നിരവധി പേർ ആ കഥാപാത്രത്തെ കു]റിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു എന്നും കോട്ടയം നസീർ ഓർത്ത് പറയുന്നു. “എനിക്കതിൽ ഏറ്റവും വലിയ സന്തോഷം, സിനിമ കണ്ട ശേഷം മമ്മൂക്ക പറഞ്ഞ അഭിപ്രായമാണ്. ‘എടാ എൻ്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടത് നിന്നെയാണ്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ” കോട്ടയം നസീർ പറഞ്ഞു. നന്നായി ഓടിയ സിനിമ തന്നെയായിരുന്നു ബാവുട്ടിയുടെ നാമത്തിൽ. എന്നാൽ ആ സിനിമയിൽ അധികം സീനുകൾ തനിക്ക് ഉണ്ടായിരുന്നില്ല. ഇന്നത്തെപോലെ സോഷ്യൽ മീഡിയ അത്ര ശക്തമല്ലാത്തിനാലാവാം അന്ന് ആ കാഥാപാത്രം കാര്യമായി ചർച്ചചെയ്യപ്പെടാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Actor Kottayam Nazeer reflects on his 30-year film career, his recent acclaimed roles in movies like Rorschach, and shares how Mammootty’s praise for his performance in Bavuttiyude Namathil brought immense joy.

Follow Us