Krishna Kumar: അഹാനയുടെ കല്യാണക്ഷണമോ? പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാറും കുടുംബവും
Krishna Kumar and Family Meet PM Narendra Modi: ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന പ്രധാനമന്ത്രിയെയും ചിത്രത്തിൽ കാണാം. സിന്ധുകൃഷ്ണകുമാർ, അഹാന, അശ്വിൻ, ദിയ, ഇഷാനി, ഹൻസിക, ഓമി എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയെ കണ്ടത്. അഹാനയുടെ വിവാഹം ക്ഷണിക്കാനാണോ എന്നതാണ് കമന്റുകളിലെ പ്രധാനചോദ്യം.
നടൻ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദൈവീകം ഈ ബന്ധം….എന്ന അടിക്കുറിപ്പോടെ പങ്ക് വച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അഹാന കൃഷ്ണയുടെ വിവാഹക്ഷണമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്‌ഹിന്ദ്, എന്നാണ് ചിത്രം പങ്ക് വച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്.
ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന പ്രധാനമന്ത്രിയെയും ചിത്രത്തിൽ കാണാം. സിന്ധുകൃഷ്ണകുമാർ, അഹാന, അശ്വിൻ, ദിയ, ഇഷാനി, ഹൻസിക, ഓമി എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയെ കണ്ടത്. അഹാനയുടെ വിവാഹം ക്ഷണിക്കാനാണോ എന്നതാണ് കമന്റുകളിലെ പ്രധാനചോദ്യം. എന്നാൽ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
View this post on Instagram