AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RB Chaudary Listin Stephen: എന്റെ സങ്കടങ്ങൾ കേട്ട, ഞാനിന്ന് ഈ നിലയിലെത്താൻ കാരണമായ വ്യക്തി; ആർ.ബി ചൗധരിയെ അനുസ്മരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

RB Chaudary Listin Stephen: താൻ ഇന്നത്തെ ഈ നിലയിൽ ആകാൻ കാരണമായ വ്യക്തിയാണ് ചൗധരി. താനൊരു വലിയ ബിസിനസ് മാൻ ആയി മാറണമെന്ന് അദ്ദേഹം ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചിരുന്നു എന്നും ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതത്തിൽ എന്ത് സങ്കടവും സന്തോഷവും ഉണ്ടായാൽ ആദ്യം തന്നെ അദ്ദേഹത്തോടാണ് പറയാറുള്ളത്. ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ വരുമ്പോഴും സാരമില്ല ഉണക്ക് ഞാൻ ഇരിപ്പേ എന്ന് തന്നോട് പറയുന്ന ആളായിരുന്നു.......

RB Chaudary Listin Stephen: എന്റെ സങ്കടങ്ങൾ കേട്ട, ഞാനിന്ന് ഈ നിലയിലെത്താൻ കാരണമായ വ്യക്തി; ആർ.ബി ചൗധരിയെ അനുസ്മരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen With Rb ChaudharyImage Credit source: Listin Stephen Facebook
Ashli C
Ashli C | Published: 06 May 2026 | 10:59 AM

തെന്നിന്ത്യൻ സിനിമ മേഖലയിലെ പ്രശസ്ത നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരിയുടെ മരണത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരുന്നു ചൗധരിയെന്ന് ലിസ്റ്റിൻ അനുസ്മരിച്ചു. എന്നെ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വിശ്വസിച്ച വ്യക്തി. താനൊരു വലിയ ബിസിനസ് മാൻ ആയി മാറണമെന്ന് അദ്ദേഹം ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചിരുന്നു.

താൻ ഇന്നത്തെ ഈ നിലയിൽ ആകാൻ കാരണമായ വ്യക്തിയാണ് ചൗധരി എന്നും ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതത്തിൽ എന്ത് സങ്കടവും സന്തോഷവും ഉണ്ടായാൽ ആദ്യം തന്നെ അദ്ദേഹത്തോടാണ് പറയാറുള്ളത്. ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ വരുമ്പോഴും സാരമില്ല ഉണക്ക് ഞാൻ ഇരിപ്പേ എന്ന് തന്നോട് പറയുന്ന ആളായിരുന്നു ചൗധരി സാർ എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.അതേസമയം കാർ അപകടത്തിൽ ആയിരുന്നു ആർബി ചൗധരി അന്തരിച്ചത്.രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ALSO READ:നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി ചൗധരി കാർ അപകടത്തിൽ മരിച്ചു

പരിക്കേറ്റ ആർ ബി ചൗധരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. നാളെ മെയ് ആറിന് ചൗധരിയുടെ മൃതദേഹം ചെന്നൈയിൽ വസതിയിൽ എത്തിക്കും. ശേഷമാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.തെന്നിന്ത്യൻ സിനിമ നിർമാണ കമ്പനിയായ സുപ്പർ ഗുഡ് ഫിലിംസ്, മെഗാ സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ സ്ഥാപകനാണ് ആർ ബി ചൗധരി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ആർ ബി ചൗധരിയുടെ സ്വദേശം. ഒരു വ്യവസായ കുടുംബത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.

മലയാളത്തിലൂടെ തുടക്കം

ആദ്യപാപം, ലയനം, കൽപന ഹൗസ് എന്നീ മലയാള സിനിമകളിലൂടെയാണ് നിർമ്മാതാവ് എന്ന നിലയിൽ ചൗധരിയുടെ സിനിമാമേഖലയിലേക്കുള്ള രംഗപ്രവേശം. ഗുഡ് നൈറ്റ് മോഹനോടൊപ്പം ചേർന്ന് സിനിമ നിർമ്മാണ രംഗത്ത് ചുവടുവെച്ചു. പിന്നീട് നിരവധി തമിഴ് തെലുങ്ക് സിനിമകൾക്കും നിർമ്മാതാവായി. കൂടാതെ മലയാളത്തിലെ സിനിമകളായ കീർത്തി ചക്ര വില്ലാളിവീരൻ സംഘപരി എന്നിവയുടെ നിർമ്മാതാവും ആർബി ചൗധരി തന്നെയായിരുന്നു. തമിഴിലും നിരവധി മനോഹരമായ ചിത്രങ്ങളുടെ നിർമ്മാണം വഹിച്ചത് അദ്ദേഹമായിരുന്നു.

സൂര്യവംശം, തുള്ളാത മനവും തുള്ളും, പൂവേ ഉനക്കാഗ, ആനന്ദം, ജില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളാണ്. അവസാനമായി ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ‘മാരീസൻ’ (2025) എന്ന ചിത്രവും അദ്ദേഹമായിരുന്നു നിർമ്മിച്ചത്. സിനിമ നിർമ്മാണത്തിന് മുൻപ് അദ്ദേഹം സ്റ്റീൽ, ജ്വല്ലറി, കയറ്റുമതി എന്നീ മേഖലകളിലും സജീവമായ ഒരു വ്യവസായിയായിരുന്നു.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ വിയോഗം സിനിമ മേഖലയിലെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്.

ENGLISH SUMMARY

Producer Listin Stephen has written a heartfelt note on the death of RB Choudhary, a famous producer in the South Indian film industry and father of actor Jeeva. Listin recalled that Choudhary was the most beloved person in his life. The person who loved and trusted me the most in this world.

Follow Us