AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

E A Rajendran: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

E A Rajendran Passes Away: ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 71ാം വയസിലാണ് വിടവാങ്ങിയത്. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

E A  Rajendran: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
E A RajendranImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 26 Mar 2026 | 07:15 AM

കൊല്ലം: മലയാള സിനിമാ നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 71ാം വയസിലാണ്  വിടവാങ്ങിയത്.സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

ഒട്ടനവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ള കലാകാരനാണ് രാജേന്ദ്രൻ. 1981ൽ പുറത്തിറങ്ങിയ ​ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് സിനിമാരം​ഗത്തേക്ക് എത്തിയത്. തുടർന്ന് കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ കാരക്ട‍ർ റോളുകളിലും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.

നാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശനും സിനിമ അഭിനേതാവാണ്.

Follow Us