Santhosh K Nayar: കൈനിറയെ സിനിമകള്‍, ആഗ്രഹിച്ചതുപോലൊരു ജീവിതം; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

Santhosh K Nayar Death Malayalam Actor Profile: പഠനത്തില്‍ മിടുക്കനായിരുന്നുവെങ്കിലും അടങ്ങാത്ത സിനിമാ മോഹമായിരുന്നു സന്തോഷിന്റെ ഉള്ളില്‍. സഹോദരിമാരെല്ലാം ഡോക്ടര്‍മാരായപ്പോള്‍ സന്തോഷ് തിരഞ്ഞെടുത്തത് അഭിനയ ജീവിതമായിരുന്നു. അങ്ങനെ 1982ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചു.

Santhosh K Nayar: കൈനിറയെ സിനിമകള്‍, ആഗ്രഹിച്ചതുപോലൊരു ജീവിതം; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

സന്തോഷ് കെ നായര്‍

Updated On: 

05 May 2026 | 09:00 AM

മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സന്തോഷ് കെ നായര്‍. അടൂര്‍ എംസി റോഡില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ്. നായകന്‍, വില്ലന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ കണ്ണും മനസും നിറയ്ക്കാന്‍ സാധിച്ച അതുല്യ പ്രതിഭകളില്‍ ഒരാള്‍ കൂടിയായിരുന്നു സന്തോഷ്.

സന്തോഷ് കെ നായര്‍ ജീവിതം

തിരുവനന്തപുരം ജില്ലയില്‍ അധ്യാപകരായ സിഎന്‍ കേശവന്‍ നായരുടെയും പി രാജലക്ഷ്മിയുടെയും മകനായാണ് സന്തോഷ് കെ നായരുടെ ജനനം. മാതാപിതാക്കള്‍ അധ്യാപകരായതിനാല്‍ തന്നെ അവര്‍ക്ക് പിന്നീട് ഡെപ്യൂട്ടേഷനില്‍ എത്യോപ്യയിലേക്ക് പോകേണ്ടതായി വന്നു. ഇതോടെ അമ്മയുടെ മാതാപിതാക്കളായ കെഎസ് ചെല്ലപ്പന്‍ പിള്ള, ബി പാറുക്കുട്ടിയമ്മ എന്നിവരാണ് സന്തോഷിനെ നോക്കി വളര്‍ത്തിയത്.

തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജില്‍ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

സിനിമാ ജീവിതം

പഠനത്തില്‍ മിടുക്കനായിരുന്നുവെങ്കിലും അടങ്ങാത്ത സിനിമാ മോഹമായിരുന്നു സന്തോഷിന്റെ ഉള്ളില്‍. സഹോദരിമാരെല്ലാം ഡോക്ടര്‍മാരായപ്പോള്‍ സന്തോഷ് തിരഞ്ഞെടുത്തത് അഭിനയ ജീവിതമായിരുന്നു. അങ്ങനെ 1982ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചു.

പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. നാനയം, പിന്നിലാവ്, ഇവിടെ തുടങ്ങുന്നു, ഏപ്രില്‍ 18, നിഷേധി, ഒരു സുമംഗലിയുടെ കഥ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമാകാന്‍ തുടക്കക്കാലത്ത് തന്നെ താരത്തിന് സാധിച്ചു. 2026ല്‍ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് സന്തോഷ് അവസാനമായി അഭിനയിച്ചത്. സ്വപ്നം, ശ്രീകൃഷ്ണന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Also Read: Santhosh K Nair : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ മരിച്ചു.

സന്തോഷ് കെ നായരുടെ സിനിമകള്‍

ഇത് ഞങ്ങളുടെ കഥ, നാനയം, പിന്നിലാവ്, ഇവിടെ തുടങ്ങുന്നു, ഏപ്രില്‍ 18, നിഷേധി, ഒരു സുമംഗലിയുടെ കഥ, കുരിശുയുദ്ധം, സന്ധ്യക്കെന്തിനു സിന്ദൂരം, ഇനിയും കഥ തുടരും, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, കണ്ടു കണ്ടറിഞ്ഞവര്‍, ഒരിക്കല്‍ ഒരിടത്ത്, ഈറന്‍ സന്ധ്യ, ആനക്കൊരുമ്മ, സ്‌നേഹിച്ച കുറ്റത്തിന്, ഇത് നല്ല തമാശ, വസന്ത സേന, ദൈവത്തെയോര്‍ത്ത്, അകലത്തെ അമ്പിളി, ഉപഹാരം, അങ്ങാടിക്കപ്പുറത്ത്, കാട്ടുതീ, കിരാതം, ഒമാനിക്കാന്‍ ഓര്‍മവെക്കാന്‍, കൊതി തീരുംവരെ, ഇതിനെ ഇനിയും വരൂ, നന്ദി വീണ്ടും വരിക, യുവജനോത്സവം, എന്റെ ശബ്ദം.

സ്‌നേഹമുള്ള സിംഹം, കാബറേ നര്‍ത്തകി, ഇരുപതാം നൂറ്റാണ്, അഗ്നി മുഹൂര്‍ത്തം, മാനസ മൈനേ വരൂ, ചരവലയം, അയിത്തം, ഒരു മുത്തശ്ശി കഥ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ക്രൈംബ്രാഞ്ച്, കടത്തനാടന്‍ അമ്പാടി, കൂടികാഴ്ച, വിഷ്ണുലോകം, കൗമാര സ്വപ്‌നങ്ങള്‍, തലസ്ഥാനം, മാന്യന്മാര്‍, ആര്‍ദ്രംസ കൗരവര്‍, കസ്റ്റംസ് ഡയറി, ഗാന്ധീവം, സൈന്യം, അവന്‍ അനന്തപത്മനാഭന്‍, പാലയം, ചുക്കാന്‍, കടല്‍, സിന്ദൂര രേഖ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മാന്ത്രികം, ക്രൈം ഫയല്‍, കാതര, കൃഷ്ണ ഗോപാലകൃഷ്ണ, നാട്ടുരാജാവ്, റണ്‍വേ, സ്വാതന്ത്ര്യം, വെട്ടം, കൊച്ചി രാജാവ്.

ചന്ദ്രോത്സവം, ദി ടൈഗര്‍, ബസ് കണ്ടക്ടര്‍, കാക്കി, ഐജി, കാര്യസ്ഥന്‍, ഭൂമിയുടെ അവകാശികള്‍, മദിരാശി, നാഖങ്ങള്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, ശ്രിംഗാരവേലന്‍, ജിഞ്ചര്‍, ഓണ്‍ ദ വേ, പുഴ മുതല്‍ പുഴ വരെ, മോഹിനിയാട്ടം എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

സന്തോഷ് കെ നായരുടെ കുടുംബം

ഹൈസ്‌ക്കൂള്‍ അധ്യാപികയായ സുഭശ്രീ ആണ് സന്തോഷ് കെ നായരുടെ ജീവിതപങ്കാളി. ഒരു മകളുണ്ട്, രാജശ്രീ എസ് നായര്‍. മകളുടെ വിവാഹം ഈയടുത്തിടെയാണ് കഴിഞ്ഞത്. അഷീദ് ആണ് പങ്കാളി.

English Summary

Santhosh K Nayar was a Malayalam actor known for his work in films and television. He has passed away. This profile covers his personal life, marriage, family background, and notable movies from his career.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?