Mallika Sukumaran: പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ
Mallika Sukumaran about Power Cut:പിണറായി വിജയൻ തന്റെ വീട്ടിൽ നിന്ന് കുറച്ച് കറന്റ് എടുത്ത് ഇവിടെ കൊണ്ടുവന്നു ജനങ്ങൾക്ക് നൽകിയെന്നോ അല്ലെങ്കിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശൻ കുറച്ച് കറന്റ് എടുത്ത് വീട്ടിൽ കൊണ്ടു വച്ചിരിക്കുകയാണെന്നോ പറയുന്നില്ല. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടൂടെ എന്നാണ് മല്ലിക സുകുമാരൻ ചോദിക്കുന്നത്.....
കേരളത്തിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പവർകട്ടിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തി നടി മല്ലിക സുകുമാരൻ. എത്രയോ വർഷങ്ങളായി നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ പവർകട്ട് നമ്മൾ. ഇന്ദ്രജിത്ത് ഒക്കെ പഠിക്കുന്ന കാലത്തേ ഉണ്ട് ഈ പവർകട്ട്. താൻ അതിന് ഇപ്പോഴുള്ള മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ മുന്നേ പോയ മുഖ്യമന്ത്രിമാരെയും കുറ്റം പറയുന്നില്ല.
പിണറായി വിജയൻ തന്റെ വീട്ടിൽ നിന്ന് കുറച്ച് കറന്റ് എടുത്ത് ഇവിടെ കൊണ്ടുവന്നു ജനങ്ങൾക്ക് നൽകിയെന്നോ അല്ലെങ്കിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശൻ കുറച്ച് കറന്റ് എടുത്ത് വീട്ടിൽ കൊണ്ടു വച്ചിരിക്കുകയാണെന്നോ പറയുന്നില്ല. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടൂടെ എന്നാണ് മല്ലിക സുകുമാരൻ ചോദിക്കുന്നത്.
മല്ലിക സുകുമാരന്റെ വാക്കുകൾ….
ഇന്ദ്രൻ ഒക്കെ പഠിക്കുന്ന കാലത്തെ ഉണ്ട് ഈ പവർകട്ട്. അരമണിക്കൂർ അരമണിക്കൂർ. പിന്നെ മഴക്കാലമായി, മഴക്കാലമായി കഴിഞ്ഞാൽ വെള്ളം കയറും ആരും അങ്ങോട്ടുമിങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ. ആലുവ പുഴ നിറഞ്ഞു. അങ്ങനെയായിരുന്നു അന്ന് എന്റെ വീട്ടിലും വെള്ളം കയറിയത്. വീടിന്റെ അകത്തളത്തിൽ വരെ വെള്ളം എത്തി. എന്റെ ചോദ്യം ഈ വെള്ളം ഒന്നും നമുക്ക് കറന്റ് ആക്കി മാറ്റിക്കൂടെ എന്നാണ്. എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നാലും ചോദിക്കുകയാണ് ഈ കയറിവരുന്ന വെള്ളം എവിടെയെങ്കിലും ഒരു ഡാമിലോ മറ്റോ പിടിച്ചു കെട്ടി അതിൽ നിന്നും കറന്റ് ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടോ? ഉണ്ടെങ്കിൽ അങ്ങനെ ചെയ്തൂടെ. ഇതിപ്പോ പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അന്നത്തെ കാലത്ത് ജനങ്ങൾക്ക് കറന്റ് കൊണ്ട് കൊടുത്തതല്ല. ഇന്ന് വിഡി സതീശൻ സാർ ഇവിടെയുള്ള കറന്റ് എടുത്ത വീട്ടിൽ കൊണ്ടുവച്ചതും അല്ല അതൊന്നുമല്ലല്ലോ സത്യാവസ്ഥ എന്നാണ് മല്ലിക സുകുമാരൻ ചോദിക്കുന്നത്.
ENGLISH SUMMARY
Actress Mallika Sukumaran has shared her views on the power cuts currently affecting the people of Kerala. She noted that the state has been grappling with this issue for many years—dating back to the time when Indrajith was still a student. She clarified that she does not blame the current Chief Minister or any of the previous ones for the situation.