Mallika Sukumaran: ‘പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്?’ മല്ലിക സുകുമാരൻ

Mallika Sukumaran About Actress Attack Case: ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ തന്നെ കിട്ടില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണെന്നാണ് നടി ചോദിക്കുന്നു.

Mallika Sukumaran: പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്? മല്ലിക സുകുമാരൻ

Dileep , Malika Sukumaran

Published: 

18 Jan 2026 | 07:54 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. തന്റെതായ നിലപാട് എന്നും തുറന്നുപറയുന്നയാളാണ് മല്ലിക. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര് എന്ന ചോദ്യം ബാക്കിയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നു. ​ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ഇന്നേ വരെ താനോ പൃഥ്വിരാജോ പരസ്യമായി ദിലീപാണ് തെറ്റുകാരൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നാണ് മല്ലിക പറയുന്നത്. ഇങ്ങനെയൊരു സംഭവം നടന്നത് സത്യമാണ്. പൂർണിമ അതിജീവിതയുടെ സുഹൃത്താണ്. എല്ലാ കാര്യങ്ങളും തങ്ങൾക്ക് അറിയാമെന്നും എന്താണ് ഈ ചെയ്തവർക്ക് ഈ കുട്ടിയോടുള്ള ​ദേഷ്യമെന്നും മല്ലിക ചോദിക്കുന്നു.

Also Read:‘കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്’; നിവിൻ പോളി

ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ തന്നെ കിട്ടില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണെന്നാണ് നടി ചോദിക്കുന്നു. അതിന് മാത്രം തനിക്കാരെങ്കിലും ഉത്തരം പറഞ്ഞാൽ മതി. ഇവരൊന്നുമല്ല ചെയ്തതെങ്കിൽ എന്തിനാണ് ഇവരുടെ പേര് വലിച്ചിഴച്ചതെന്നും മല്ലിക ചോദിക്കുന്നു.

തന്നെ ആരെങ്കിലും ഒരു കാര്യവുമില്ലാതെ ആരെങ്കിലും ജയിലിൽ ഇട്ടാൽ ഞാനിറങ്ങിയാൽ ആദ്യം ചെയ്യുക യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണെന്നും അത് ചെയ്യണമെന്നും മല്ലിക പറയുന്നു. അങ്ങനെയാെരു ചീത്തപ്പേര് ഇത്രയും പ്ര​ഗൽഭരായവർക്ക് വാങ്ങിച്ച് കൊടുക്കാമോ. സത്യം തെളിയാൻ ആരുടെ ഭാ​ഗത്ത് നിന്നും ശ്രമം ഉണ്ടാകാതിരിക്കുമ്പോൾ സാധാരണക്കാരന് സംശയം തോന്നും. എല്ലാം കഴിഞ്ഞ് അവരങ്ങ് പോയി എന്നും , അപ്പോൾ പോലീസ് പിടിച്ചതിലും ജയിലിൽ കിടത്തിയതിലും അവർക്ക് പ്രശ്നമില്ലേ എന്ന് ജനങ്ങൾക്ക് തോന്നുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ
“ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ
Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ
ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി