AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: ‘കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്’; നിവിൻ പോളി

Nivin Pauly Shares Baby Girl Movie Experience: നിവിൻ നായകനായി എത്തുന്ന ബേബി ഗേള്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നു.

Nivin Pauly: ‘കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്’;  നിവിൻ പോളി
നിവിൻ പോളിImage Credit source: Nivin Pauly Facebook
Sarika KP
Sarika KP | Updated On: 17 Jan 2026 | 02:58 PM

യുവതാരങ്ങളിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ നിവിന്‍ പോളി. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് സർവ്വം മായയിലൂടെ താരം നടത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ നിവിൻ നായകനായി എത്തുന്ന ബേബി ഗേള്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നു. നാല് ദിവസം മാത്രമുള്ള ഒരു കുഞ്ഞും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചെറിയ കുഞ്ഞിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നിവിന്‍ പോളി. ചെറിയ കുഞ്ഞിനെ തനിക്ക് എടുക്കാൻ വലിയ പേടിയാണെന്നും ഷൂട്ടിംഗ് സമയത്തും അങ്ങനെയായിരുന്നു എന്നും നിവിന്‍ പോളി പറഞ്ഞു. കുഞ്ഞും അമ്മയും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടിയുണ്ടെന്നും അത് ഈ സിനിമയോടും അതിന്റെ പ്രമേയത്തോടുമുള്ള അവരുടെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുക്കാൻ ആദ്യം ഏറെ നെര്‍വസ് ആയിരുന്നുവെന്നും ഇപ്പോൾ ജനിച്ച കുഞ്ഞാണ്. ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നേ ഉള്ളു. ജനിച്ച കുട്ടികളെ എടുക്കാന്‍ തനിക്ക് പൊതുവെ ഭയങ്കര പേടിയാണ്. കാരണം അവരുടെ കഴുത്തൊന്നും ഉറച്ചുകാണില്ല. ഷൂട്ടിംഗ് സമയത്തും അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ മാതാപിതാക്കള്‍ സിനിമയ്ക്കായി സമ്മതിക്കുകയായിരുന്നു. അതുകൊണ്ട് ഈ സിനിമ നടന്നുവെന്നാണ് നിവിൻ പോളി പറയുന്നത്.

കുട്ടിയുടെ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അത് നമ്മൾ കണ്ടതാണെന്നും നിവിൻ പറയുന്നു. നല്ല ചൂടുള്ള സമയമായിരുന്നു , ഇടയ്ക്ക് എസി റൂമിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി കൊണ്ടുവരും. മാതാപിതാക്കൾ ആ ബുദ്ധിമുട്ടെല്ലാം സഹിക്കാൻ തയ്യാറായി എന്നും ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള ഇവരുടെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്. അഖിലിനും ജിഫിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിൻ പറഞ്ഞു.