AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal-Mammootty: ‘ആള്‍ക്കാരുമായി കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹന്‍ലാലാണ്, മമ്മൂട്ടി അത്ര എളുപ്പമല്ല’

MR Gopakumar compares Mohanlal and Mammootty: ആള്‍ക്കാരുമായി കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹന്‍ലാലാണെന്ന്‌ എംആര്‍ ഗോപകുമാര്‍. മമ്മൂട്ടി അത്ര എളുപ്പമല്ലെന്നും ഗോപകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് ആദ്യം ആര്‍ട്ടിസ്റ്റിന്റെ രൂപവും ഭാവവും ഒന്നും ഇല്ലായിരുന്നു. അദ്ദേഹം വലിയ നടനാകുമെന്ന് അന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ഗോപകുമാര്‍.

Mohanlal-Mammootty: ‘ആള്‍ക്കാരുമായി കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹന്‍ലാലാണ്, മമ്മൂട്ടി അത്ര എളുപ്പമല്ല’
എം ആർ ഗോപകുമാർ, മോഹൻലാൽ, മമ്മൂട്ടിImage Credit source: facebook.com/gopakumarannair.m.r, facebook.com/ActorMohanlal, facebook.com/Mammootty
Jayadevan AM
Jayadevan AM | Published: 26 Mar 2026 | 12:21 PM

ആള്‍ക്കാരുമായി കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹന്‍ലാലാണെന്നും, അക്കാര്യത്തില്‍ മമ്മൂട്ടി അത്ര എളുപ്പമല്ലെന്നും നടന്‍ എംആര്‍ ഗോപകുമാര്‍. മോഹന്‍ലാല്‍ തമാശയൊക്കെ പറഞ്ഞിരിക്കും. മമ്മൂട്ടി കുറച്ചുകൂടി സീരിയസാണെന്നും മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോപകുമാര്‍ വെളിപ്പെടുത്തി. ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയാണ്. അതാണ് മമ്മൂട്ടിയുടെ രീതി. നമ്മള്‍ അത് അംഗീകരിക്കണം. ഇപ്പോള്‍ കുറച്ചുമാറ്റം വന്നിട്ടുണ്ടെന്നും ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ ഒരേ പ്രായമാണ്. മമ്മൂട്ടിയെ സര്‍ എന്നാണ് വിളിക്കുന്നത്. എന്തിനാണ് ആവശ്യമില്ലാത്ത ഈ പരിപാടിയൊക്കെയെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. എന്നാലും അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് വിചാരിച്ചു. ഇപ്പോഴും സര്‍ എന്നാണ് വിളിക്കുന്നത്. മോഹന്‍ലാലിനെ ‘ലാലേ’ എന്ന് വിളിക്കും. 10 വയസിന്റെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന് ആദ്യം ആര്‍ട്ടിസ്റ്റിന്റെ രൂപവും ഭാവവും ഒന്നും ഇല്ലായിരുന്നു. അദ്ദേഹം വലിയ നടനാകുമെന്ന് അന്ന് ഒരിക്കലും വിചാരിച്ചില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഇദ്ദേഹത്തെ ആരാണ് അഭിനയിപ്പിച്ചതെന്നൊക്കെ തോന്നിയിട്ടുണ്ടെന്നും ഗോപകുമാര്‍ വെളിപ്പെടുത്തി.

Also Read: EA Rajendran-Sandhya: ‘അന്ന് അറിയാതെ ചിരിച്ചുപോയി, അതിനുശേഷം വേര്‍പിരിയേണ്ടി വന്നിട്ടില്ല’

നമ്മള്‍ അതുവരെ കണ്ട നായകന്റെ രൂപമൊന്നും അദ്ദേഹത്തിന്‌ ഇല്ലായിരുന്നു. ശബ്ദഗാഭീര്യവുമില്ല. പക്ഷേ, അദ്ദേഹം തന്റെ അഭിനയം നാട്ടുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. നെഗറ്റീവുകള്‍ പോസിറ്റീവാക്കി അദ്ദേഹം സാമ്രാജ്യമുണ്ടാക്കി. മോഹന്‍ലാലിനോടൊപ്പം പങ്കെടുത്ത ഒരു ടിവി പരിപാടിയില്‍ അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഗോപകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

Follow Us