Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
Manju Pilla about Nedumbasseri Accident:രണ്ട് ഹിന്ദു കുട്ടികൾ എന്തിനാണ് അന്യമതസ്ഥനായ പയ്യന്റെ കൂടെ സഞ്ചരിച്ചു എന്നല്ല ചോദിക്കേണ്ടത് .ആ കുട്ടികൾ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരാണെന്നും രാത്രി സഞ്ചരിച്ചതിനെ കുറ്റപ്പെടുത്തുന്നത് വിവരമില്ലായ്മയാണ് എന്നുമാണ് മഞ്ജുപിള്ള പറയുന്നത്. പകരം മൂന്നുപേരും ഒരുമിച്ച് ഹെൽമറ്റ് ഇല്ലാതെ ഹൈവേയിലൂടെ യാത്ര ചെയ്തത് തെറ്റാണെന്ന പ്രശസ്തമായ ചോദ്യമാണ് ഉന്നയിക്കേണ്ടത് എന്നും മഞ്ജു പിള്ള.........

Manju Pilla
നെടുമ്പാശ്ശേരി മിനി കൂപ്പർ ഇടിച്ച് മൂന്ന് യുവാക്കൾ മരണപ്പെടാൻ ഉണ്ടായ സാഹചര്യവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഉയർന്നു വരുന്ന വിമർശനങ്ങൾക്കെതിരെ നടി മഞ്ജു പിള്ള. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നാണ് നടി പറയുന്നത്. മകൾ ദിയാ സുജിത്തിന്റെ ബ്ലോഗിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു മഞ്ജുപിള്ള നെടുമ്പാശ്ശേരി അപകടത്തെ കുറിച്ച് പരാമർശിച്ചത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് എന്ന് അവർ വ്യക്തമാക്കുകയായിരുന്നു.
രണ്ട് ഹിന്ദു കുട്ടികൾ എന്തിനാണ്..?
ദിയയുടെ ബ്ലോഗിൽ അപകടത്തിൽ കൊല്ലപ്പെട്ട യുവതികൾക്കെതിരെ നടക്കുന്ന വിദ്വേശ പ്രചരണങ്ങളെ കുറിച്ച് ചർച്ച വരുന്നപ്പോഴാണ് മഞ്ജു പ്രതികരണം നടത്തിയത്. ആ കുട്ടികൾ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരാണെന്നും രാത്രി സഞ്ചരിച്ചതിനെ കുറ്റപ്പെടുത്തുന്നത് വിവരമില്ലായ്മയാണ് എന്നുമാണ് മഞ്ജുപിള്ള പറയുന്നത്. രണ്ട് ഹിന്ദു കുട്ടികൾ എന്തിനാണ് അന്യമതസ്ഥനായ പയ്യന്റെ കൂടെ സഞ്ചരിച്ചു എന്നല്ല ചോദിക്കേണ്ടത് പകരം മൂന്നുപേരും ഒരുമിച്ച് ഹെൽമറ്റ് ഇല്ലാതെ ഹൈവേയിലൂടെ യാത്ര ചെയ്തത് തെറ്റാണെന്ന പ്രശസ്തമായ ചോദ്യമാണ് ഉന്നയിക്കേണ്ടത് എന്നും മഞ്ജു പിള്ള ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഈ പ്രസ്താവന തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇതാണ് സംഭവം കഷ്ടം തന്നെ നാട്ടുകാരെ എന്ന അടിക്കുറിപ്പ് അവിടെ ബ്ലോഗിലെ പ്രസക്തഭാഗം മഞ്ജുപിള്ള ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കി വീണ്ടും വിശദീകരണം നൽകിയത്. വിശദീകരണം നൽകുന്നത് ആ മൂന്നു കുഞ്ഞുങ്ങളുടെ കുടുംബത്തിന് വേണ്ടിയാണ്. പറഞ്ഞത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ് ഒരുപക്ഷേ രാത്രി ആയതു കൊണ്ട് അധികം പ്രശ്നം ഉണ്ടാവില്ല തിരക്കുണ്ടാവില്ല എന്ന പ്രതീക്ഷയിൽ ആയിരിക്കും അവർ അങ്ങനെ പോയത്.
എന്തായാലും ഹൈവേയിലൂടെ ഹെൽമെറ്റില്ലാതെ മൂന്നുപേർ പോയത് തെറ്റ് തന്നെയാണ് അതാണ് താൻ വ്യക്തമാക്കാൻ ശ്രമിച്ചത്. പക്ഷേ ഇവിടെ ആളുകൾ മറ്റു രീതിയിലാണ് ഇതിനെ വളച്ചൊടിക്കുന്നത്. മൂന്നുപേർ ഒന്നിച്ചു പോയതും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അതും വളരെ തെറ്റാണ് അത് തെറ്റ് തന്നെയാണ് എന്നും മഞ്ജു പിള്ള വ്യക്തമാക്കി. അതേസമയം വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് മകൾ ദിയാ സുജിത്ത് പ്രതികരണം നടത്തിയത്.
ENGLISH SUMMARY
Actress Manju Pillai has responded to the criticism directed at her following a statement she made regarding the incident in Nedumbassery, where three young men lost their lives after being struck by a Mini Cooper. The actress claims that her words were distorted. Manju Pillai had mentioned the Nedumbassery accident while speaking on a blog run by her daughter, Diya Sujith.