AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്

Santhivila Dinesh Mocks Chief Minister VD Satheesan: അദാനിയെയും അംബാനിയെയും സഹായിക്കാൻ സാധിക്കുന്ന നിയമ, തുറമുഖ ധന വകുപ്പുകളാണ് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നത്. രമേശ് ചെന്നിത്ത പാർട്ടിയിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ പോകും എന്ന പേടി തോന്നിയതുകൊണ്ടാണ് ആഭ്യന്തര വകുപ്പ് കൊടുത്തത്. അല്ലെങ്കിൽ അതും മുഖമന്ത്രി തന്നെ കവശം വക്കുമായിരുന്നു

ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്
ശാന്തിവിള ദിനേശ്, മുഖ്യമന്ത്രി വി.ഡി സതീശൻImage Credit source: PTI, Social Media
Sumeesh T Unneen
Sumeesh T Unneen | Published: 22 Oct 2026 | 01:02 PM

മുഖ്യമന്ത്രി വി.ഡി സതീശനെയും യു,ഡി.എഫ് സർക്കാരിൻ്റെ ഭരണത്തെയും പരിഹസിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറുമായ ശാന്തിവിള ദിനേശ്. ഹെലീകോപറ്ററിലും വിമാനത്തിലും ഒന്ന് നാടുകറങ്ങി എന്നതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ല എന്നും വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് വി.ഡി സതീശൻ എന്നും ശന്തിവിള ദിനേശ് പറഞ്ഞു. മൈ മീഡിയ ഓറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് യു,ഡി.എഫ് സർക്കാരിനെയാകെ വിമർശിച്ച് ശാന്തിവിള ദിനേശ് രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് മരിയാദിക്ക് ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിനൊന്നും ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് മൃഗശല മാറ്റാൻ ശ്രമിക്കുന്നു. കുട്ടനാട്ടിൽ വെള്ളപ്പൊക്കം ബാധിച്ചവർക്ക് 10,000 രൂപ കൊടുക്കാത്ത ആളാണ് ആയിരം കോടി മുടക്കി മൃഗശാല മാറ്റുന്നത്. മുഖ്യമന്ത്രിയുടെ വിമാന യാത്രകളിൽ ഒപ്പം ഉണ്ടായിരുന്ന ആർക്കോ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലം വിൽക്കാമെന്ന് വാക്കു നൽകിയിട്ടുണ്ടാകാം എന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു.

Also Read: Santhivila Dinesh: മോഹൻലാലിന് ആത്മാഭിമാനം ഉണ്ടെങ്കിൽ മേജർ രവിയെ ഗേറ്റിനകത്ത് പോലും കയറ്റരുത്; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്

നാലുമാസം കൊണ്ട് തന്നെ ജനങ്ങളെ കൊണ്ട് പറയിപ്പിക്കാൻ യു.ഡി.എഫ് സർക്കാരിന് സാധിച്ചു. പവർ കട്ട് മാത്രമല്ല. ആശുപത്രികളിൽ പഞ്ഞിപോലുമില്ല. ആരോഗ്യ മന്ത്രി കെ മുരളീധരനാകട്ടെ ശബരിമലയിൽ അരവണയ്ക്ക് പിന്നാലെ നടക്കുകയാണ്. അദാനിയെയും അംബാനിയെയും സഹായിക്കാൻ സാധിക്കുന്ന നിയമ, തുറമുഖ ധന വകുപ്പുകളാണ് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നത്. രമേശ് ചെന്നിത്ത പാർട്ടിയിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ പോകും എന്ന പേടി തോന്നിയതുകൊണ്ടാണ് ആഭ്യന്തര വകുപ്പ് കൊടുത്തത്. അല്ലെങ്കിൽ അതും മുഖമന്ത്രി തന്നെ കവശം വക്കുമായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.

“നാലും മാസത്തിനിടെ ചെയ്യാമെന്ന് വഗ്ദാനം ചെയ്തിരുന്ന 500 കാര്യങ്ങളിൽ 498-ഉം ചെയ്തെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വി.ഡി സതീശൻ പറയുന്നത് കേട്ടു. കള്ളം പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യനാണ് വി.ഡി സതീശൻ. കരുണാകരൻ ഒരുപാട് കള്ളം പറയുമായിരുന്നെങ്കിലും മാന്യത ഉണ്ടായിരുന്നു. എന്നാൽ നിലവാരമില്ലാത്ത നുണകളാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പറയുന്നത്” ശാന്തിവിള ദിനേശ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വന്നിരുന്ന് ഫയൽ അഴിച്ചുകെട്ടലാണ് മുഖ്യമന്ത്രിയുടെ പണി എന്നും ശാന്തിവിള ദിനേശ് പരിഹസിച്ചു..

English Summary

Director Santhivila Dinesh sharply criticized Chief Minister V.D. Satheesan’s UDF government, mocking his helicopter travels, alleged zoo relocation scams, healthcare crises, and spreading lies about fulfilling electoral promises.

Follow Us