Masthishka Maranam OTT : മസ്തിഷ്ക മരണം ഒടിടിയിലേക്ക്; കൃഷാന്ദ് ചിത്രം ഇത്തവണ സോണി ലിവിലേക്കല്ല

Masthishka Maranam OTT Release Date & Platform : നെറ്റ്ഫ്ലിക്സാണ് മസ്തിഷ്ക മരണം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഫെബ്രുവരിയിലാണ് മസ്തിഷ്ക മരണം തിയറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമാണ് മസ്തിഷ്ക മരണം.

Masthishka Maranam OTT : മസ്തിഷ്ക മരണം ഒടിടിയിലേക്ക്; കൃഷാന്ദ് ചിത്രം ഇത്തവണ സോണി ലിവിലേക്കല്ല

Masthishka Maranam Ott

Published: 

24 Mar 2026 | 08:09 PM

വ്യത്യസ്തങ്ങൾ കൊണ്ട് സിനിമ ഒരുക്കുന്ന സംവിധായകനാണ് കൃഷാന്ദ്. പുരുഷപ്രേതം, ആവാസവ്യൂഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ഒരുക്കിയ ചിത്രമാണ് മസ്തിഷ്ക മരണം – എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമണസ് മെമ്മറീസ്. സയൻസ് ഫിക്ഷനോടൊപ്പം ആക്ഷേപഹാസ്യത്തോടെ ഒരുക്കിയ ചിത്രമാണ് മസ്തിഷ്ക മരണം. ഫെബ്രുവരി 27ന് തിയറ്ററിൽ എത്തിയ ചിത്രം ഒരേപോലെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്.

മസ്തിഷ്ക മരണം ഒടിടി

പതിവായി കൃഷാന്ദ് ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നത് സോണി ലിവ് ആയിരുന്നു. എന്നാൽ മസ്തിഷ്ക മരണത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയത്. സിനിമ ഉടൻ നെറ്റ്ഫ്ലിക്സിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇനി തിയറ്ററിൽ കാണാൻ സാധിക്കാത്ത നിരവധി പ്രേക്ഷകർക്ക് മസ്തിഷ്ക മരണം ഒടിടിയിൽ കണ്ട് അസ്വാദിക്കാൻ സാധിക്കുന്നതാണ്.

ALSO READ : Pennum Porattum OTT : പെണ്ണും പൊറാട്ടും ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

മസ്തിഷ്ക മരണം സിനിമ

2046 നടക്കുന്ന ഒരു സാങ്കിൽപ്പിക കഥയാണ് മസ്തിഷ്ക മരണം സിനിമയിൽ പറയുന്നത്. മേക്കിങ്ങും സിനിമയുടെ കഥ പറച്ചിൽ ശൈലിയും ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായിട്ടാണ്. ഒരു ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ സ്റ്റൈലിലുള്ള ചിത്രമാണ് കൃഷാന്ദിൻ്റെ മസ്തിഷ്ക മരണം. അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് മസ്തിഷ്ക മരണം നിർമിച്ചിരിക്കുന്നത്. സംവിധായകൻ കൃഷാന്ദ് തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

രജിഷ വിജയനും, നിരഞ്ജ് മണിയൻപിള്ള രാജവുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ രജിഷ ഒരു ഐറ്റം സോങ്ങിന് നൃത്തം ചെയ്തു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചില ട്രോളുകൾ ഉടലെടുത്തിരുന്നു. രജിഷയ്ക്കും നിരഞ്ജിനും പുറമെ ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ തുടങ്ങി നിരവധി പേരാണ് മസ്തിഷ്ക മരണത്തിൽ വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. പ്രയാഗ് മുകുന്ദനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. വർക്കിയാണ് സംഗീത സംവിധായകൻ.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?