AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pennum Porattum OTT : പെണ്ണും പൊറാട്ടും ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

Pennum Porattum OTT Release Date & Platform : സിനിമയുടെ തിയറ്റർ റിലീസിന് മുമ്പ് തന്നെ ഒടിടി അവകാശം വിറ്റു പോയിരുന്നു. തിയറ്ററിൽ റിലീസായി ഒരു മാസത്തിന് ശേഷമാണ് പെണ്ണു പൊറാട്ടും ഒടിടിയിലേക്കെത്തുന്നത്.

Pennum Porattum OTT : പെണ്ണും പൊറാട്ടും ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
Pennum Porattum OttImage Credit source: Rajesh Madhavan Facebook
Jenish Thomas
Jenish Thomas | Published: 10 Mar 2026 | 07:51 PM

അടുത്തിടെ തിയറ്ററിൽ എത്തിയ നിരൂപകപ്രശംസ നേടിയെടുത്ത ചിത്രമാണ് പെണ്ണും പൊറാട്ടും. നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13നാണ് തിയറ്ററിൽ എത്തിയത്. മനുഷ്യൻ്റെയും മൃഗത്തിൻ്റെയും ചിന്താഗതിയിലൂടെയാണ് സിനിമ അവതരിപ്പിച്ചിട്ടുള്ള്. എന്നാൽ കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ പെണ്ണും പൊറാട്ടും സിനിമയ്ക്ക് സാധിച്ചില്ല. സിനിമ തിയറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് വീണ്ടും കാണാനുള്ള അവസരം ഇതാ സാധ്യമാകുന്നു. പെണ്ണും പൊറാട്ടും ഒടിടി റിലീസിനായി എത്തുന്നു.

പെണ്ണും പൊറാട്ടും ഒടിടി

പെണ്ണും പൊറാട്ടും സിനിമ തിയറ്ററിൽ എത്തുന്നതിന് മുമ്പ് സിനിമയുടെ ഒടിടി അവകാശം വിറ്റു പോയിരുന്നു. അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് പെണ്ണും പൊറാട്ടും സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഈ മാർച്ച് 13-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

പെണ്ണും പൊറാട്ടും സിനിമ

എസ്ടികെ ഫ്രെയിംസിൻ്റെയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ഷെറിൻ റെയ്ചെൽ സന്തോഷും ചേർന്നാണ് പെണ്ണും പൊറാട്ടും സിനിമ നിർമിച്ചിരിക്കുന്നത്. രവിശങ്കറാണ് സിനിമയുടെ രചയിതാവ്. ടൊവിനോ തോമസാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ സുട്ടു എന്ന നായയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. സിനിമയിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. സിബിൻ ഉരാളികണ്ഡിയാണ് ഛായാഗ്രാഹകൻ. ഡോൺ വിൻസൻ്റാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. ചമ്മൻ ചാക്കോയാണ് എഡിറ്റർ.  ഇന്ത്യൻ പനോരമയിലും സംസ്ഥാന ചലച്ചിത്രമേളയിലും പെണ്ണും പൊറാട്ടും പ്രത്യേകം സംപ്രേഷണം ചെയ്തതാണ്. ഐഎഫ്എഫ്കെയിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പെണ്ണും പൊറാട്ടും സിനിമയുടെ ട്രെയിലർ

Follow Us