Meenakshi Anoop: കൗശിക്കുമായി പ്രണയത്തിലോ? ഗോസിപ്പുകൾക്ക് കിടിലൻ മറുപടിയുമായി മീനാക്ഷി അനൂപ്

Meenakshi Anoop About Kaushik: ടോപ്പ് സിങർ കണ്ടസ്റ്റന്റും ​ഗായകനുമായ കൗശിക്കുമായി താരം ഡേറ്റിങ്ങിലാണെന്നും പ്രണയത്തിലാണെന്നുമുള്ള തരത്തിലാണ് ചില ​ഗോസിപ്പുകൾ ഉയർന്നു കേട്ടത്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾക്ക് മീനാക്ഷി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്.

Meenakshi Anoop: കൗശിക്കുമായി പ്രണയത്തിലോ? ഗോസിപ്പുകൾക്ക് കിടിലൻ മറുപടിയുമായി മീനാക്ഷി അനൂപ്

Meenakshi Anoop And Kaushik

Updated On: 

19 Mar 2026 | 04:12 PM

ബാലതാരമായി എത്തി മലയാള ചിത്രങ്ങളിലൂടെ അവിസ്മരണീയമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ താരമാണ് മീനാക്ഷി അനൂപ്. അഭിനയത്തിൽ മാത്രമല്ല, തനിക്ക് അവതരണത്തിലും മികച്ച കഴിവുണ്ടെന്ന് ഫ്ലവേഴ്സിലെ ടോപ് സിംങർ എന്ന കുട്ടികളുടെ പരിപാടിയിലൂടെ തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. താരത്തിൻ്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും അതിൻ്റെ കുറിപ്പും കമൻ്റുകളും എല്ലാം ഇടയ്ക്കിടെ വൈറലാകാറുണ്ട്.

തൻ്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും മടിയില്ലാത്ത കൂട്ടത്തിലാണ് മീനാക്ഷി. അതിനിടെ കഴിഞ്ഞ രണ്ട് വർഷമായി മീനാക്ഷിയെ ചുറ്റിപ്പറ്റി ചില ​ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ടോപ്പ് സിങർ കണ്ടസ്റ്റന്റും ​ഗായകനുമായ കൗശിക്കുമായി താരം ഡേറ്റിങ്ങിലാണെന്നും പ്രണയത്തിലാണെന്നുമുള്ള തരത്തിലാണ് ചില ​ഗോസിപ്പുകൾ ഉയർന്നു കേട്ടത്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾക്ക് മീനാക്ഷി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്.

ALSO READ: ‘ഞാന്‍ മാത്രമായിരുന്നു അധികപ്പറ്റ്‌, സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു’

കൗശിക്കിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കിടാറുണ്ട്. ടോപ്പ് സിങറിൽ വെച്ചാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം തൻ്റെ മനസ് തുറന്നത്. “എനിക്ക് എല്ലാ കാലത്തും പ്രണയം ഒന്ന് തന്നെയാണ്. നമുക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം അത് എല്ലാ കാലത്തും പ്രണയമാണ്. സർവൈവലിന്റെ ഭാ​ഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരം കൂടിയായാണ് പ്രണയത്തെ ഞാൻ കാണുന്നത്. എത്ര കാലം കഴിഞ്ഞാലും അത് ഇല്ലാതാകില്ല.

അതുപോലെ ഏത് കാലത്തും ഒരു പുതിയ തലമുറയും പഴയ തലമുറയുമുണ്ട്. നമ്മൾ‌ വരും കാലത്തിന്റെ പഴയ തലമുറയാണ്. നമുക്ക് വളരെ മോഡേൺ എന്ന് തോന്നുന്നത് അടുത്ത തലമുറയ്ക്ക് വളരെ പഴഞ്ചനായി തോന്നിയേക്കാം.‍ അത് തന്നെയാണ് വിവാഹത്തിൻ്റെയും പ്രണയത്തിന്റെയും കാര്യമൊക്കെ പറയുമ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് വിവാഹമെന്നാൽ പാട്നർഷിപ്പാണ്.

എനിക്ക് ഇഷ്ടപ്പെടുന്ന ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിതത്തിലേക്ക് വരിക. പക്ഷെ അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. ഇരുപത് വയസേ ആയുള്ളൂ. ഇരുപത്തിയെട്ട് വയസൊക്കെ ആയശേഷം അതേ കുറിച്ച് ചിന്തിക്കാം. എന്നേയും കൗശിക്കിനേയും ചേർത്ത് വരുന്നതെല്ലാം റൂമേർസാണ്. അതൊക്കെ ഒരു രസമാണ്. അങ്ങനെയുള്ള റൂമേർസ് പറയുന്ന ആളാണ് ‍ഞാനും. അതുകൊണ്ട് ഞാൻ അതിനെ തമാശയായേ കാണുന്നുള്ളൂ. ” എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?