Fukru: ‘ഞാന്‍ മാത്രമായിരുന്നു അധികപ്പറ്റ്, സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു’
Fukru on acting in Aadu 3: ആട് മൂന്നില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ സൈബറാക്രമണം നേരിട്ടെന്നായിരുന്നു ഫുക്രുവിന്റെ വെളിപ്പെടുത്തല്‍. താനൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടതെന്നും, അതുവരെ അക്കാര്യം രഹസ്യമായി കൊണ്ടുനടന്നെന്നും ഫുക്രു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആട് 3 ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷ കാത്തെന്നാണ് ആരാധകരുടെ അഭിപ്രായം. റിയാലിറ്റി ഷോ താരം ഫിക്രുവും ആട് മൂന്നില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണവുമായി ആട് മൂന്നിന്റെ പ്രദര്‍ശനം തുടരുന്നതിനിടെ, അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫുക്രു നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാവുകയാണ്.
ഈ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ സൈബറാക്രമണം നേരിട്ടെന്നായിരുന്നു ഫുക്രുവിന്റെ വെളിപ്പെടുത്തല്‍. താനൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടതെന്നും, അതുവരെ അക്കാര്യം രഹസ്യമായി കൊണ്ടുനടന്നെന്നും ഫുക്രു പറഞ്ഞു.
“ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്ന് അറിയാമായിരുന്നു. ഇവനെ എന്തിന് എടുത്തുവെന്നൊക്കെ ചോദിച്ച് ഭയങ്കര സൈബര്‍ സൈബറാക്രമണമായിരുന്നു. ‘മൂങ്ങ’യ്ക്ക് പകരം തന്നെയെടുത്തെന്നാണ് പലരും വിചാരിച്ചത്. അത് ആര്‍ക്കും സ്വീകാര്യമല്ല. അവരുടെ മനസില്‍ പതിഞ്ഞ ക്യാരക്ടറുകളാണ് അതൊക്കെ. നമ്മള്‍ മാത്രമായിരുന്നു അധികപ്പറ്റ്”-ഫുക്രു പറഞ്ഞു.
സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു. ഇവരെ (സിനിമയിലുള്ളവരെ) ബാധിക്കുമോയെന്ന് കരുതി വിഷമിച്ചു. താന്‍ കാരണം അവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് എന്നേയുള്ളൂ. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അത് ആ സ്പിരിറ്റിലെടുക്കുമെന്നും താരം വ്യക്തമാക്കി.
വീഡിയോ കാണാം
View this post on Instagram