Vinay Forrt: “മോഹൻലാൽ എൻ്റെ ഇൻസ്പിരേഷൻ, പക്ഷേ ഇതുവരെ സ്ക്രീൻ ഷെയർ ചെയ്തിട്ടില്ല”; കാരണം വെളിപ്പെടുത്തി വിനയ് ഫോർട്ട്
"Not Sure if Lal Sir Even Knows I Exist": Vinay Forrt on Waiting for the Right Film With Mohanlal: ലാൽ സാറിന് തന്നെ കാര്യമയി അറിയാമോ എന്നറിയില്ല. താൻ അഭിനയിച്ച സിനിമ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നുപോലും അറിയില്ല. ചുരുളി കണ്ടിട്ടുണ്ട് എന്ന് ആരോ പറയുന്നത് കേട്ടു. അത്ര കമ്മ്യൂണിക്കേഷൻ മാത്രമെ താനും ലാൽ സാറും തമ്മിൽ ഉണ്ടായിട്ടൊള്ളു

മോഹൻലാൽ, വിനയ് ഫോർട്ട്
സിനിമാ അഭിനയ രംഗത്തേക്ക് തന്നെ എത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് മോഹൻലാലും മമ്മൂട്ടിയും ആണെന്ന് തുറന്ന് പറഞ്ഞ് വിനയ് ഫോർട്ട്. മോഹൻലാലാണ് തന്നെ ഏറ്റവും ഇൻസ്പയർ ചെയ്തിട്ടുള്ള അഭിനയതാവ് എന്നാൽ ഇതുവവരെ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം കിട്ടിയിട്ടില്ല എന്നും താരം പറയുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ ചില സിനിമകൾ തേടിയെത്തിയെങ്കിലും അത് സ്വീകരിക്കാത്തതിന് പിന്നില കാരണങ്ങളും വിനയ് വെളിപ്പെടുത്തിന്നുണ്ട്.
മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടുക എന്നത് തന്നെ സംബധിച്ചിടത്തോളം വളരെ സ്പെഷ്യലാണെന്നും അത് മികച്ചതാകണം എന്ന നിർബ്ബന്ധമുണ്ടെന്നും വിനയ് പറയുന്നു. “അദ്ദേഹത്തിൻ്റെ കൂടെ സിനിമ ചെയ്യുമ്പോൾ സോളിഡായിട്ടുള്ള ഒരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാകണം. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.” വിനയ് പറഞ്ഞു. ലാൽ സാറിന് തന്നെ കാര്യമായി അറിയാമോ എന്നറിയില്ല. താൻ അഭിനയിച്ച സിനിമ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നുപോലും അറിയില്ല. ചുരുളി കണ്ടിട്ടുണ്ട് എന്ന് ആരോ പറയുന്നത് കേട്ടു. അത്ര കമ്മ്യൂണിക്കേഷൻ മാത്രമെ താനും ലാൽ സാറും തമ്മിൽ ഉണ്ടായിട്ടൊള്ളു എന്ന് വിനയ് കൂട്ടിച്ചേർത്തു.
Also Read: Vinay Forrt: ‘നിങ്ങൾക്ക് ആളുമാറിയതാണെന്ന് തോന്നുന്നു…’; ഭാര്യയെ കണ്ടെത്തിയ കഥ പറഞ്ഞ് വിനയ് ഫോർട്ട്!
മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. “മമ്മൂക്ക നമ്മളെ ഭയങ്കരമായി പരിഗണിക്കുന്ന ഒരാളാണ്. എന്നെ മാത്രമല്ല, ഒട്ടുമിക്ക ആളുകളോടും അങ്ങണെയാണ്. ലെജൻഡ് ആയിട്ടുള്ള അഭിനയതാക്കളെ കാണുമ്പോൾ ഒന്ന് പിന്നോട്ട് വലിയുന്ന ആളാണ് ഞാൻ. അവരുടെ സമയം ഞാൻ കാരണം നഷ്ടമാകേണ്ട എന്ന തോന്നലാണ് ഉണ്ടാകാറുള്ളത്. മമ്മൂക്കയെ കാണുമ്പോൾ വിഷ് ചെയ്യാറുണ്ട്. അദ്ദേഹത്തിൻ്റെ കാല് തൊട്ട് വന്ദിക്കാൻ എനിക്കിഷ്ടമാണ്. അപ്പോഴിക്കെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ് അദ്ദേഹം നമ്മളെ പരിഗണിക്കും” വിനയ് പറഞ്ഞു.
ആട്ടം സിനിമ ആദ്യം കണ്ട ആളുകളിൽ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തിൻ്റെ മുന്നിലൂടെ പോകുമ്പോഴായിരിക്കും ചില കോംപ്ലിമെൻ്റുകൾ തരിക. എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരാളാണ് മമ്മൂക്ക. അതുകൊണ്ട് അദ്ദേഹവുമായി എപ്പോഴും ഒരു കോൺവർസേഷൻ ഉണ്ടാകാറുണ്ട് എന്നും വിനയ് ഫോർട്ട് പറയുന്നു. ചെറുപ്പത്തിൽ തന്നെ കരയിച്ച സിനിമകളിൽ ഒന്നാണ് കിരീടമെന്നും മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമകൾ കണ്ടതിൽ നിന്നുമാകാം നടനാകണം എന്ന ചിന്ത നമ്മൾ പോലും അറിയാതെ ഉള്ളിൽ വളർന്നത് എന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.
English Summary
Actor Vinay Forrt revealed that although Mohanlal is his biggest inspiration, he is waiting for a strong performance-oriented role to share the screen with him, while also praising Mammootty’s warmth.