Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്

Mohanlal's Deleted Scene Issue In Jailer 2: ജയിലർ സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതേസമയം സിനിമയിലെ മോഹൻലാലിന്റെ സീനുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായി തുടരുന്നുമുണ്ട്. കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ദീൻ ആണ് സിനിമയുടെ റിലീസിന് ശേഷം ചിത്രീകരണം നടത്തിയ നല്ലൊരു ഭാഗം മോഹൻലാലിന്റെ സീനുകളും...

Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു - ജിഷാദ്

Mohanlal, Jishad

Published: 

16 Oct 2026 | 10:50 PM

ജയിലർ സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതേസമയം സിനിമയിലെ മോഹൻലാലിന്റെ സീനുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായി തുടരുന്നുമുണ്ട്. കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ദീൻ ആണ് സിനിമയുടെ റിലീസിന് ശേഷം ചിത്രീകരണം നടത്തിയ നല്ലൊരു ഭാഗം മോഹൻലാലിന്റെ സീനുകളും ഫൈനൽ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് വെളിപ്പെടുത്തൽ നടത്തിയത്. ഇത് വലിയ ചർച്ചയായി മാറിയുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മറ്റൊരു വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താൻ പങ്കുവെച്ച കാര്യങ്ങൾ കടുത്തുരു ആരാധകന്റെ ഭാഗത്തുനിന്ന് ഉണ്ടായതാണ് എന്നാണ് ജിഷാദ് പറയുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താൻ. അത്രയും ആഴത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ജയിലർ 2 സിനിമയിൽ നിന്ന് മോഹൻലാലിന്റെ സീനുകൾ കട്ട് ചെയ്തത് വലിയ വിഷമം ഉണ്ടാക്കി. അതുകൊണ്ടായിരുന്നു തുറന്നു പറച്ചിൽ. എന്നാൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഒരു സാങ്കേതിക പ്രവർത്തകനാണ് താൻ. അങ്ങനെയുള്ള ആളെന്ന നിലയിൽ സിനിമയുടെ സൃഷ്ടിപരമായ പ്രക്രിയയും ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെയും പൂർണ്ണമായി മാനിക്കുന്നു എന്നാണ് ജിഷാദ് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

Also Read: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍

റലീസിന് മുന്നോടിയായി പുറത്തുവന്ന ട്രെയിലറിലൂടെയാണ് ജയിലറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ ഉണ്ടെന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ നടത്തുന്നത്. എന്നാൽ മോഹൻലാലിന്റെ ട്രെയിലറിൽ കാണിച്ച സീൻ ഉൾപ്പെടെ ഫൈനൽ സിനിമയിൽ നിന്ന് വെട്ടി മാറ്റിയെന്നാണ് ജിഷാദ് ഇന്നലെ തുറന്നടിച്ചത്. സിനിമയിൽ ചിത്രീകരിച്ച ദൃശ്യങ്ങളുടെ കാര്യത്തിൽ എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു, ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോൾ പോലും ആ ആത്മവിശ്വാസം തുടർന്നു, പക്ഷേ ചിത്രം റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നുമാണ് ജിഷാദ് സമൂഹമാധ്യമ പോസ്റ്റിലൂടെ തുറന്ന് പറഞ്ഞത്.

മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കുന്നത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണെന്നും ഏവർക്കും പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ഇത്തരത്തിൽ ചുരുക്കിക്കാണിക്കുന്നത് കണ്ടപ്പോൾ വിലിയ വിഷമം തോന്നി. ഇനി ജയിലറിന് മറ്റൊരു ഭാ​ഗം കൂടി വരികയാണെങ്കിൽ ഞാൻ അതിൽ ഭാഗമാകില്ല എന്നും ജിഷാദ് കടുന്ന നിലപാട് പങ്കുവച്ചിരുന്നു.

English Summary

ostume designer Jishad Shamsuddeen revealed that a significant portion of Mohanlal’s scenes which were filmed even after the movie’s release had been excluded from the final cut. This revelation sparked a major discussion. Now, a further explanation regarding the matter has emerged.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ
Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍
Vinay Forrt: ‘ബി.കെ.യുവിലെ അലക്സിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചൊരു പ്രബന്ധം’; രസകരമായ പ്രേക്ഷക പ്രതികരണം വിവരിച്ച് വിനയ് ഫോർട്ട്
Sonia Bose: “മീ ടു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, നോ എന്ന് പറയാൻ ആർജ്ജവം കാണിക്കുകയാണ് വേണ്ടത്”: സോണിയ ബോസ്
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?