Sidharth prabhu: ആ കൊച്ചു പയ്യൻ ഇത്തിരി വെള്ളമടിച്ചു വണ്ടി ഓടിച്ചതിനാണോ ഈ ക്രൂരത? സിദ്ധാർത്ഥിനെ പിന്തുണച്ച് മുകേഷ് നായർ
Sidharth prabhu: വെള്ളമടിച്ച് വാഹനം ഓടിച്ചപ്പോൾ അറിയാതെ വണ്ടി തട്ടിപ്പോയി. ആ ഒരു തെറ്റല്ലേ....
മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട നടൻ സിദ്ധാർത്ഥ പ്രഭുവിനെ പിന്തുണച്ച് വ്ലോഗർ ആയ മുകേഷ് എം നായർ. ഒരു ചെറുപ്പക്കാരനായ കൊച്ചു പയ്യൻ വെള്ളമടിച്ച് വാഹനം ഓടിച്ചതിന് ആണോ അവനോട് ഈ ക്രൂരത ചെയ്യുന്നത് എന്നാണ് മുകേഷ് നായർ ചോദിക്കുന്നത്. വെള്ളമടിച്ച് വാഹനം ഓടിച്ചപ്പോൾ അറിയാതെ വണ്ടി തട്ടിപ്പോയി. ആ ഒരു തെറ്റല്ലേ അവൻ ചെയ്തുള്ളൂ. പ്രബുദ്ധ കേരളം ഇങ്ങനെ തന്നെ ചെയ്യണം എന്നും മുകേഷ് എം നായർ . ഒരാൾ വണ്ടി ഓടിച്ചു വാഹനം ഇടിച്ചു അത് ഓക്കേ. എന്നുകരുതി അവനെ പിടിച്ചിട്ട് ഇരിക്കുവാനും കയ്യും കാലും കെട്ടാനും ഇവിടെ പോലീസും കോടതിയും ഒന്നും ഇല്ലേ എന്നും മുകേഷ് എം നായർ ചോദിക്കുന്നു.
മുകേഷിന്റെ വാക്കുകൾ
എന്തുവാടെ ഇത്? ഒരു ചെറുപ്പക്കാരൻ കൊച്ചുപയ്യനെ പത്ത് ഇരുപത്തിഅഞ്ചു പേർ ചേർന്ന് ഒന്നിച്ച് ആക്രമിക്കാൻ എന്താണ് ഉണ്ടായത്. അതിനുമാത്രം അവൻ എന്താണ് ചെയ്തത്. വെള്ളമടിച്ച് വാഹനം ഓടിച്ചപ്പോൾ അറിയാതെ വണ്ടി തട്ടിപ്പോയി. ആ ഒരു തെറ്റല്ലേ അവൻ ചെയ്തുള്ളൂ. പ്രബുദ്ധ കേരളം ഇങ്ങനെ തന്നെ ചെയ്യണം. നീയൊക്കെ ആരുടെ ഇവിടെ പോലീസും കോടതിയും ഒന്നും ഇല്ലേ..? ഒരാൾ വണ്ടി ഓടിച്ചു വാഹനം ഇടിച്ചു അത് ഓക്കേ. എന്നുകരുതി അവനെ പിടിച്ചിട്ട് ഇരിക്കുവാനും കയ്യും കാലും കെട്ടാനും ഇവിടെ പോലീസും കോടതിയും ഒന്നും ഇല്ലേ..? അപകടം ഉണ്ടായി ഉണ്ടായ അപകടം ഇനി ക്യാൻസൽ ചെയ്യാൻ പറ്റില്ലല്ലോ. അതിന് അവനോട് ഇങ്ങനെ ക്രൂരത ചെയ്യേണ്ടതുണ്ടോ? എന്നാണ് മുകേഷ് ചോദിക്കുന്നത്.
അതേസമയം മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരന് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും.സംഭവത്തിൽ ചിങ്ങവനം പോലീസ് മോട്ടോർ വാഹന വകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സിദ്ധാർത്ഥ് ഓടിച്ച വാഹനം അമിത വേഗതയിൽ എത്തി ലോട്ടറി വില്പനക്കാരന് പരിക്കേറ്റിരുന്നു.