“ദേവാസുരം മുന്നാം ഭാഗത്തിന് ലാലേട്ടൻ റെഡിയാണെങ്കിൽ ഞാനും റെഡി”; മുണ്ടക്കൽ ശേഖരനെ ഓർത്തെടൂത്ത് നെപ്പോളിയൻ
Napoleon Recalls Iconic Villain 'Mundakkal Shekharan': മലയാളത്തിലെ ബെസ്റ്റ് ആക്ടറാണ് മോഹൻലാൽ. മമ്മൂക്കയെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം തമിഴിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും അവസരം ലഭിച്ചില്ലാൽ തീർച്ചയായും സിനിമ ചെയ്യുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു
മലയാള സിനിമയിലെ എക്കാലത്തെയും ഐക്കോണിക് സിനിമകളാണ് ദേവാസുരവും പിന്നാലെ വന്ന രാവണപ്രഭുവും 1993-ലാണ് ഐ.വി ശശിയുടെ സംവിധാനത്തിൽ ദേവസുരം പുറത്തിറങ്ങുന്നത്. 2001-ൽ രാവണപ്രഭുവിലേക്ക് എത്തിയപ്പോൾ തിരക്കഥാകൃത്ത് രഞ്ജിത്ത് തന്നെ സംവിധായകനായി. മോഹൻലാലിൻ്റെ മംഗലശ്ശേരി നീലകണ്ഠനും, നെപ്പോളിയൻ്റെ മുണ്ടക്കൽ ശേഖരനും മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ശ്രദ്ധേയമായി കഥാപാത്രങ്ങളായി മാറി. തലമുറകൾ ഒരുപാട് പിന്നീട്ടെങ്കിലും ഇപ്പോഴും ഈ സിനിമകൾക്ക് വലിയ കൂട്ടം പ്രേക്ഷരുണ്ട്. ഇപ്പോഴിതാ തൻ്റെ ഐക്കോണിക് കഥാപാത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നെപ്പോളിയൻ,
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ദേവാസുരത്തിലെ കഥാപാത്രങ്ങൾക്ക് ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ സ്ഥാനമുണ്ട് എന്ന് നെപ്പോളിയൻ പറയുന്നു. ‘ശേഖരേട്ടാ ദേവാസുരം മൂന്നാം ഭാഗം എപ്പോൾ വരും” എന്ന് തന്നെ കാണുമ്പോൾ ഇപ്പോഴത്തെ യുവതലമുറ ചോദിക്കാറുണ്ട് എന്ന് അദ്ദേഹം പറയുന്നു. മോഹൻലാൽ റെഡിയാണെങ്കിൽ സിനിമയുടെ മൂന്നാം ഭാഗത്തിന് താനും റെഡിയാണ് എന്നാണ് അവർക്ക് നൽകാറുള്ള മറുപടി. കുറേ വർഷങ്ങളായി വില്ലൻ വേഷങ്ങൾ ഒന്നും ചെയ്യാറില്ല,. പക്ഷേ ലാലേട്ടനുവേണ്ടി, ദേവസുരം മൂന്നാം ഭാഗത്തിന് വേണ്ടി അദ്ദേഹം ആവശ്യപ്പെട്ടാൽ വീണ്ടും മുണ്ടക്കൽ ശേഖരനാകാൻ താൻ തയ്യാറാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
“നീലകണ്ഠാ ഒന്നും ഇവിടെ അവസാനിച്ചുന്ന് കരുതേണ്ട, തൊടങ്ങണേ ഒള്ളു, എനിക്കും ഒരു ദിവമുണ്ട്. ബാക്കി നമുക്കന്ന് പറയാം. അതിനിനി അധികം വൈകില്ല ഓർമ്മവച്ചോ” അമ്മാവൻ കൊല്ലപ്പെട്ട ശേഷം മഗലശ്ശേരി നീലകണ്ഠനോട് മുണ്ടക്കൽ ശേഖരൻ പറയുന്ന വാക്കുകളാണിത്. ഇതാണ് ദേവാസുരത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എന്ന് നെപ്പോളിയൻ പറയുന്നു.
മോഹൻലാൽ മികച്ച അഭിനയതാവാണെന്നും അദ്ദേഹം പറയുന്നുണ്ട്. തമിഴിൽ ഉലകനായകൻ കമൽ ഹാസനെപ്പോലെ മലയാളത്തിലെ ബെസ്റ്റ് ആക്ടറാണ് മോഹൻലാൽ. മമ്മൂക്കയെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം തമിഴിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും അവസരം ലഭിച്ചില്ലാൽ തീർച്ചയായും സിനിമ ചെയ്യുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സിനിമക്കപ്പുറം രാഷ്ട്രീയത്തിലും നെപ്പോളിയൻ ശ്രദ്ധേയ സാനിധ്യമായിരുന്നു. കേന്ദ്ര സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നിട് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. ഇനി രാഷ്ട്രീയത്തിലേക്ക് മടക്കമില്ലെന്ന് നെപ്പോളിയൻ വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ഭയം കാരണം കുടുംബം തന്നെ അമേരിക്കൻ പൗരനാക്കി മാറ്റിയെന്നും അദ്ദേഹം ചിരിയോടെ പറയുന്നുണ്ട്..
English Summary
Actor Napoleon reflected on his iconic role as ‘Mundakkal Shekharan’ in Devasuram, stating he is ready for a third installment if Mohanlal agrees. He also expressed a desire to act with Mammootty.