‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ

Hakeem Shajahan Shares His 'Jailer 2' Experience: From Missing Out on Part One to Playing Sharva Kalpak: ആദ്യം തിരഞ്ഞെടുത്തത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് താരം വെളിപ്പെടുത്തി. അതിനായി ഓഡീഷൻ എടുക്കുകയും ലൂക്ക് ടെസ്റ്റ് നടത്തുകയും ഒക്കെ ചെതു പക്ഷേ വർക്കായില്ല. അങ്ങനെ മൂന്നാമത്തെ ഓപ്ഷനായാണ് ‘ഷർവ കല്പക്’ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്

‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ

ഹക്കീം ഷാജഹാൻ

Published: 

17 Oct 2026 | 02:19 PM

ജെയിലർ 2-നെ വേണമെങ്കിൽ ഒരു മലയാള സിനിമയെന്ന് വിളിക്കാം. ഭാഷയുടെ കാര്യത്തിലല്ല. മലയാള സിനിമയിലെ അഭിനയതാക്കളാണ് അതിന് കാരണം, മോഹൻലാലിൽ തുടങ്ങി, സുരാജ് വെഞ്ഞാറമൂടും, വിനായകനും, ഹക്കീം ഷായും, കോട്ടയം നസീറും അങ്ങനെ നീളുന്നു മലയാള അഭിനയതാക്കളുടെ ലിസ്റ്റ്. ഇന്ത്യയിലെ തന്നെ സൂപ്പർ താരങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയായി ജെയിലർ 2 മാറിയിട്ടുണ്ട്. അത്തരം ഒരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്ന് പറയുകയാണ് ഹക്കീം ഷാ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ജെയ്‌ലർ 2 അനുഭവങ്ങൾ പങ്കുവച്ചത്.

എങ്ങനെയാണ് ജെയിലർ 2 സിനിമയുടെ ഭാഗമായത് എന്ന് അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്. ജെയ്‌ലർ വണ്ണിൽ ഒരു കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് അത് നടന്നില്ല എന്നും ഹക്കിം പറയുന്നു. ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോസ് എല്ലാം അയച്ചു നൽകിയിരുന്നു എന്നാൽ പിന്നീട് വിളിയൊന്നും വന്നില്ല. സിനിമ റിലീസായപ്പോൾ പോയി കണ്ടിരുന്നു. ഏത് കഥാപാത്രത്തിന് വേണ്ടിയാണ് തന്നെ പരിഗണിച്ചിരുന്നത് എന്നൊന്നും അറിവുണ്ടായിരുന്നില്ല. തീയറ്റർ അക്ഷാരാർത്ഥത്തിൽ പൂരപ്പറമ്പായിരുന്നു. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന് അപ്പോൾ മനസ്സിൽ ആലോചിച്ചുപോയിട്ടുണ്ട് എന്ന് ഹക്കീം പറയുന്നു.

Also Read: Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്

ജെയിലർ 2-വിനായി വീണ്ടും കോൾ വന്നപ്പോൾ വലിയ പ്രതീക്ഷ തോന്നിയിരുന്നില്ല എന്ന് ഹക്കീം പറയുന്നുണ്ട്. ആദ്യത്തെ പോലെയാകും, പിന്നീട്ട് വിളിക്കാൻ സാധ്യതയില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ലുക്ക് ടെസ്റ്റിൻ വിളിച്ചു. “പല ക്യാരക്ടറിനായും എന്നെ പരിഗണിച്ചിരുന്നു. അവസാനം എനിക്ക് നെൽസൺ മൂന്ന് ഓപ്ഷൻ തന്നു. അതിൽ നിന്നും ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം എന്ന് പറഞ്ഞു. അതൊരു പ്രിവിലേജ് ആയി തോന്നി” ഹക്കീം പറഞ്ഞു.

ആദ്യം തിരഞ്ഞെടുത്തത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് താരം വെളിപ്പെടുത്തി. അതിനായി ഓഡീഷൻ എടുക്കുകയും ലൂക്ക് ടെസ്റ്റ് നടത്തുകയും ഒക്കെ ചെതു പക്ഷേ വർക്കായില്ല. അങ്ങനെ മൂന്നാമത്തെ ഓപ്ഷനായാണ് ‘ഷർവ കല്പക്’ എന്ന കഥാപാത്രത്തിലേക്ക് എത്തിയത് എന്ന് ഹക്കീം പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടിയ അവസരത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. “മുന്നിലേക്ക് നോക്കുമ്പോൾ, മൂന്ന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, നാലോ അഞ്ചോ നാഷ്ണൽ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എല്ലാവരും ഇരുന്ന് ‘ചില്ലിങ്ങ്’ ആണ്” ആ ഫ്രെയിമിൽ നിൽക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

English Summary

Actor Hakeem Shajahan shared his ‘Jailer 2’ experience, revealing that director Nelson offered him three character options before he landed the role of Sharva Kalpak alongside Indian cinema legends.

Loading...
Unable to load recommendations.
Follow Us
Related Stories
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?