AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്

"No Gentle Parenting, Just a Life Spent Hustling for the Family": Vinay Forrt Opens Up About His Father: “ഞങ്ങൾ മൂന്ന് മക്കളാണ്, എനിക്ക് ഒരു സഹോദരനും, സഹോദരിയും ഉണ്ട്. അച്ചൻ്റെ ലോകം അതായിരുന്നു. ജെൻ്റിൽ പാരൻ്റിംഗ് ഒന്നും നടന്നിട്ടില്ല അദ്ദേഹത്തിൻ്റെ കാര്യത്തിൽ. പക്ഷേ വീടെങ്ങനെ നടത്തിക്കൊണ്ടുപോകാം എന്ന ചിന്തിയൽ അദ്ദേഹത്തിൻ്റേതായ തിരക്കുകൾക്കുള്ളിലായിരുന്നു അച്ഛൻ്റെ ജീവിതം”

Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
വിനയ് ഫോർട്ട്Image Credit source: Facebook Vinay Forrt
Sumeesh T Unneen
Sumeesh T Unneen | Published: 17 Oct 2026 | 01:01 PM

കുടുംബത്തിലെ കാര്യങ്ങൾ മുന്നോപോകുന്നതിനായി ജീവിതത്തിൻ്റെ നല്ലകാലം മുഴുവൻ ഓടിനടന്ന ആളാണ് തൻ്റെ അച്ഛൻ എന്ന് നടൻ വിനയ് ഫോർട്ട്. ഇന്ന് തനിക്കുള്ള ഔ പ്രിവിലേജും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും മക്കളുടെ കൂടെ അധികം സമയം ചിലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നും വിനയ് ഫോർട്ട് തുറന്നുപറഞ്ഞൂ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കുടൂംബത്തെ കുറിച്ചും ചെറുപ്പകാലത്തെ ഓർമ്മകളെ കുറിച്ചും താരം മനസ്സ് തുറന്നത്

ടെലിഗ്രാഫ് മാനായിരുന്നു അച്ചൻ. ജീവിതത്തിഒലുടനീളം സ്ട്രിഗിൾ അനുഭവിക്കേണ്ടിവന്ന ആളാണ് അദ്ദേഹം എന്ന് വിനയ് പറയുന്നു. ഇന്ന് തനിക്കുള്ള ഒരു പ്രിവിലേജും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തനിക്ക് വേണമെങ്കിൽ ഒരുമാസം ജോലിയിൽ നിന്നും ബ്രേക്കെടുത്ത് മകനോടൊപ്പം സമയം ചിലവഴിക്കാം, അവനോടൊപ്പം യാത്ര ചെയ്യാം. എന്നാൽ അതിനെ കുറിച്ചൊന്നും അദ്ദേഹത്തിന് അക്കാലത്ത് ചിന്തിക്കാനാകുമായിരുന്നില്ല എന്ന് വിനയ് പറയുന്നു.

Also Read: Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

“ഞങ്ങൾ മൂന്ന് മക്കളാണ്, എനിക്ക് ഒരു സഹോദരനും, സഹോദരിയും ഉണ്ട്. അച്ചൻ്റെ ലോകം അതായിരുന്നു. ജെൻ്റിൽ പാരൻ്റിംഗ് ഒന്നും നടന്നിട്ടില്ല അദ്ദേഹത്തിൻ്റെ കാര്യത്തിൽ. പക്ഷേ വീടെങ്ങനെ നടത്തിക്കൊണ്ടുപോകാം എന്ന ചിന്തിയൽ അദ്ദേഹത്തിൻ്റേതായ തിരക്കുകൾക്കുള്ളിലായിരുന്നു അച്ഛൻ്റെ ജീവിതം” വിനയ് പറഞ്ഞൂ. സൈക്കിൾ ചവിട്ടിയാണ് ടെലഗ്രാം കൊണ്ടുപോയി കൊടുത്തിരുന്നത്. ജോലിക്ക് ശേഷമുള്ള സമയം വീട്ടിലെ കാര്യങ്ങളിൽ അമ്മയെ സഹായിക്കും. മകളോടൊപ്പം ചിലവഴിക്കാൻ അധികം സമയമൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. തങ്ങളുടെ എല്ലാ കാര്യങ്ങളും ബാലൻസ് ചെയ്തിരുന്നത് അമ്മയാണ് എന്നും വിനയ് പറയുന്നു.

തന്നെക്കുറിച്ചോർത്ത് അച്ഛന് അഭിമാന തോന്നിയിട്ടുണ്ടോ എന്നുപോലും തനിക്കറിയില്ല എന്നും വിനയ് പറയുന്നുണ്ട്. പിന്നാലെ രസകരമായ ഒരു സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അച്ഛൻ കായിക പ്രേമിയാണ്. ചെറുപ്പത്തിൽ പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ കളി കാണാൻ അച്ഛനൊപ്പം സൈക്കിളിൽ പോയതെല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട്. പ്രേമം ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് നാട്ടിൽ ഒരു മാരത്തൺ നടന്നപ്പോൾ തന്നെ അതിൻ്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നു. അതിനായി ട്രാക്സ്യൂട്ടുമിട്ട് പുറത്തിറങ്ങുമ്പോൾ അച്ചൻ കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു. വേഷം കണ്ടതോടെ എങ്ങോട്ടാണെന്ന് ചോദിച്ചു. മാരത്തൺ ഉദ്ഘാടനം ചെയ്യാനാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ ‘വിജയിച്ചു വാ’ എന്നും പറഞ്ഞ് തന്നെ അനുഗ്രഹിച്ചു. “സിനിമയിൽ അഭിനയിക്കുന്നതിൽ അച്ചൻ എത്രത്തോളം പ്രൗഡാണ് എന്നറിയില്ല. പക്ഷേ ഒരു മാരത്തൺ ഉദ്ഘാടനം ചെയ്യാൻ പോയ എന്നെ അച്ഛൻ അനുഗ്രഹിച്ചുവിട്ടു. ജീവിതത്തിൽ മുൻപൊരിക്കലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല” എന്ന് വിനയ് ഫോർട്ട് ചിരിയോടെ പറഞ്ഞൂ.

English Summary

Actor Vinay Forrt opened up about his father’s lifelong struggles as a telegram messenger who worked tirelessly to support the family, while sharing an amusing anecdote about his sports-loving dad.

Follow Us