റഷ്യ-യുക്രൈൻ യുദ്ധം പശ്ചാത്തലം, വ്യോമസേനയുടെ അഭിമാനകരമായ ഓപ്പറേഷൻ; മോഹൻലാൽ-വിഷ്ണു മോഹൻ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്
Mohanlal Vishnu Mohan Movie Operation Ganga : മോഹൻലാലിൻ്റെ കരിയറിലെ 367-ാമത്തെ ചിത്രമാണ് ഓപ്പറേഷൻ ഗംഗ. L367 എന്നായിരുന്നു സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ മേപ്പടിയാൻ, കഥ ഇന്നുവരെ സിനിമകളുടെ സംവിധായകൻ വിഷ്ണു മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വിഷ്ണു മോഹനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. മോഹലാലിൻ്റെ കരിയറിലെ 367-ാമത്തെ ചിത്രത്തിന് ഓപ്പറേഷൻ ഗംഗ എന്നാണ് പേരിട്ടിരിക്കുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി പ്രമുഖരാണ് അണിനിരക്കുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രത്തിൻ്റെ ഷൂട്ടിങ് ഉടൻ ആരംഭിച്ചേക്കും.
മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ സിനിമകളുടെ സംവിധായകനാണ് വിഷ്ണു മോഹൻ. സംവിധായകൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. മോഹൻലാലിന് പുറമെ ബോളിവുഡ് താരങ്ങളായ അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ, തമിഴ് താരം പാർഥിപൻ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് പ്രധാന താരങ്ങൾ. ഗോകൂലം മൂവീസൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ബൈജു ഗോപാലൻ, വിസി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ഓപ്പറേഷൻ ഗംഗ സിനിമ നിർമിക്കുന്നത്.
ALSO READ : This Week OTT Releases: ഉന്മാദം മുതൽ DC വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ഓപ്പറേഷൻ ഗംഗയുടെ ടൈറ്റിൽ പോസ്റ്റർ
ഓപ്പറേഷൻ ഗംഗ
2022ൽ റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെയും പൗരന്മാരെയും സ്വദേശത്തേക്ക് മടക്കി കൊണ്ടുവന്ന ഇന്ത്യൻ വ്യോമസേനയുടെ റെസ്ക്യൂ ഓപ്പറേഷൻ്റെ പേരായിരുന്നു ഓപ്പറേഷൻ ഗംഗ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എയർ ഫോഴ്സും സംസുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ 20,000 പൗരന്മാരെയാണ് രക്ഷപ്പെടുത്തി സ്വദേശത്തേക്കെത്തിച്ചത്. അതിൽ 18,000 പേർ യുക്രൈനിൽ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യൻ വിദ്യാർഥികളായിരുന്നു. അതിസാഹസികമായി വിദ്യാർഥികളെ യുക്രൈൻ്റെ അയൽ രാജ്യങ്ങളിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു വിദേശകാര്യ മന്ത്രാലയവും എയർ ഫോഴ്സും.
അണിയറയിലും വൻ താരനിര
ചിത്രത്തിൻ്റെ ക്യാമറയ്ക്കും പിന്നിലും സിനിമയുടെ സാങ്കേതിക മേഖലയിലെ പ്രമുഖരാണ് അണിനിരക്കുന്നത്. ഉറി, ദുരന്ധർ സിനിമകൾക്ക് സംഗീതം ഒരുക്കിയ ശാശ്വത് സച്ച്ദേവാണ് ഓപ്പറേഷൻ ഗംഗയുടെ സംഗീത സംവിധായകൻ. പുഷ്പ പോലെയുള്ള സ്റ്റൈലിഷ് സിനിമകളുടെ ഛായാഗ്രാഹകൻ മിർസ്ലോ കുബ ബ്രോസെകാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കിൽ, ദുരന്ധർ തുടങ്ങിൽ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സീ യങ് ഓ ആണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത്. അർട്ട് ഡയറക്ടറായി രാജീവൻ, എഡിറ്ററായി ഷമീർ മുഹമ്മദ്, ശബ്ദം ഡിസൈൻ ചെയ്യുന്നതിനായി ബിഷ്വദീപ് ചാറ്റർജി, കോസ്റ്റ്യൂ ഡിസൈനറായി മെൽവി ജെ, മേക്കപ്പ് രോണെക്സ് സേവ്യർ തുടങ്ങി അണിയറയിൽ മികവുറ്റവരെയാണ് അണിനിരത്തിട്ടുള്ളത്.
180 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്കുള്ളത്. ഇന്ത്യയിൽ കൊച്ചിയിലും ഡൽഹിയിലും ഡെഹ്റാഡൂണിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന് വിദേശത്ത് പോളണ്ട്, കസാക്കിസ്ഥാൻ, ജോർജിയ എന്നീ രാജ്യങ്ങളിൽ പ്രത്യേക ഷെഡ്യൂൾ ഒരുക്കുന്നുണ്ട്. വൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം 2027ൽ തിയറ്ററിൽ എത്തും. നിലവിൽ അതിമനോഹരം എന്ന സിനിമയുടെ അണിയറയിലാണ് മോഹൻലാൽ. തുടരും എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രീകരണം പൂർത്തിയായ സിനിമ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും.
English Summary
Mohanlal-Vishnu Mohan Movie Titled As Operation Ganga. Plot is Indian Air Force And External Ministry Rescue Operation For Indian Students And Citizens From Kiyv, During Russia Ukraine War in 2022. Under Gokulam Movies Banner Gokulam Gopalan Will Produce Movie. Bollywood Stars Arjun Rampal , Adil Hussain, Tamil Star Prathiban And South Indian Actress Bhagyasree Borse Will Handle Other Lead Characters.