AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Oru Durooha Saahacharyathil OTT : ആരും പ്രതീക്ഷിക്കാത്ത ഡീൽ? ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒടിടിയിലേക്ക്

Oru Durooha Saahacharyathil OTT Release Date : കഴിഞ്ഞ മാസം തിയറ്ററിൽ എത്തി ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. നെറ്റ്ഫ്ലിക്സാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Oru Durooha Saahacharyathil OTT : ആരും പ്രതീക്ഷിക്കാത്ത ഡീൽ? ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒടിടിയിലേക്ക്
Oru Durooha Saahacharyathil OttImage Credit source: Kunchacko Boban Facebook
Jenish Thomas
Jenish Thomas | Updated On: 11 May 2026 | 01:04 PM

Oru Durooha Saahacharyathil OTT Platform : ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിച്ച ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. കുഞ്ചാക്കോ ബോബന് പുറമെ ദിലീഷ് പോത്തനും സജിൻ ഗോപുവും ചിദംബരവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ മാസം ഏപ്രിൽ 15ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതുകൊണ്ട് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് നിരവധി പേരാണ് സിനിമ കാണാൻ കാത്തിരിക്കുന്നത്. അവർക്കിതാ സന്തോഷ വാർത്ത ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

ഒരു ദുരൂഹ സാഹചര്യത്തിൽ ഒടിടി

നെറ്റ്ഫ്ലിക്സാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. മികച്ച അഭിപ്രായം ലഭിച്ചതോ, സിനിമയുടെ ക്വാളിറ്റി ഉറപ്പ് വരുത്തുന്ന സിനിമകളോ നെറ്റ്ഫ്ലിക്സ് മലയാളത്തിൽ നിന്നും സ്വന്തമാക്കാറുള്ളത്. അങ്ങനെ ഇരിക്കെയാണ് തിയറ്ററിൽ വലിയ മികവ് പുലർത്താൻ സാധിക്കാത്ത ഒരു ദുരൂഹ സാഹചര്യത്തിൽ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഒരു വമ്പൻ ഒടിടി ഡീൽ നടന്നിരിക്കാമെന്ന് ഇൻഡസ്ട്രി ട്രാക്കർമാർ അഭിപ്രായപ്പെടുന്നത്. ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ മെയ് 13 (നാളെ അർധ രാത്രി മുതൽ) നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

ALSO READ : Drishyam 3 trailer: അവരുടെ അച്ഛൻ ഒരു ക്രിമിനലാണെന്ന തോന്നൽ ഉണ്ടായാലോ? ജോർജ് കുട്ടി കുറ്റം സമ്മതിക്കുന്നു? ദൃശ്യം ട്രെയിലർ

ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ

മാജിക് ഫ്രെയിംസിൻ്റെയും ഉദയ പിക്ചേഴ്സിൻ്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിൻ്റെ നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ നിർമിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ ഈ വർഷം ജനുവരി മുതൽ റിലീസിന് തയ്യാറെടുത്തിരുന്നില്ല, എന്നാൽ ചില കാരണങ്ങൾ റിലീസ് വൈകുകയായിരുന്നു.

കൂടാതെ നേരത്തെ സിനിമയുടെ സംവിധായകൻ പേരിൻ്റെ സ്ഥാനത്തെ രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ പേര് അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ആശയം (Concept) രതീഷ് ബാലകൃഷ്ണൻ എന്ന് മാത്രമായിരുന്നു ആദ്യം പുറത്തുവിട്ട പോസ്റ്ററിൽ നൽകിയിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ട്രെയിലർ ഇറങ്ങിയപ്പോൾ കഥ, തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നാണ് അണിയറപ്രവർത്തകർ നൽകിയിരുന്നത്.

വയനാടിനെ പശ്ചാത്തലമാക്കിയതാണ് സിനിമയുടെ കഥ പറച്ചിൽ. അക്ഷനോടൊപ്പം കോമഡിയും ത്രില്ലറും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിലീഷ് പോത്തനും സജിൻ ഗോപുവിനും ചിദംബരത്തിനും പുറമെ ശരണ്യം, രാജേഷ് മാധവൻ, ജാഫർ ഇടുക്കി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ സേതു ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഡോൺ വിൻസെൻ്റാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.

English Summary

Malayalam Movie Oru Durooha Saahacharyathil OTT Streaming Date Announced. Oru Durooha Saahacharyathil OTT Streaming Starts From May 13 On Netflix.

Follow Us