Priyadarshan: ‘ആ സീനിന് ഒട്ടും ലോജിക്കില്ല, പക്ഷേ ആളുകൾ അത് കണ്ട് ചിരിക്കുകയാണ്’

Priyadarshan About Road Roller Scene in Vellanakalude Naadu: പ്രിയദർശൻ - മോഹൻലാൽ കോമ്പോയിൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രം. ആ സിനിമയിലെ ഏറ്റവും ഐക്കോണിക് ആയ സീൻ ഏതെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസിൽ വരുന്നത് കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ തന്നെയാണ്. ഇപ്പോഴിതാ, ആ സീനിലെ ലോജിക്ക് ഇല്ലായ്മയെ കുറിച്ച് പറയുകയാണ് പ്രിയദർശൻ.

Priyadarshan: ആ സീനിന് ഒട്ടും ലോജിക്കില്ല, പക്ഷേ ആളുകൾ അത് കണ്ട് ചിരിക്കുകയാണ്

Priyadarshan

Published: 

26 Mar 2026 | 01:45 PM

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ, തന്റെ കരിയറിലെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയദർശൻ. തന്റെ ആ​ദ്യചിത്രത്തിൽ നായകനായ മോഹൻലാൽ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും പ്രധാനവേഷത്തിൽ എത്തുന്നത്. പ്രിയദർശൻ – മോഹൻലാൽ കോമ്പോയിൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രം.

ആ സിനിമയിലെ ഏറ്റവും ഐക്കോണിക് ആയ സീൻ ഏതെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസിൽ വരുന്നത് കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ തന്നെയാണ്. ഇപ്പോഴിതാ, ആ സീനിലെ ലോജിക്ക് ഇല്ലായ്മയെ കുറിച്ച് പറയുകയാണ് പ്രിയദർശൻ.

ALSO READ: ‘ആള്‍ക്കാരുമായി കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹന്‍ലാലാണ്, മമ്മൂട്ടി അത്ര എളുപ്പമല്ല’

‘ഖട്ട മീഠായിലെ ആ റോഡ് റോളർ സീണ ഒറിജിനൽ വേർഷനിലും ഒരു മാറ്റമില്ലതെ ഷൂട്ട് ചെയ്തിട്ടുണ്ട്. എല്ലാവരും ആ സീൻ കണ്ട് ചിരിക്കാറുണ്ട്. സത്യം പറഞ്ഞാൽ ആ സീനിലെ ലോജിക്ക് ഇല്ലായ്മയെ കുറിച്ച് ആരും ചിന്തിക്കാറില്ല. എല്ലാവരും അത് കണ്ട് ചിരിക്കും. അതിനപ്പുറത്തേക്ക് ഒന്നും ആലോചിക്കാറില്ല. റോഡ് റോളർ കൺട്രോളില്ലാതെ ഓടുന്നത് കണ്ട് എല്ലാവരും പേടിച്ച് ഓടുകയാണ്. ശരിക്കും ഒരു റോഡ് റോളർ അങ്ങനെ നീങ്ങില്ല.

നമ്മൾ മുന്നോട്ട് പോകാനുള്ള രീതിക്ക് കൺട്രോൾ ചെയ്താൽ അത് മുന്നോട്ട് പോകും. തിരിച്ച് ചെയ്താൽ പിന്നോട്ട് പോകും. അല്ലാത്ത സമയത്ത് അതിന്റെ സ്റ്റിയറിങ് ലോക്കായി കിടക്കും. അപ്പോൾ ആ സീൻ എടുത്തപ്പോൾ ലോജിക്കിനെ പറ്റിയൊന്നും ചിന്തിച്ചില്ല. പ്രേക്ഷകർ ആസ്വദിക്കുന്നു, അതിനപ്പുറത്തേക്ക് വേറൊന്നും വേണ്ട’ പ്രിയദർശൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?