Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
Priyanka Anoop about Vijay:അദ്ദേഹം ഒരു നല്ല നേതാവാണ് ഞാൻ എന്റെ മനസ്സിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് എന്നും പ്രിയങ്ക അനൂപ് പറയുന്നു. കുടുംബബന്ധങ്ങൾക്ക് അത്രയും പ്രാധാന്യം നൽകുന്ന കുടുംബബന്ധങ്ങളിലേക്കുള്ള മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന പ്രിയങ്കയ്ക്ക് വിജയും നടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന..............

Priyanka Anoop, Vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ചും നടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ക്ഷോഭിച്ചു നടി പ്രിയങ്ക അനൂപ്. തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനും രാഷ്ട്രീയ നേതാവുമാണ് വിജയ് എന്നും അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒരു മറുപടിയും പറയാനില്ല എന്നാണ് പ്രിയങ്ക അനൂപ് പറയുന്നത്. അവര് തമ്മിലുള്ള ബന്ധം എന്താണ് എന്ന് അന്വേഷിച്ച് നടക്കൽ അല്ല എന്റെ ജോലി.
അദ്ദേഹം ഒരു നല്ല നേതാവാണ് ഞാൻ എന്റെ മനസ്സിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് എന്നും പ്രിയങ്ക അനൂപ് പറയുന്നു. കുടുംബബന്ധങ്ങൾക്ക് അത്രയും പ്രാധാന്യം നൽകുന്ന കുടുംബബന്ധങ്ങളിലേക്കുള്ള മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന പ്രിയങ്കയ്ക്ക് വിജയും നടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന അവതാരകന്റെ ചോദ്യത്തോട് ആയിരുന്നു താരം മറുപടി നൽകിയത്.
പ്രിയങ്കയുടെ വാക്കുകൾ….
അതൊക്കെ അവരുടെ വിഷയമാണ് ഇത് ചോദിക്കാനോ പറയാനോ നിൽക്കൽ അല്ല എന്റെ ജോലി. അവര് പ്രേമിക്കുന്നുണ്ടോ അല്ലെങ്കിൽ അവർ ഫ്രണ്ട്ഷിപ്പിൽ ആണോ അമ്മായിയുടെ മോനാണോ എന്ന് ചോദിക്കലല്ല എന്റെ പണി. അവരെന്താന്ന് വെച്ചാൽ ആയിക്കോട്ടെ ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഒരു കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ഈ വിഷയത്തിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. വിജയിക്ക് ചോദിക്കാനും പറയാനും അയാളുടെ ഭാര്യയും അച്ഛനും അമ്മയും എല്ലാം ഉണ്ട്. ഈ കാര്യങ്ങളൊക്കെ അവർ അന്വേഷിച്ചോളും.
മദ്രാസിലെ ജനങ്ങൾ മുഴുവൻ അവിടുത്തെ അവരുടെ ജീവിതം കാണുന്നുണ്ട് അവിടെ നമ്മൾ എന്ത് പറയാനാണ്. അല്ലാതെ ഹോട്ടൽ റൂമിൽ പോയി അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പോയോ എന്ന് അന്വേഷിച്ചു നടക്കുന്നത് എന്റെ ജോലിയല്ല. എനിക്ക് വ്യക്തിപരമായിട്ട് വിജയിയെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഭരണം കണ്ടിട്ടും പ്രവർത്തനങ്ങൾ കണ്ടിട്ടും താൻ ടിവികെയിൽ ചേർന്നത് എന്നും പ്രിയങ്ക അനൂപ് പറയുന്നു.ഓൺലൈൻ മാധ്യമമായ ഷാജി പാപ്പനോടായിരുന്നു താരത്തിന്റെ പ്രതികരണം.
ENGLISH SUMMARY
Actress Priyanka Anoop reacted with irritation to questions regarding Tamil Nadu Chief Minister [M.K. Stalin] and actor Vijay. Priyanka Anoop stated that Vijay is an actor and political leader whom she greatly admires, and added that she has no comment to make about him. She remarked, “It is not my job to go around investigating the nature of the relationship between them.”