AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinay Forrt: ‘ബി.കെ.യുവിലെ അലക്സിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചൊരു പ്രബന്ധം’; രസകരമായ പ്രേക്ഷക പ്രതികരണം വിവരിച്ച് വിനയ് ഫോർട്ട്

Vinay Forrt on Playing Alex in BKU: "From His Perspective, He Is a Great Brother and Uncle": പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾക്കിടയിലേക്കാണ് അലക്സ് ഒരു കോൺഫ്ലിക്ടുമായി വരുന്നത്. അതൊരു ചലഞ്ചാണ്. അത്തരമൊരു കോൺഫ്ലിക്ട് ഉണ്ടാക്കുമ്പോഴും. സിനിമയിൽ തമാശ കൊണ്ടുവരാനും കഴിയണം. സിനിമ കണ്ടിറങ്ങുമ്പോൾ ആളുകൾ നമ്മളെ ഓർത്തിരിക്കണം എന്ന് താൻ ആഗ്രഹിക്കാറുണ്ട്

Vinay Forrt: ‘ബി.കെ.യുവിലെ അലക്സിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചൊരു പ്രബന്ധം’; രസകരമായ പ്രേക്ഷക പ്രതികരണം വിവരിച്ച് വിനയ് ഫോർട്ട്
വിനയ് ഫോർട്ട്Image Credit source: Facebook Vinay Forrt
Sumeesh T Unneen
Sumeesh T Unneen | Published: 16 Oct 2026 | 12:58 PM

ബെത്ലഹേം കുടുംബ യൂണിറ്റിലെ വില്ലനായാണ് യഥാർത്ഥത്തിൽ വിനയ് ഫോർട്ടിൻ്റെ അലക്സ് എന്ന കഥാപാത്രം എത്തുന്നത്. എന്നാൽ ആ കുത്തിത്തിരിപ്പുകൾക്കിടയിലും പ്രേക്ഷകർക്കിടയിൽ ചിരി പടർത്താൻ ആ കഥാപാത്രത്തിന് കഴിയുന്നുമുണ്ട്. വില്ലനായിക്കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ആ കഥാപാത്രത്തിന് കഴിയുന്നുണ്ട് എന്ന് സാരം. സിനിമ ഒ.ടി.ടിയിൽ റിലീസായതിന് പിന്നാലെ അലക്സ് എന്ന കഥാപാത്രത്തിൻ്റെ പോസിറ്റിവിറ്റി വിവരിക്കുന്ന ഒരു പ്രബന്ധം തന്നെ, ഒരു സുഹൃത്ത് തനിക്ക് അയച്ചുതന്നു എന്ന് പറയുകയാണ്. മനോരമ ന്യൂസിൻ്റെ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയിൽ വിനയ് ഫോർട്ട്.

സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും അലക്സിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അയാൾ വളരെ പോസിറ്റീവാണെന്നും, മികച്ച ആങ്ങളയും അമ്മാവനുമാണെന്നും വിനയ് പറയുന്നു. അലക്സ് ശരിക്കും വളരെ നല്ല ഒരു അമ്മാവനാണ്. അയാൾക്ക് ആകെ ഒരു പെങ്ങൾ മാത്രമേ ഒള്ളു. പെങ്ങളെ അയാൾക്ക് വലിയ ഇഷ്ടവുമാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സഹോദരങ്ങൾ. അലക്സ് അത്യാവശ്യം പഠിച്ചതുകൊണ്ട് അയാൾക്ക് ബാങ്കിൽ ജോലി കിട്ടി. ഈ പെങ്ങളുടെ 20 വയസുള്ള മകളാണ് ഏതാണ്ട് അലക്സിൻ്റെ പ്രായമുള്ള ഒരാളെയാണ് പ്രേമിക്കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ വളരെ ജനുവിനായ ഒരു പ്രതികരണം മാത്രമേ അലക്ഷിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നൊള്ളു എന്ന് വിനയ് പറയുന്നു.

Also Read: Sonia Bose: “മീ ടു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, നോ എന്ന് പറയാൻ ആർജ്ജവം കാണിക്കുകയാണ് വേണ്ടത്”: സോണിയ ബോസ്

കഥാപാത്രങ്ങളെ സമീപിക്കുമ്പോൾ എപ്പോഴും ആ കഥാപാത്രങ്ങളുടെ ശരികളെ കുറിച്ച് ചിന്തിക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. നാളെ ഒരു കൊലപാതകിയുടേയോ പീഡോഫീലിൻ്റെയോ കഥാപാത്രം ചെയ്താലും ആ കഥാപാത്രത്തിൻ്റെ ശരികളെ കുറിച്ച് ബോധ്യമുണ്ടാകണം. എങ്കിൽ മാത്രമേ ആ കഥാപാത്രത്തോട് ഒരു അഭിനയതാവ് എന്ന നിലയിൽ നീതിപുലർത്താനാകു. അതിനെതിരെ നിന്നുകൊണ്ട് അത്തരം ഒരു കഥാപത്രത്തെ അവതരിപ്പിക്കാനാകില്ല എന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.

ബെത്ലഹേം കുടുംബ യൂണിറ്റിലേത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ചിംഗ് റോളായിരുന്നു. സിനിമയിൽ അഞ്ചോ ആറോ സീനുകളിൽ മാത്രമേ അലക്സ് എന്ന കഥാപാത്ര വരുന്നൊള്ളു. ബാക്കി അഭിനയതാക്കളെല്ലാം സിനിമയിൽ ആദ്യാവസാനം ഉള്ളവരാണ്. സിനിമയിൽ ശരിക്കും ഒരു വില്ലൻ കഥാപാത്രമായാണ് എത്തുന്നത്. പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾക്കിടയിലേക്കാണ് അലക്സ് ഒരു കോൺഫ്ലിക്ടുമായി വരുന്നത്. അതൊരു ചലഞ്ചാണ്. അത്തരമൊരു കോൺഫ്ലിക്ട് ഉണ്ടാക്കുമ്പോഴും. സിനിമയിൽ തമാശ കൊണ്ടുവരാനും കഴിയണം. സിനിമ കണ്ടിറങ്ങുമ്പോൾ ആളുകൾ നമ്മളെ ഓർത്തിരിക്കണം എന്ന് താൻ ആഗ്രഹിക്കാറുണ്ട്. മികച്ച തിരക്കഥയിൽ വിഷനുള്ള ഒരു സംവിധായനൊപ്പം പ്രവർത്തിക്കുമ്പോൾ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും എന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.

English Summary

Actor Vinay Forrt revealed that a friend sent him an essay praising the positivity of his antagonist character, Alex, in ‘Bethlehem Kudumba Unit’ following the film’s recent OTT release.

Follow Us