Jailer 2: രജനി സാർ എഴുന്നേറ്റ് കയ്യടിച്ചു, ദേശീയ അവാർഡിനേക്കാൾ വിലയുണ്ട് അതിന്; ജയിലർ 2 അനുഭവം വെളിപ്പെടുത്തി സുരാജ്
Suraj Venjaramoodu Shares Memorable Experience from Jailer 2: രജനീകാന്ത് നായകനായ എത്തുന്ന മാസ് ആക്ഷൻ സിനിമ ജയിലർ ടു റിലീസ് ചെയ്യാൻ ഇനി വെറും മൂന്നുദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയുടെ റിലീസിനായി ആരാധകരും സിനിമ ആസ്വാദകരും എല്ലാം അക്ഷമരായി കാത്തിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ജയിലർ 2 ഒരു സ്പെഷ്യൽ സിനിമയാണ്. ജയിലർ ആദ്യ ഭാഗത്തിന് സമാനമായി ഒരു മലയാളി നടൻ തന്നെയാണ് രജനീകാന്ത് അവതരിപ്പിക്കുന്ന ടൈഗർ മുത്തുവേൽ പാണ്ഡ്യൻ

Suraj Venjaramoodu, Rajnikanth
രജനീകാന്ത് നായകനായ എത്തുന്ന മാസ് ആക്ഷൻ സിനിമ ജയിലർ ടു റിലീസ് ചെയ്യാൻ ഇനി വെറും മൂന്നുദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയുടെ റിലീസിനായി ആരാധകരും സിനിമ ആസ്വാദകരും എല്ലാം അക്ഷമരായി കാത്തിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ജയിലർ 2 ഒരു സ്പെഷ്യൽ സിനിമയാണ്. ജയിലർ ആദ്യ ഭാഗത്തിന് സമാനമായി ഒരു മലയാളി നടൻ തന്നെയാണ് രജനീകാന്ത് അവതരിപ്പിക്കുന്ന ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ വില്ലനായി എത്തുന്നത്. ആദ്യഭാഗത്തിൽ വിനായകനായിരുന്നു വില്ലനെങ്കിൽ രണ്ടാം ഭാഗത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് രജനിക്കെതിരെ മാസ്സ് വില്ലനായി വേഷമിടുന്നത്.
ദിലീപ് എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ജയിലർ 2 ൽ അവതരിപ്പിക്കുന്നത്. സിനിമയിൽ രജനികാന്തുമായി ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ ആണ് സുരാജ് തന്റെ അവിസ്മരണീയമായ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. സിനിമയിലെ തന്റെ അഭിനയം കാണുന്നതിനു വേണ്ടി രജനികാന്ത് കാത്തിരുന്ന നിമിഷവും തന്റെ പെർഫോമൻസ് കണ്ട ശേഷം അഭിനന്ദിച്ചതും ഓർത്തെടുക്കുകയാണ് സുരാജ്.
Also Read: റിലീസിന് 4 ദിവസം, 100 ഷോകൾ ഇപ്പോൾ തന്നെ ഹൗസ് ഫുൾ, പ്രീ ബുക്കിംഗിലും ഞെട്ടിച്ച് ജയിലർ 2
രജനികാന്ത് ഉൾപ്പെടെ പങ്കെടുത്ത പ്രീ ലോഞ്ച് ചടങ്ങിലാണ് സുരാജ് മനസ്സ് തുറന്നത്. സുരാജിന്റെ വാക്കുകൾ ഇങ്ങനെ – അന്ന് രജനി സാർ തന്റെ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ പോകാൻ തയ്യാറെടുക്കുകയായിരുന്നു, പക്ഷേ തന്റെ ഷോട്ടിലെ പ്രകടനം കാണുന്നതിനു വേണ്ടി അദ്ദേഹം കുറച്ചു നേരം കൂടി സെറ്റിൽ കാത്തു നിന്നു. താൻ അങ്ങനെ ആ ഷോട്ട് അഭിനയിച്ചു തീർത്തു. സംവിധായകൻ നെൽസൺ കട്ട് പറഞ്ഞ ആ മൊമെന്റിൽ ആരോ കൈയ്യടിക്കുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞു. നോക്കുമ്പോൾ അത് മറ്റാരുമല്ല, സാക്ഷാൽ രജനി സാറാണ് കയ്യടിക്കുന്നത്.
അദ്ദേഹം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. ഇത് കണ്ട് സെറ്റിൽ ഉണ്ടായിരുന്ന ബാക്കിയെല്ലാവരും കയ്യടിക്കാൻ ആരംഭിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായിരുന്നു അത്. മുൻപ് ദേശീയ അവാർഡ് തനിക്ക് ലഭിച്ചിട്ടുണ്ട്, എന്നാൽ രജനി സാറിന്റെ ഈ അഭിനന്ദനം തനിക്ക് അതിനേക്കാൾ വിലമതിക്കുന്നതാണ്. അത്രയും വലിയ സൂപ്പർതാരമായിട്ടും സഹതാരങ്ങളെ കുറിച്ചും അവരുടെ അഭിനയ രീതികളെ കുറിച്ചും അറിയാൻ അദ്ദേഹം കാണിക്കുന്ന താൽപര്യം തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി എന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
English Summary
Suraj Venjaramoodu plays the villainous character ‘Dileep’ in Jailer 2. He has now opened up about his experiences working with Rajinikanth on the film. Suraj shared these memorable experiences during the movie’s pre-release event.