AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2 Movie: റിലീസിന് 4 ദിവസം, 100 ഷോകൾ ഇപ്പോൾ തന്നെ ഹൗസ് ഫുൾ, പ്രീ ബുക്കിം​ഗിലും ഞെട്ടിച്ച് ജയിലർ 2

Jailer 2 Advance Booking: സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 സിനിമ ഒക്ടോബർ 15 നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി നേരത്തെ സിനിമയുടെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. അഡ്വാൻസ് ബുക്കിം​ഗിലും ജയിലർ സിനിമ ലോകത്തെ ഞെട്ടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ അഡ്വാൻസ് ബുക്കിം​ഗിലൂടെ 3.73 കോടി കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഇതിനകം 100 ഷോകൾ ആണ് അഡ്വാൻ ബുക്കിം​ഗിലൂടെ ഹൗസ്ഫുൾ ആയിരിക്കുന്നത്.

Jailer 2 Movie: റിലീസിന് 4 ദിവസം, 100 ഷോകൾ ഇപ്പോൾ തന്നെ ഹൗസ് ഫുൾ, പ്രീ ബുക്കിം​ഗിലും ഞെട്ടിച്ച് ജയിലർ 2
Jailer 2 MovieImage Credit source: Screen Grab
Amal KV
Amal KV | Updated On: 11 Oct 2026 | 12:02 AM

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 സിനിമ ഒക്ടോബർ 15 നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി നേരത്തെ സിനിമയുടെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. അഡ്വാൻസ് ബുക്കിം​ഗിലും ജയിലർ സിനിമ ലോകത്തെ ഞെട്ടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ അഡ്വാൻസ് ബുക്കിം​ഗിലൂടെ 3.73 കോടി കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഇതിനകം 100 ഷോകൾ ആണ് അഡ്വാൻ ബുക്കിം​ഗിലൂടെ ഹൗസ്ഫുൾ ആയിരിക്കുന്നത്. അതായത് സിനിമ റിലീസ് ചെയ്യാൻ ഇനി നാല് ദിവസംകൂടി ബാക്കി നിൽക്കെയാണ് ഇത്രയധികം ഷോ ഹൗസ് ഫുൾ ആയിരിക്കുന്നത്. ഇതിന് പുറമെ 307 ഷോകൾ ഫാസ്റ്റ് ഫില്ലിം​ഗുമാണ്. വൈകാതെ ഇവയും ഹൗസ് ഫുൾ ആകുമെന്ന് ഉറപ്പാണ്.

ട്രാക്ക് ടോളിവുഡ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 94 സിറ്റികളിലായി 252 തിയേറ്ററുകളിലെ 1,611 ഷോകളിലായി ആകെ 1,99,797 ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2D ഷോകളാണ് മൊത്തം അഡ്വാൻസ് ബുക്കിംഗിന്റെ 96.9 ശതമാനവും വരുന്നത്. ഇതിൽ ബഹു ഭൂരിഭാ​ഗം ബുക്കിം​ഗും തമിഴ്നാട്ടിൽ നിന്ന് തന്നെയാണ്. 3.54 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് തമിഴ്നാട്ടിൽ നിന്നുള്ളത് എന്ന് ട്രാക്ക് ടോളിവുഡ് റിപ്പോർട്ട് പറയുന്നു.
കർണാടകയും പോണ്ടിച്ചേരിയുമാണ് ഇതിന് തൊട്ടുപിന്നിലുള്ളത്.

Also Read: ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്! സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ, രജനീകാന്തിന്റെ 2023-ലെ ബ്ലോക്ക്ബസ്റ്റർ മാസ്സ് ആക്ഷൻ പടമായ ജയിലറിന്റെ രണ്ടാം ഭാഗമാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ സിനിമയിൽ സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ജയിലർ 2 -ലൂടെ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനീകാന്ത് വീണ്ടും എത്തുന്ന് കാണാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.

രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ എസ്.ജെ. സൂര്യ, മോഹൻലാൽ, ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, രമ്യ കൃഷ്ണൻ, വിദ്യാ ബാലൻ, യോഗി ബാബു, മിർണ, ഋത്വിക്, ജതിൻ സർന, അന്ന രാജൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഹൃത്വിക് റോഷൻ, ജാക്കി ഷ്രോഫ്, വിജയ് സേതുപതി എന്നിവർ കാമിയോ റോളുകളിൽ സിനിമയിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

English Summary

The movie Jailer 2, starring Superstar Rajinikanth, is set for a worldwide release on October 15. Advance bookings for the film had already commenced prior to the release, and the movie is stunning the world with its advance booking figures. In India alone, the film has already garnered 3.73 crore through advance bookings.

Follow Us